റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മരിച്ചുകിടക്കുന്ന അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ഞ്. ലോക്ക്ഡൗണിനെ തുടർന്നുണ്ടായ കുടിയേറ്റ തൊഴിലാളി ദുരത്തിന്റെ നേർക്കാഴ്ചയാകുകയാണ് ഈ ദൃശ്യം. ബിഹാറിലെ മുസഫർപൂരിൽനിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നത്.
പ്ലാറ്റ്ഫോമിൽ കിടക്കുന്ന അമ്മയുടെ മൃതദേഹം മൂടിയിരിക്കുന്ന തുണി മാറ്റാൻ ശ്രമിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുണി മാറ്റുന്നുണ്ടെങ്കിലും അമ്മയ്ക്കു ചലനമില്ല. കടുത്ത ചൂട്, നിർജലീകരണം എന്നിവയ്ക്കൊപ്പം പട്ടിണി കൂടി താങ്ങാനാവാതെയാണ് സ്ത്രീ മരിച്ചത്.
ഭക്ഷണവും വെള്ളവും കിട്ടാതിരുന്നതിനാൽ ട്രെയിനിൽതന്നെ സ്ത്രീ അവശനിലയിലായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്ച ഗുജറാത്തിൽനിന്നാണ് ഇവർ പുറപ്പെട്ടത്. തിങ്കളാഴ്ച മുസഫർപൂരിൽ എത്തുന്നതിനു തൊട്ടുമുന്പ് സ്ത്രീ കുഴഞ്ഞുവീണു. പ്ലാറ്റ്ഫോമിൽ കിടത്തിയ അമ്മയുടെ മൃതദേഹത്തിനൊപ്പമാണ് ഇളളയകുട്ടി കളിക്കാനും വിളിച്ചുണർത്താനും ശ്രമിക്കുന്നത്.
ഇതേ സ്റ്റേഷനിൽതന്നെ മറ്റൊരു കുട്ടികൂടി മരിച്ചു. കനത്ത ചൂടിലും പട്ടിണിയിലുമാണ് കുട്ടികൾ മരിച്ചതെന്നാണു റിപ്പോർട്ട്. കുട്ടിയുടെ കുടുംബം ഞായറാഴ്ച മറ്റൊരു ട്രെയിനിലാണ് ഡൽഹിയിൽനിന്നു പുറപ്പെട്ടതെന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.