നവാഗതനായ ശ്രീജിത്ത് മരിയിൽ സംവിധാനം ചെയ്യുന്ന അഘോരത്തിനു ആശംസകളുമായി മഹാരാഷ്ട്ര മുൻഗവർണറും മലയാളിയുമായ കെ. ശങ്കരനാരായണൻ. നാട്യപ്രവീണ്‍ പുരസ്കാരം നേടിയ നർത്തകൻ ശ്രീജിത്ത് മാരിയിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അഘോരം. ചിത്രത്തിന്റെ പ്രമേയവും അണിയറ പ്രവർത്തകരേയും പരിചയപ്പെടുത്തിയാണ് ശങ്കരനാരായണൻ ആശംസകൾ അറിയിക്കുന്നത്.
അഘോരത്തിന്റെ ഓഡിയോ ലോഞ്ചും സ്വിച്ച് ഓണ്‍ കർമവും 27നു പാലക്കാടു നടത്താൻ നിശ്ചയിച്ചിരുന്നതാണ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അതു ഏപ്രിൽ മാസത്തിലേക്കു മാറ്റിയിട്ടുണ്ട്. സ്വിച്ച് ഓണ്‍ കർമം മാറ്റിവെച്ചത് ഒൗദ്യോഗികമായി അറിയിച്ചുകൊണ്ടാണ് കെ. ശങ്കരനാരായണൻ ആശംസകൾ നേരുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ശ്രീജിത്ത് മരിയിൽ ആശംസ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
കോളജുകളിലും സ്കൂളുകളിലും ഇന്നു വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി മാഫിയ സാധാരണക്കാരായ കുട്ടികളുടെ ജീവിതവും അവരുടെ കുടുംബത്തിന്റെ പ്രതീക്ഷകളുമാണ് തകർക്കുന്നത്. ഈ വിഷയം പ്രമേയമാക്കി കുട്ടികളിലെ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും റിയലിസ്റ്റിക്കായി കഥ പറയുന്ന ചിത്രമാണ് ആഘോരമെന്നു സംവിധായകൻ പറഞ്ഞു. ഷോബി തിലകൻ, ജോബി എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
കലാമന്ദിരത്തിന്റെ ബാനറിൽ ശ്യാമള ടീച്ചർ കൊടകരയ്ക്കൊപ്പം സംവിധായകൻ ശ്രീജിത്ത് മരിയിലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിനീത് ശോഭൻ ഛായാഗ്രഹണവും ഫ്രാൻസിസ് ആളൂർ സംഗീത സംവിധാനവും നിതീഷ് ഗോപി ഗാനരചനയും നിർവഹിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.