ഫ്ലോറിഡ ഒക്ല നാഷണൽ ഫോറസ്റ്റിൽ മഴവില്ലിന്റെ വർണമുള്ള അപൂർവയിനം പാമ്പിനെ കണ്ടെത്തിയതായി ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. വനത്തിലൂടെ സഞ്ചരിച്ച ഒരു യാത്രികനാണു പാമ്പിനെ കണ്ടെത്തിയത്.
ഇത്തരത്തിലുള്ള പാമ്പിനെ ആദ്യമായി 1969ൽ ഫ്ലോറിഡ മാറിയോൺ കൗണ്ടിയിലാണ് കണ്ടെത്തിയതെന്ന് ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി അധികൃതർ പറഞ്ഞു. റെയ്ൻബോ പാമ്പുകൾ ജീവിതത്തിന്റെ ഭൂരിഭാഗ സമയവും വെള്ളത്തിനടിയിലുള്ള ചെടികൾക്കിടയിൽ കഴിഞ്ഞു കൂടുകയാണ് പതിവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നാലടിയോളം നീളമാണ് പുതിയതായി കണ്ടെത്തിയ റെയ്ൻബോ പാമ്പിനുള്ളത്. ഇതു വിഷമില്ലാത്ത, അപകടകാരിയല്ലാത്ത പാമ്പാണ്. ഇത്തരം പാമ്പുകളെ വമ്പൻ പാമ്പുകൾ വേട്ടയാടി ഭക്ഷണത്തിനു ഉപയോഗിക്കാറുണ്ടെന്നും അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.