കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നാടും നഗരവും ലോക് ഡൗണിലായപ്പോള്‍ കൊറോണയ്ക്കെതിരേ വീട്ടിലിരുന്നു പോരാടുന്ന ഓരോരുത്തര്‍ക്കും വേണ്ടി ഇതാ ഒരു നാടന്‍ പാട്ട്. ഞങ്ങള്‍ ഹാപ്പിയാണ്, നിങ്ങളോ? എന്നു തുടങ്ങുന്ന ഈ നാടന്‍ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
ഞാന്‍ വീട്ടിലാണ് എനിക്ക് വേണ്ടി എന്റെ നാടിനുവേണ്ടി എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയയിലെത്തിയ ഈ ഗാനം ഇതുവരെ ആയിരക്കണക്കിനാളുകളാണ് കണ്ടത്. ലോക്ഡൗണ്‍ ആണെങ്കിലും വീട്ടില്‍ എല്ലാവരും ഉള്ളതിന്റെ സന്തോഷം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് കൂട്ടികളാണ്. അവര്‍ ഈ ലോകത്തു കാണുന്ന കാഴ്ചകളും മാറ്റങ്ങളും ആണ് ഈ നാടന്‍ പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നാടിന്റെ വേദനയില്‍ പങ്കാളികളാകുമ്പോഴും അല്പസമയം സംഗീതം ആസ്വദിച്ചുകൊണ്ട് എല്ലാം മറക്കാന്‍ ഒരു അവസരമൊരുക്കുകയാണ് യുവകലാകാരന്മാരുടെ ഈ കൂട്ടായ്മ. നാട്ടിലെ മാറ്റങ്ങള്‍ കൊച്ചുകുട്ടികളുടെ മനസില്‍ ഉണ്ടാക്കുന്ന അനുഭവങ്ങള്‍, അവരുടെ സന്തോഷങ്ങള്‍ എല്ലാം ഒരു സാധാരണ മാതാപിതാക്കളുടെ മനസിനും സന്തോഷം പകരുന്നതാണ്. ഊഞ്ഞാലാട്ടവും കഞ്ഞീംകറീം കളിയും ആനകളിയുമെല്ലാം അച്ഛനമ്മമാര്‍ക്കൊപ്പം ഒന്നു കൂടാന്‍ കിട്ടിയം അവസരമായി അവര്‍ ആഘോഷിക്കുന്നു.
രണ്ടര പതിറ്റാണ്ടായി കലാരംഗത്തുള്ള പ്രസീദ് കത്തിപ്പാറയാണ് ഈ നാടന്‍ പാട്ടിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ആലാപനത്തിലും അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ട്. അടിമാലി ജനമൈത്രി പോലീസ്, ഇടുക്കി വോയ്സ്, നാട്യഞ്ജലി സ്കൂള്‍ ഓഫ് ഡാന്‍സ്, ടീം രസികര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ നാടന്‍ പാട്ടിന്റെ വീഡിയോ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
എഡിറ്റിംഗും സംവിധാനവും സിനീഷ് മോഹനന് നിര്‍വഹിച്ചിരിക്കുന്നു. ആലാപനത്തില്‍ പ്രസീദിനൊപ്പം സിനീഷ് മോഹനന്, ബിജു കൊടുവേലി, സരിത വി. നായര്‍ എന്നിവരുമുണ്ട്. അടിമാലി ഏയ്ഞ്ചല്‍ സ്റ്റുഡിയോയിലാണ് റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കിയത്.
ഓര്‍ക്കസ്ട്ര-ബിജു ജോണ്‍(കുട്ടന്), ബിന്റോ അടിമാലി, സജിത്ത് ദിവാകരന്, യോഗേഷ് ശശിധരന്, ഉന്മേഷ് ശശിധരന്, പി.ആര്.പ്രീത് തുടങ്ങിയവരെല്ലാം ഇതിന്റെ പിന്നണിയിലുണ്ട്. കോവിഡ്-19 വൈറസ് ബാധയുടെ പേരില്‍ ലോകത്ത് ആരും മരണത്തിനു കീഴടങ്ങാതിരിക്കട്ടെ എന്ന പ്രാര്ഥനയോടെയആണ് ഇവര്‍ പാട്ട് അവസാനിപ്പിക്കുന്നത്.
റിച്ചാര്‍ഡ് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.