ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെ തുരത്താൻ ശേഷിയുള്ള ബാറ്റ്മാൻ ബോഡിസ്യൂട്ടുമായി ചൈനീസ് കന്പനി. ബെയ്ജിങ് ആസ്ഥാനമായുള്ള പെന്റ ചൈന എന്ന കന്പനിയാണ് സോഷ്യൽമീഡിയയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാനും നശിപ്പിക്കാനും ശേഷിയുള്ള സ്യൂട്ട് പുറത്തിറക്കിയിരിക്കുന്നത്.
അരഭാഗം വരെ മറയ്ക്കുന്ന ആവരണം പോലെ പ്രവർത്തിക്കുന്ന ബിഎ ബാറ്റ്മാൻ സ്യൂട്ട്, അത് ധരിക്കുന്നവരെ വൈറസുമായുള്ള നേരിട്ടുള്ള സന്പർക്കത്തിൽ നിന്നും രക്ഷിക്കുന്നു. അണുവിമുക്തമാക്കാൻ പ്രത്യേകം താപനിയന്ത്രണ സംവിധാനവും സ്യൂട്ടിന്റെ പ്രത്യേകതയാണ്.
വവ്വാലിന്റെ രൂപത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്യൂട്ട് നിർമ്മിച്ചിരിക്കുന്നതെന്ന് പെന്റ ചൈന മേധാവി ഡയോങ് സണ്‍ പറഞ്ഞു.പൊതുസ്ഥലങ്ങളിൽ നടക്കുന്പോൾ കൊറോണ പകരുമെന്ന സാധ്യത ഇല്ലാതാക്കുന്നതാണ് ഈ ബാറ്റ്മാൻ സ്യൂട്ടെന്നാണ് പെന്റ ചൈന അവകാശപ്പെടുന്നത്.
പുറംഭാഗത്തെ പ്രത്യേകം അൾട്രാ വയലറ്റ് നെറ്റ്വർക്ക് വഴി സ്യൂട്ടിന്റെ പുറത്ത് ചൂട് വർധിക്കും. ഇതുവഴി സ്യൂട്ടിന്റെ പുറംഭാഗം മുഴുവൻ ചൂടാവുന്നതോടെ കൊറോണ വൈറസുമായി നേരിട്ട് സന്പർക്കത്തിലായാൽ അവയേയും നശിപ്പിക്കാൻ ഈ സ്യൂട്ടിനാകുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം.
പുറത്തിടാവുന്ന ബാഗ് പോലെയാണ് ഇത് ധരിക്കുക. കനം കുറഞ്ഞ കാർബണ്‍ ഫൈബറാണ് ചുറ്റുമുള്ള ആവരണത്തിന്റെ ഫ്രെയിമായി ഉപയോഗിക്കുന്നത്. പിവിസി ഫിലിം ഉപയോഗിച്ച് ഫ്രെയിമിൽ ചുറ്റുന്നതോടെ ഉപയോഗിക്കുന്നവർക്ക് സംരക്ഷണ വലയമൊരുക്കാൻ ബാറ്റ്മാൻ സ്യൂട്ടിനാകുന്നു. ആവശ്യം കഴിഞ്ഞാൽ പുറത്ത് തൂക്കുന്ന ബാഗിലേക്ക് തിരിച്ച് മടക്കിവയ്ക്കാനും സാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.