വെള്ളിത്തിരയിൽ നിറഞ്ഞാടുന്നതിനു മുന്‍പുള്ള
എത്രയോ തമിഴ് സിനിമകളിൽ കണ്ടു പഴകിയ കഥ പോലെ തോന്നാം, പക്ഷെ ഇത് ജീവിതമാണ്. സിനിമാക്കഥ പോലുള്ള ജീവിതം. തമിഴനും മലയാളിക്കും തെലുങ്കനും ഹിന്ദിക്കാർക്കുമൊക്കെ ഒരുപോലെ പ്രിയങ്കരനായ രജനീകാന്തിന്റെ കഥ. വെള്ളിത്തിരയിൽ നിറഞ്ഞാടുന്നതിനു മുന്‍പുള്ള രജനീകാന്തിന്റെ ഫ്ളാഷ്ബാക്ക് ജീവിതം. കഷ്ടപ്പാടും ഡാർക്ക് സീനുകളും ടേണിംഗ് പോയന്റുകളും കിടിലൻ ക്ലൈമാക്സുമൊക്കെയായി ഒരു അടിപൊളി തമിഴ്സിനിമ തന്നെയാണ് രജനിയുടെ കഥ.
1950 ഡിസംബർ 12
പഴയ മൈസൂർ സംസ്ഥാനത്തെ ബാംഗ്ലൂരിൽ ഹനുമന്ത് നഗറിലെ മറാഠി കുടുംബത്തിൽ ഒരു കുട്ടി ജനിച്ചു. വീട്ടുകാർ അവന് ശിവാജി റാവു ഗെയ്ക്ക് വാദ് എന്ന് പേരിട്ടു. ആ കുടുംബത്തിലെ നാലാമത്തെ കുട്ടിയായിരുന്നു ശിവാജി. ശിവാജിയുടെ അച്ഛൻ റാണോജി റാവു ഒരു പോലീസ് കോണ്‍സ്റ്റബിളായിരുന്നു. ഇവരുടെ കുടുംബം കർണാടക – തമിഴ്നാട് അതിർത്തിയിലെ നാച്ചിക്കുപ്പം എന്ന ചെറിയ ഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നായിരുന്നു.
റാണോജി റാവുവിന് കോണ്‍സ്റ്റബിളായി ജോലി കിട്ടിയപ്പോഴാണ് ഇവരുടെ കുടുംബം ബാംഗ്ലൂരിൽ ഹനുമന്ത് നഗറിലേക്ക് താമസം മാറിയെത്തിയത്. ഏഴു വർഷം മാത്രമേ അമ്മയുടെ വാത്സല്യമേറ്റു വാങ്ങാൻ ശിവാജിക്ക് ഭാഗ്യമുണ്ടായുള്ളു. അമ്മ റാംബായി ശിവാജിക്ക് ഏഴുവയസുള്ളപ്പോൾ മരിച്ചു.
അതോടെ ശിവാജിയെന്ന ഏഴുവയസുകാരന്റെ കുട്ടിക്കാലം വളരെ മോശമായി മാറി. അച്ഛനും സഹോദരങ്ങളുമൊക്കെയുണ്ടെങ്കിലും അമ്മയില്ലാത്തതിന്റെ എല്ലാ പ്രശ്നങ്ങളും ശിവാജിക്കുണ്ടായി. പല മോശം കൂട്ടുകെട്ടുകളിലേക്കും ദുശീലങ്ങളിലേക്കും ശിവാജി വഴി തെറ്റിപ്പോയിത്തുടങ്ങി.
വീട്ടിൽ നിന്ന് പണം മോഷ്ടിച്ച് സിനിമ കാണുന്ന ശീലവും ശിവാജി തുടങ്ങിവെച്ചു. വെള്ളിത്തിരയിൽ നിറയുന്ന കാഴ്ചകൾ കണ്ട് കൈയടിച്ചും കൂവി വിളിച്ചും ശിവാജി പഴയ ടാക്കീസുകളിൽ കയറിയിറങ്ങി. സിനിമ പതിയെപ്പതിയെ തലയ്ക്കു പിടിക്കാൻ തുടങ്ങി. സിനിമ കാണലിൽ നിന്ന് സിനിമയിൽ അഭിനയിക്കണമെന്ന മോഹത്തിലേക്ക് ശിവാജിയുടെ മനസ് പറക്കാൻ തുടങ്ങി.
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി:
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായിരുന്നു. പണ്ട് പുസ്തകത്താളുകളിലൂടെ അറിഞ്ഞ ആ ചരിത്ര അവശേഷിപ്പുകളെ ഒരിക്കലെങ്കിലും കാണണമെന്ന് അന്നേ മനസിൽ കുറിച്ചിരുന്നു. കല്ലുകൾ കഥപറയുന്ന കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന ഒരു പുരാതന നഗരമാണ് കർണാടക ബെല്ലാരി ജില്ലയിലെ തുംഗഭദ്ര നദിക്കരയിൽ നിലകൊള്ളുന്ന ഹംപി.
അപ്രതീക്ഷിതമായാണ് ഇക്കഴിഞ്ഞ ഒക്ടോബർ ഒന്‍പതിന് അങ്കിളിന്റെ ഫോൺകോൾ എത്തുന്നത്. ഞങ്ങൾ ഹംപിയിലേക്ക് പോകുന്നുണ്ട്… നീ വരുന്നുണ്ടോയെന്ന്… ഞാൻ ആകെ ധർമസങ്കടത്തിലായി… പൂജ അവധിയാതിനാൽ ഞാനും സുഹൃത്തും പാലക്കാട്ടേക്ക് യാത്രപോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അവളോട് കാര്യം പറഞ്ഞു. അവൾ ഡബിൾ ഹാപ്പി… നമ്മൾക്ക് പാലക്കാട് പിന്നെ പോകാം. ആദ്യം ഹംപി നടക്കട്ടേയെന്ന്… പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. എന്നാൽ, ചില കാരണങ്ങളാൽ സുഹൃത്തിന് ഞങ്ങളുടെ കൂടെ വരാൻ കഴിഞ്ഞില്ല.
11ന് രാത്രി ഏഴോടെ കാഞ്ഞങ്ങാട്, മംഗളൂരു, അങ്കോള, ഹുബിളി, ഹോസ്പോട്ട് വഴി വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ ഉറങ്ങുന്ന ഹംപിയിലേക്ക് യാത്രതിരിച്ചു. കാഞ്ഞങ്ങാട് നിന്ന് 574 കിലോമീറ്ററുണ്ട് ഹംപിയിലേക്ക്. കർണാടകയിലെ ഗ്രാമങ്ങളിലൂടെയായിരുന്നു യാത്ര.
മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരേ കരിങ്കൊടി; കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് അടിച്ചുതകർത്തു
ആലപ്പുഴ: മുഖ്യമന്ത്രിയുടെ നവകേരള സദസിനോടനുബന്ധിച്ച് കരിങ്കൊടി പ്രതിഷേധമുണ്ടായതിനു പിന്നാലെ ആലപ്പുഴയിൽ കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബിന്റെ വീടിനു നേരേ ആക്രമണം.
12 പേര് അടങ്ങുന്ന സിഐടിയു-ഡിവൈഎഫ്ഐ സംഘം ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കളര്‍കോടുള്ള വീടിനുനേരേ ആക്രമണം നടത്തിയത്.
കൈതവനയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിനു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെയായിരുന്നു വീടിനു നേരേ ആക്രമണമുണ്ടായത്.
ജനൽച്ചില്ലുകൾ എറിഞ്ഞുതകർത്ത അക്രമികൾ വീടിനുള്ളില്‍ കയറി കണ്ണില്‍ക്കണ്ടതെല്ലാം തകര്‍ത്തു. ഇരുമ്പുവടികളുമായാണ് അക്രമികളെത്തിയതെന്ന് ജോബിന്റെ ഭാര്യ ത്രേസ്യാമ്മ പറഞ്ഞു. ബഹളംകേട്ടെത്തിയ ത്രേസ്യാമ്മയെ കഴുത്തിനു പിടിച്ചുതള്ളി. കാലിനു സുഖമില്ലാത്തതാണെന്നും ഒന്നും ചെയ്യരുതെന്നും താൻ അവരോട് അപേക്ഷിച്ചു. ഉടൻതന്നെ മുറിയിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും ത്രേസ്യാമ്മ പറഞ്ഞു.
പരിചയമുള്ള സിഐടിയു പ്രവര്‍ത്തകരാണ് വീട് ആക്രമിച്ചതെന്നാണ് ജോബ് പറഞ്ഞത്. പോലീസെത്തിയാണ് അക്രമികളെ വീട്ടിൽനിന്നു പുറത്താക്കിയത്. പിന്നീട് സൗത്ത് പോലീസ് സ്ഥലത്തെത്തി കേസെടുക്കുകയും ജോബിന്റെയും ത്രേസ്യാമ്മയുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടു പോലീസ് രണ്ടു പേരെ പിടികൂടിയിട്ടുണ്ട്.
നവകേരള സദസിന്റെ ജില്ലയിലെ രണ്ടാംദിന പര്യടനത്തിൽ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും നേരേ കൈതവന ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗങ്ങളാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.
വൻ പോലീസ് വലയത്തെ ഭേദിച്ച് ജില്ലാ പ്രസിഡന്റ് എം. പി. പ്രവീണിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസും അകമ്പടി വാഹനങ്ങളും കുറച്ചു സമയം തടഞ്ഞിട്ടു കരിങ്കൊടി കാട്ടി. തുടർന്ന് ഇവരെ ആക്രമിക്കാൻ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരും തിരിച്ചടിച്ചു. ഇതോടെ വൻ സംഘർഷമായി. പോലീസ് ഏറെ പണിപ്പെട്ടാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു വാഹനങ്ങൾ കടത്തിവിട്ടത്.
കോടതി-ഗവർണർക്കെതിരേയുണ്ടായത് പ്രതിഷേധമല്ല, ആക്രമണം: കോടതി
വാഹനത്തിനു നേരേ എസ്എഫ്ഐ പ്രവർത്തകർ നടത്തിയത് പ്രതിഷേധമല്ല, മറിച്ച് ആക്രമണമെന്ന് കോടതി. പോലീസ് സമർപ്പിച്ച സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ ഗവർണറെയും പോലീസിനെയും ആക്രമിക്കുന്നത് വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
ഇതു ഗൗരവമുള്ള സംഭവമാണെന്ന നിരീക്ഷണത്തോടെ കോടതി എസ്എഫ്ഐക്കാരായ ഏഴു പ്രതികളുടെയും ജാമ്യം തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് അഭിനിമോൾ രാജേഷിന്റേതാണ് ഉത്തരവ്.
ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. എന്നാൽ, ഇത് ഭരണഘടന അനുശാസിക്കുന്ന തരത്തിലാകണം നടത്തേണ്ടത്. ഇവിടെ ഇത്തരം സാഹചര്യമല്ല. ഗവർണറെയും പോലീസിനെയും ഒരുമിച്ചാണ് പ്രതികൾ ആക്രമിച്ചത്.
ഗവർണറുടെ വാഹനത്തിന് കേടുപാടു മാത്രമാണ് വരുത്തിയതെന്നു പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ, നശിപ്പിച്ചതു പൊതുമുതലാണ്. ഇത് നിയമലംഘനം തന്നെയാണെന്ന കർശന നിരീക്ഷണത്തോടെയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.
യദുകൃഷ്ണൻ, ആഷിഖ് പ്രദീപ്, ആഷിഷ്, ദിലീപ്, റയാൻ, അമൻറിനോ സ്റ്റീഫൻ എന്നീ ഏഴു പ്രതികളുടെ ജാമ്യാപേക്ഷയാണു തള്ളിയത്.
ഇന്നലെ 94 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗനിരക്കാണിത്. ജൂണ്‍ രണ്ടിന് 86 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായിരുന്നു ഇതിനു മുൻപുള്ള ഏറ്റവും ഉയർന്ന നിരക്ക്.
39 പേർ ഇന്നലെ രോഗമുക്തി നേടി. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 47 പേർ വിദേശത്തു നിന്നും 37 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഏഴു പേർക്കു സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പത്തനംതിട്ട-14, കാസർഗോഡ്-12, കൊല്ലം- 11, കോഴിക്കോട്- 10, ആലപ്പുഴ, മലപ്പുറം- എട്ട് പേർക്ക് വീതം, പാലക്കാട്- ഏഴ്, കണ്ണൂർ- ആറ്, തിരുവനന്തപുരം, കോട്ടയം- അഞ്ച് പേർ വീതം, തൃശൂർ- നാല്, എറണാകുളം, വയനാട്- രണ്ടു പേർ വീതം എന്നിങ്ങനെയാണു വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം.
പാലക്കാട്- 13, മലപ്പുറം- എട്ട്, കണ്ണൂർ- ഏഴ്, കോഴിക്കോട്- അഞ്ച്, തൃശൂർ, വയനാട്- രണ്ടു പേർ വീതം, തിരുവനന്തപുരം, പത്തനംതിട്ട- ഓരോരുത്തർ എന്നിങ്ങനെയാണു പരിശോധനാഫലം നെഗറ്റീവായത്.
ഇനി 884 പേരാണു രോഗം സ്ഥിരീകരിക്കപ്പെട്ടു ചികിത്സയിലുള്ളത്. 690 പേർ ഇതുവരെ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,065 പേർ നിരീക്ഷണത്തിലാണ്. 225 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 76,383 പേരുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ലഭ്യമായ 72,139 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതു കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 18,146 സാന്പിളുകൾ ശേഖരിച്ചതിൽ 15,264 സാന്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയതായി മുഖ്യമന്ത്രി അറിയിച്ചു.
പുതുതായി ഒമ്പത് ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ ഇരിട്ടി മുനിസിപ്പാലിറ്റി, തില്ലങ്കേരി, ആന്തൂർ മുനിസിപ്പാലിറ്റി, ശ്രീകണ്ഠാപുരം, കൊല്ലം ജില്ലയിലെ അഞ്ചൽ, ഏരൂർ, കടക്കൽ, പാലക്കാട് ജില്ലയിലെ കൊപ്പം, എലപ്പുള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. ആകെ 124 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
കേരളത്തിൽ മൂന്നു മരണംകൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കോവിഡ് രോഗബാധിതരായ മൂന്നു പേർ കൂടി മരിച്ചു. ചെന്നൈയിൽനിന്നു വന്ന പാലക്കാട് കടന്പഴിപ്പുറം ചെട്ടിയാംകുന്ന് താഴേത്തതിൽ വീട്ടിൽ പരേതനായ ബാലഗുപ്തന്റെ ഭാര്യ മീനാക്ഷിയമ്മാൾ (74), അബുദാബിയിൽ നിന്നെത്തിയ എടപ്പാൾ പൊറൂക്കര കാട്ടുപുറത്ത് മുഹമ്മദ് ഹാരിസിന്റെ ഭാര്യ ഷബനാസ്(27), കൊല്ലം കാവനാട്, മണിയത്തുമുക്ക് കരയോഗം കെട്ടിടത്തിന് പിന്നിലെ കോളനിയിൽ കാളിച്ചെഴത്ത് കിഴക്കേതിൽ വീട്ടിൽ സേവ്യർ (65) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 14 ആയി.
രക്താർബുദ ചികിത്സയിലായിരിക്കെയാണ് ഷബ്നാസ് കോവിഡ് ബാധിച്ചു മരിച്ചത്. മീനാക്ഷിയമ്മാളിനു ഗുരുതര ശ്വാസകോശ പ്രശ്നങ്ങളുണ്ടായിരുന്നു. മീനാക്ഷിയമ്മയ്ക്കും സേവ്യറിനും മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.
താഴത്തങ്ങാടി കൊലപാതകം: പ്രതി അറസ്റ്റിൽ
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തു വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭർത്താവിനെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഇവരുടെ വീടുമായി അടുപ്പമുള്ള താഴത്തങ്ങാടി ചിറ്റയിൽ മുഹമ്മദ് ബിലാൽ (23)ആണ് എറണാകുളം ചേരാനെല്ലൂരിൽ പിടിയിലായത്. പണം ചോദിച്ചിട്ടു കൊടുക്കാത്തതിലുള്ള പകയ്ക്ക് ആക്രമിച്ച ശേഷം മോഷണം നടത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒന്നിനു രാവിലെ എട്ടരയോടെയാണു പാറപ്പാടം ഷാനി മൻസിലിൽ എം.എ. മുഹമ്മദ് സാലി (അബ്ദുൾ സാലി-65), ഭാര്യ ഷീബ (60) എന്നിവരെ പ്രതി ആക്രമിച്ചത്. ഷീബ വീട്ടിൽവച്ചു മരിച്ചു. അബ്ദുൾ സാലി ചികിത്സയിലാണ്.
കൊലപാതകദിവസം പുലർച്ചെ ബിലാൽ ദന്പതികളുടെ വീട്ടിലെത്തുകയും പണം ആവശ്യപ്പെട്ടു തർക്കമുണ്ടാവുകയും ചെയ്തു. ആക്രമണശേഷം പണവും സ്വർണവും എടുത്ത് കാറിൽ കടന്നു. 28 പവൻ സ്വർണാഭരണങ്ങളും പണവും എറണാകുളം ചേരാനെല്ലൂരിൽനിന്ന് കണ്ടെടുത്തു. കാറും കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി: ജാഗ്രതയോടെ ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മഴയും കൂടി എത്തിയതോടെ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്പുകളോ ഇല്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗമെന്നും മന്ത്രി പറഞ്ഞു. ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി.
നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്.
രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര് ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാകുകയും ചെയ്യുന്നു. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി പകരുകയുള്ളൂ.
രോഗലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
* മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു.
* പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
* അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നു തിണര്‍ത്ത പാടുകള്‍ കാണാന്‍ സാധ്യതയുണ്ട്.
* രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടന്ന് കുറഞ്ഞ് മരണത്തിലേക്ക് നീങ്ങും എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാല്‍ ആരംഭത്തില്‍ തന്നെ ഡെങ്കിപ്പനിയാണെന്ന് കണ്ടുപിടിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.
* കൊതുകില്‍ നിന്നു സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം.
* ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക.
താഴത്തങ്ങാടി കൊലപാതകം: ദന്പതികളുടെ വീട്ടിൽ പ്രതി എത്തിയതു പുലർച്ചെ
കോട്ടയം: താഴത്തങ്ങാടി കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് ബിലാൽ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെത്തിയതു കൊലപാതകം നടന്നദിവസം പുലർച്ചെയെന്നു കോട്ടയം ജില്ലാ പോലീസ് ചീഫ് ജി. ജയ്ദേവ്.
കൊലപാതകം നടന്ന വീടിനു പിന്നിൽ, ഷീബയുടെ സഹോദരന്റെ വീട്ടിൽ പ്രതി മുൻപ് വാടകയ്ക്കു താമസിച്ചിരുന്നു. അക്കാലത്തു മുഹമ്മദ് സാലിയുടെ വീടുമായി അടുപ്പം സ്ഥാപിച്ചിരുന്നു. വിവിധ ആവശ്യങ്ങൾക്കു സഹായിയായിരുന്നു പ്രതി.
മേയ് 31നു രാത്രി നാടു വിടണമെന്ന ലക്ഷ്യത്തിൽ പ്രതി താഴത്തങ്ങാടി ഇല്ലിക്കൽ ചിന്മയ സ്കൂളിനു സമീപമുള്ള സ്വന്തം വീട്ടിൽനിന്നിറങ്ങി കടത്തിണ്ണകളിൽ കിടന്നുറങ്ങി. തിങ്കളാഴ്ച പുലർച്ചെ സാലിയുടെ വീട്ടിലെത്തി. ഈ സമയം വീട്ടിൽ വൈദ്യുതി വെളിച്ചം ഉണ്ടായിരുന്നില്ല. ഇവർ ഉണരുന്നതിനായി സമീപം തങ്ങിയ പ്രതി, ലൈറ്റ് പ്രകാശിപ്പിച്ചു കണ്ടതോടെ കോളിംഗ് ബെൽ മുഴക്കി. ഷീബ വാതിൽ തുറന്നതോടെ അകത്തു കയറി ദന്പതികളുമായി സംസാരിച്ചിരുന്നു. ഇതിനിടെ, ഷീബയോടു വെള്ളം ആവശ്യപ്പെട്ടു. ഷീബ വെള്ളം എടുക്കാൻ അടുക്കളയിലേക്കു പോയ സമയത്തു പ്രതി മുഹമ്മദ് സാലിയുമായി വാക്കുതർക്കമുണ്ടാക്കി.
പണം കടം ചോദിച്ച മുഹമ്മദ് ബിലാലിനോടു വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ മുഹമ്മദ് സാലി ആവശ്യപ്പെട്ടു. പ്രകോപിതനായ പ്രതി സമീപത്തിരുന്ന ടീപ്പോയ് എടുത്തു സാലിയുടെ തലയ്ക്കടിച്ചു. ശബ്ദം കേട്ടു വെള്ളവുമായി ഓടിയെത്തിയ ഷീബയുടെ തലയിലും പ്രതി അടിച്ചു. അടിയേറ്റ് നിലത്തു വീണ ഇരുവരും ഞരങ്ങുകയും അനങ്ങുകയും ചെയ്തതോടെ പ്രതി ഇരുവരുടെയും കൈകൾ വൈദ്യുതിവയർ ഉപയോഗിച്ചു പിന്നിൽനിന്നു കെട്ടി. തുടർന്നു വയർ ഉപയോഗിച്ച് ഇരുവരെയും ഷോക്ക് ഏൽപ്പിക്കാൻ ശ്രമിച്ചു.
ഒരു മണിക്കൂറോളം വീടിനുള്ളിൽ ചെലവഴിച്ച പ്രതി അലമാരിയിൽനിന്നു സ്വർണവും പണവും കവർന്നു. വീടിന്റെയും കാറിന്റെയും താക്കോലെടുത്തു പുറത്തിറങ്ങി പ്രതി സാലിയുടെ ചുവപ്പുനിറമുള്ള വാഗണ്‍ ആർ കാറുമായി കടന്നു. തിരുവാർപ്പ് ചെങ്ങളം ഭാഗത്തെ പെട്രോൾ പന്പിൽ എത്തി ഇന്ധനം നിറച്ച ശേഷം കുമരകം മുഹമ്മ വഴി ആഴപ്പുഴയിലെത്തി കളക്ടറേറ്റിനടുത്തു മുഹമ്മദൻസ് ഗേൾസ് സ്കൂളിനു സമീപം കാർ ഉപേക്ഷിച്ചു. തുടർന്ന് പല വാഹനങ്ങളിലായി എറണാകുളം ചേരാനല്ലൂരിലെത്തി.
വൈകുന്നേരത്തോടെ മുന്‍പ് പരിചയമുണ്ടായിരുന്ന ചേരാനല്ലൂരിലെ മായാവി ഹോട്ടലിൽ തൊഴിൽ തേടിയെത്തി. ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന മുറിയിൽ താമസം ലഭിച്ചു. മോഷ്ടിച്ച സ്വർണാഭരണങ്ങളും പണവും ഈ മുറിയിൽ സൂക്ഷിച്ചിരുന്നു. ഇന്ധനം നിറച്ച പെട്രോൾ പന്പിൽനിന്നുള്ള സിസിടിവി കാമറാ ദൃശ്യങ്ങളിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു.
ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച 28 പവൻ സ്വർണാഭരണങ്ങളും പണവും കാറും പോലീസ് കണ്ടെത്തി. പ്രതിയെ ചേരാനല്ലൂരിലെ വീട്ടിലും കാർ കണ്ടെത്തിയ ആലപ്പുഴയിലും കൊലപാതകം നടത്തിയ ഷാനി മൻസിലിലും തെളിവെടുത്തു.
ലോക്ക് ഡൗൺ സ്പെഷൽ നിരീക്ഷണം: 1,611 ജീവജാലങ്ങൾ അൺലോക്ക്ഡ്
തൃശൂർ: ലോക്ക്ഡൗണിന്റെ വിരസതയും മാനസിക സമ്മർദവും മറികടക്കാൻ പ്രകൃതിയിലേക്കിറങ്ങിയ നിരീക്ഷകർ കണ്ടെത്തിയതു ജൈവവൈവിധ്യത്തിന്റെ അദ്ഭുതലോകം. കാടുംമേടും താണ്ടുന്നതിനു വിലക്കായപ്പോൾ വീടും തൊടികളും ചുറ്റിപ്പറ്റിയായിരുന്നു പക്ഷി-ജീവജാല നിരീക്ഷണം.
വിവിധ ജില്ലകളിലെ 220ൽപരം പ്രകൃതിനിരീക്ഷകരുടെ 6400ൽപരം നിരീക്ഷണങ്ങളിൽ 38 ശതമാനം ചിത്രങ്ങൾ തിരിച്ചറിഞ്ഞപ്പോൾ കണ്ടെത്തിയത് 151 ഇനം പക്ഷികൾ, 113 ഇനം പൂന്പാറ്റകൾ, 74 ഇനം തുന്പികൾ, 85 ഇനം ചിലന്തികൾ, 475 സസ്യങ്ങൾ... ജൈവ വൈവിധ്യത്തിന്റെ ആഘോഷത്തിൽ കാമറയിലായത് ആനയും മുള്ളൻപന്നിയും തുടങ്ങി ഉറുന്പും കൂണുംവരെ നീളുന്ന ജൈവവൈവിധ്യത്തിന്റെ കലവറ.
ചുറ്റുമുള്ള ജൈവവൈവിധ്യം നിരീക്ഷിക്കാനും പങ്കുവയ്ക്കാനും പഠിക്കാനും അവസരം നൽകുന്ന ബാക്ക്യാഡ് ബയോബ്ലിറ്റ്സ് എന്ന സിറ്റിസണ്‍ സയൻസ് സംരംഭമാണ് നിരീക്ഷണങ്ങൾക്കു നേതൃത്വം നല്‍കിയത്.
കൂടുതൽ നിരീക്ഷണങ്ങൾ ഏഴുപുന്ന സ്വദേശിയായ രഞ്ജുവാണ് ഏറ്റവും കൂടുതൽ നിരീക്ഷണങ്ങൾ നടത്തിയതും കൂടുതൽ സ്പീഷീസുകളെ ഡോക്യുമെന്റ് ചെയ്തതും. 627 നിരീക്ഷണങ്ങളിൽനിന്നായി 307 സ്പീഷീസുകളെ രഞ്ജു രേഖപ്പെടുത്തി.
മറയൂരിൽനിന്നു മഹേഷ് മാത്യുവും ഏഴിമലയിൽനിന്നു മനോജും കോതമംഗലത്തുനിന്നു രഞ്ജിത്ത് ജേക്കബ് മാത്യൂസും വെള്ളാങ്ങല്ലൂരിൽനിന്നു റെയ്സണ്‍ തുന്പൂരും ചേർത്തലയിലെ വീട്ടമ്മയായ എ.വി. പ്രിയയും കാക്കനാടുനിന്നു ജീവികളുടെ മാക്രോ ഫോട്ടോകളുമായി സണ്ണി ജോസഫും കാസർഗോഡ് കുന്പളയിലെ സ്കൂൾ അധ്യാപകനായ രാജു കിദൂരും തൃശൂർ മുളങ്കുന്നത്തുകാവിൽനിന്ന് ആദിലും തുടങ്ങി ഇരുനൂറോളം പ്രകൃതിനിരീക്ഷകരാണു സർവേയുടെ ഭാഗമായത്.
വീട്ടുപറന്പിൽനിന്ന് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഓന്ത്, പുളിയുറുന്പ്, നാട്ടുനിലത്തൻ തുന്പി, സ്വാമിത്തുന്പി, മണ്ണാത്തിപ്പുള്ള്, മഞ്ഞത്തേൻകിളി തുടങ്ങിയവയാണ്.
അപൂർവമായ കാട്ടുമരതകൻ തുന്പിയും ചെന്പൻ മരംകൊത്തിയും മരമിന്നൻ ശലഭവും (Hyarotis adrastus), കോഴിക്കാട, കൊന്പൻകുയിൽ (Clamator jacobinus), നീലമാറൻ കുളക്കോഴി, നീർനായ, മലയണ്ണാൻ, കാട്ടുപൂച്ച എന്നിവയും ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരുന്നുള്ള നിരീക്ഷണങ്ങളിൽ രേഖപ്പെടുത്തി.
![](/newsimages/birdss562020.jpg)
1334 നിരീക്ഷണവും 638 സ്പീഷീസുമായി ആലപ്പുഴയും, 1059 നിരീ ക്ഷണവും 513 സ്പീഷീസുമായി തൃശൂരും, 933 നിരീക്ഷണവും 413 സ്പീഷീസുമായി എറണാകുളവും, 910 നിരീക്ഷണവും 403 സ്പീഷീസുമായി ഇടുക്കിയും കാന്പയിനിൽ സാന്നിധ്യമായി. നമ്മുടെ നാട്ടിൻപുറങ്ങളിലെയും നഗരങ്ങളിലെയും ജൈവവൈവിധ്യങ്ങൾക്കു പലപ്പോഴും വേണ്ടത്ര പരിഗണന ലഭിക്കാറില്ല. സർവേകളും മറ്റും സംഘടിപ്പിക്കുന്നത് ഒരു പ്രത്യേക മേഖലയിൽ ഒരു പ്രത്യേക ജീവിവർഗത്തെ കേന്ദ്രീകരിച്ചായിരിക്കും.
ഇവയെല്ലാം ഡാറ്റാ സ്വഭാവത്തിലോ റിപ്പോർട്ടുകളായോപോലും പബ്ലിക് ഡൊമൈനിൽ ലഭ്യമാകാറില്ല. കേരളത്തിന്റെ പശ്ചാത്തലത്തിൽ സമഗ്രമായ ജൈവവൈവിധ്യം ഡോക്യുമെന്റ് ചെയ്യാനുള്ള ഇങ്ങനെയുള്ള ജനകീയ ശ്രമം ഇതാദ്യമാണ്. കൂടുതൽ ജനപങ്കാളിത്തത്തോടെ കേരളത്തിലെ വിവിധ സംഘടനകളുടെ നെറ്റ്വർക്കിലൂടെ കൂടുതൽ വിപുലമായ ജൈവവൈധ്യനിരീക്ഷണ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംഘാടകർ പറഞ്ഞു.
നിങ്ങൾക്കും പടം നൽകാം ലോക്ക്ഡൗണ്‍ വിരസത ഒഴിവാക്കാനാണ് തൊടിയിലേക്കു കാമറയുമായി ഇറങ്ങിയത്. ഒട്ടേറെ കൂട്ടുകാരും ചിത്രങ്ങൾ ഫേസ്ബുക്കിലും വാട്ട്സാപ്പ് സ്റ്റാറ്റസായുമൊക്കെ പോസ്റ്റ് ചെയ്തുകണ്ടു. ഇത്തരം നിരീക്ഷണങ്ങൾ ഒരുമിച്ച് ഒരു സ്ഥലത്തു ശാസ്ത്രീയമായി രേഖപ്പെടുത്തിക്കൂടെ എന്ന അന്വേഷണമാണ് “ഐ നാച്ചുറലിസ്റ്റ്’’ എന്ന പ്ലാറ്റ്ഫോമിലേക്കെത്തിച്ചത്. ഓപ്പണ്‍ സോഴ്സ് അധിഷ്ഠിതമായുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണത്.
ക്രിയേറ്റീവ് കോമണ്‍സ് ലൈസൻസിൽ ചിത്രങ്ങൾ പങ്കുവയ്ക്കാനുള്ള സൗകര്യവുമുണ്ട്. പക്ഷിനിരീക്ഷകനും ബാക്ക്യാഡ് ബയോബ്ലിറ്റ്സിന്റെ കോ-ഒാർഡിനേറ്ററുമായ മനോജ് കരിങ്ങാമഠത്തിൽ പറഞ്ഞു.
സെബി മാളിയേക്കൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെതട്ടിക്കൊണ്ടു പോകാൻ ശ്രമം
കൊല്ലം: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. നാട്ടുകാർ പിന്തുടർന്നതിനെത്തുടർന്നു കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞശേഷം മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു. തലയ്ക്കു പരിക്കേറ്റ കുഞ്ഞ് സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: തൃക്കോവിൽവട്ടം ചേരീക്കോണം ബീമാ മൻസിലിൽ ഷഫീക്കിന്റെയും ഷംനയുടെയും മകൾ ഷെഹ്ൽസി (6 മാസം) യെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്തുകടന്ന ആൾ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയുമെടുത്തു പുറത്തു കടന്നു. കുഞ്ഞിനെ പറമ്പിൽ കിടത്തിയശേഷം തൊട്ടടുത്ത വീട്ടിൽ മോഷണത്തിനു ശ്രമിച്ചു. വീട്ടുകാർ ഉണർന്നതിനെത്തുടർന്നു രക്ഷപ്പെട്ട ഇയാൾ മറ്റൊരുവീട്ടിൽ കയറിയപ്പോൾ വീട്ടുടമ ഹുസൈൻ ഉണർന്നു പിടികൂടി. ഹുസൈനെ അടിച്ചുവീഴ്ത്തി പറമ്പിൽനിന്നു കുഞ്ഞിനെയുമെടുത്ത് ഇയാൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
പന്പ ത്രിവേണിയിൽ മണൽ നീക്കി
പത്തനംതിട്ട: പന്പ ത്രിവേണിയിൽ അടിഞ്ഞ മണലും ചെളിയും നീക്കം ചെയ്യുന്ന ജോലികൾ പുനരാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദേശത്തെത്തുടർന്ന് ഇന്നലെ രാവിലെ പന്പയിലെത്തിയ ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണൽവാരൽ പുനരാരംഭിക്കാൻ നടപടികളെടുത്തത്.
2018ലെ മഹാപ്രളയത്തിൽ ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണ്ണ്, മണൽ, കെട്ടിടാവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യാനാണ് തീരുമാനം. ഇതിനുള്ള കരാർ പൊതുമേഖല സ്ഥാപനമായ കേര ക്ലേയസ് ആൻഡ് സെറാമിക്സ് പ്രൊഡക്ട്സിനു നൽകിയിരുന്നു. വിവാദങ്ങളെത്തുടർന്നു ക്ലേയ്സ് ആൻഡ് സെറാമിക്സ് കരാറിൽനിന്നു പിൻമാറി. ഇതോടെ മണ്ണും ചെളിയും മണലും നീക്കം ചെയ്യുന്നതു ദുരന്തനിവാരണ നിയമപ്രകാരം ജില്ലാഭരണകൂടം ഏറ്റെടുക്കുകയായിരുന്നു.
മൂന്ന് ജെസിബി ഉപയോഗിച്ചു വാരിയ മണ്ണ് 30 ലോറികളിലായി കെഎസ്ആർടിസി ഭാഗത്തെത്തിച്ചു. ഇന്നലെ വൈകുന്നേരം വരെ 460 ക്യുബിക് മീറ്റർ മണ്ണാണ് നീക്കം ചെയ്തിരിക്കുന്നത്. 1,29,000 ക്യുബിക് മീറ്റർ മണ്ണും ചെളിയും മാറ്റാനുണ്ടെന്നാണു കണക്കാക്കുന്നത്. ഇതു രണ്ടാഴ്ചയ്ക്കുള്ളിൽ നീക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.
പന്പയിൽനിന്നു വാരിക്കൂട്ടിയ മണ്ണ് കെഎസ്ആർടിസിക്കു സമീപത്തേക്കാണ് ഇപ്പോൾ മാറ്റിയിടുന്നത്. രണ്ടു കിലോമീറ്റർ പരിധിക്കുള്ളിൽ മാറ്റിയിടുന്നതിൽ തർക്കമില്ലെന്നു വനംവകുപ്പ് അറിയിച്ചു. മണൽ പുറത്തേക്കു കൊണ്ടുപോകാനാകില്ലെന്നും സംരക്ഷിത വനമേഖലയിലുള്ള പുഴയിലെ മണലിനുള്ള അവകാശം തങ്ങൾക്കാണെന്നും വനംവകുപ്പ് പറയുന്നു.
നദിയുടെ സുഗമമായ ഒഴുക്കിനും പ്രളയക്കെടുതികൾ ഒഴിവാക്കാനും ദുരന്തനിവാരണ നിയമപ്രകാരം സ്വീകരിച്ച നടപടികൾക്ക് എതിരല്ലെങ്കിലും മണൽ തങ്ങൾ പറയുന്ന സ്ഥലത്തു നിക്ഷേപിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് വനംവകുപ്പ്.
പന്പാ ത്രിവേണിയിൽ ആറാട്ടുകടവിനു താഴെനിന്നു രണ്ടു കിലോമീറ്റർ ഭാഗത്ത് അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മണലും ചെളിയും അടക്കം നീക്കം ചെയ്യാനാണു തീരുമാനിച്ചിട്ടുള്ളത്.
മണൽ നീക്കാനുള്ള കരാർ ക്ലേയ്സ് ആൻഡ് സെറാമിക്സിനു നൽകിയതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. വനംവകുപ്പ് തടസവാദങ്ങളും ഉയർത്തി. തുടർന്ന് തടസപ്പെട്ടിരുന്ന നടപടികളാണ് ഇന്നലെ ദുരന്തനിവാരണ അഥോറിറ്റി നേരിട്ട്
ഹരിത ട്രൈബ്യൂണൽ വിശദീകരണം തേടി
പത്തനംതിട്ട: പന്പ ത്രിവേണിയിൽ നിന്നു മണൽ നീക്കുന്നതു സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണൽ വിശദീകരണം തേടി. പരിസ്ഥിതി നിയമങ്ങളും നടപടിക്രമങ്ങളും പരിഗണക്കാതെ മണൽ നീക്കം ചെയ്യാൻ നൽകിയ ഉത്തരവിനാണ് വിശദീകരണം തേടിയത്. റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെയും ട്രിബ്യൂണൽ നിയോഗിച്ചിട്ടുണ്ട്.
പ്രളയഭീഷണിയുടെ പശ്ചാത്തലത്തിൽ മണൽ വാരുന്നതു തടയില്ലെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. എന്നാൽ ഇടപെടൽ നിർബന്ധമാക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ട്രിബ്യൂണലിനു ബോധ്യപ്പെട്ടതായും ഉത്തരവിൽ പറയുന്നു.
എത്ര മണൽ നീക്കം ചെയ്യണമെന്നതു സംബന്ധിച്ച് പഠനം നടന്നെയെന്നു കമ്മിറ്റി പരിശോധിക്കണം.
കേന്ദ്ര വനംമന്ത്രാലയത്തിന്റെ ബംഗളൂരു റീജിയണൽ ഓഫീസിൽ നിന്നുള്ള സീനിയർ ഉദ്യോഗസ്ഥൻ, വനംവകുപ്പ് മേധാവി നിയോഗിക്കുന്ന ഉന്നതോദ്യോഗസ്ഥൻ, പത്തനംതിട്ട ജില്ലാ കളക്ടർ, മൈനിംഗ് ആൻഡ് ജിയോളജി സീനിയർ ഉദ്യോഗസ്ഥൻ, ഡിഎഫ്ഒ, ദുരന്ത നിവാരണ വകുപ്പ് മെംബർ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. ഏറ്റെടുത്തത്.
നില്പു സമരവുമായി കത്തോലിക്ക കോണ്‍ഗ്രസ്
തൊടുപുഴ : കാർഷിക ഉത്പന്നങ്ങൾക്കു തറവില പ്രഖ്യാപിച്ചു സംഭരിക്കുമെന്നു സർക്കാർ ഉറപ്പ് നൽകും വരെ കത്തോലിക്ക കോണ്‍ഗ്രസ് സമരം തുടരുമെന്നു ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. കാർഷിക പ്രശ്നങ്ങൾ ഉന്നയിച്ചു കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ നില്പു സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക്ഡൗണ്‍ കാലത്തു മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കർഷകർ നട്ട വാഴയും കപ്പയും പച്ചക്കറിയും ഉൾപ്പെടെയുള്ളവ വിളവെടുക്കുന്പോൾ മതിയായ വില ലഭിക്കുമെന്നു സർക്കാർ ഉറപ്പ് നൽകണം. സാന്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ കർഷകരോട് സഹകരിക്കുകയാണ് വേണ്ടതെന്നും ബിജു പറഞ്ഞു.
തൊടുപുഴയിലെ സമരത്തിൽ കോതമംഗലം രൂപത ട്രഷറർ ജോണ്‍ മുണ്ടൻകാവിൽ, ഭാരവാഹികളായ ജോർജ് അരയകുന്നേൽ, മെജോ കുളപ്പുറത്ത്, ജോണ്‍ തയ്യിൽ, സണ്ണി മാത്യു, മേരി ആന്റണി എന്നിവരും പങ്കെടുത്തു. സംസ്ഥാന, രൂപത സമിതികളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തിൽ കേരളത്തിലെന്പാടും നിരവധി സർക്കാർ ഒാഫീസുകൾക്കു മുന്നിൽ നില്പ് സമരം നടത്തി.
പയ്യന്നൂർ ടെലിഫോണ്‍ ഭവനു മുന്നിൽ ജനറൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ, എറണാകുളം സിവിൽ സ്റ്റേഷന് മുന്നിൽ ട്രഷറർ പി.ജെ. പാപ്പച്ചൻ, ഡയറക്ടർ ഫാ. ജിയോ കടവി, പാലാ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ കേന്ദ്ര ഭാരവാഹികളായ സാജു അലക്സ്, മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ഡോ.ജോസുകുട്ടി ജെ. ഒഴുകയിൽ, കീഴുമാട് കൃഷി ഭവനു മുന്നിൽ ബെന്നി ആന്റണി, കോട്ടയം കളക്ടറേറ്റിനു മുന്നിൽ തോമസ് പീടികയിൽ, കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ജാൻസൻ ജോസഫ്, ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ അന്റണി എൻ. തൊമ്മാന, തൃശൂരിൽ തൊമ്മി പീടിയത്ത്, നടവയൽ പോസ്റ്റ് ഓഫീസ് പടിക്കൽ സൈമണ്‍ ആനപ്പാറ എന്നിവർ നേതൃത്വംനൽകി.
മദ്യപാനത്തിനിടെ തർക്കം:സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു
കുണ്ടറ: മദ്യലഹരിയിൽ യുവാവ് അടിയേറ്റുമരിച്ചു. സുഹൃത്ത് ശിവപ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചാലുംമൂട് കുരീപ്പുഴ തണ്ടേക്കാട് കോളനിയിൽ ജോസ് മാർസലിൻ (34) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി മദ്യപിക്കുന്നതിനിടെ ശിവപ്രശാന്തിനെ ജോസ് കളിയാക്കി. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു വിവരം. രാത്രി വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന ജോസിനെ വിളിച്ചിറക്കിക്കൊണ്ടുപോയി ശിവപ്രശാന്ത് മർദിച്ചു. ഒരു ജോലിയുടെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയത്.
മൂക്കിൽനിന്നു രക്തമൊലിച്ച് അബോധാവസ്ഥയിൽ കിടന്ന ജോസിനെ സംഭവമറിഞ്ഞെത്തിയ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നു പോലീസ് പറഞ്ഞു.
സ്വകാര്യ ബസ് സർവീസ് തുടരാനാവില്ല: ഉടമകൾ
കൊച്ചി: വന്‍ സാമ്പത്തിക നഷ്ടം സഹിച്ചു മുന്നോട്ടുപോകുക സാധ്യമല്ലെന്നു സ്വകാര്യ ബസുടമകള്‍. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചശേഷം ആയിരത്തോളം ബസുകൾ സർവീസ് തുടങ്ങിയെങ്കിലും പലരും സ്വയം പിന്മാറി.
ഇന്നലെ 600 സ്വകാര്യ ബസുകള്‍ മാത്രമാണ് സംസ്ഥാനത്താകമാനം സര്‍വീസ് നടത്തിയത്. നിലവിലെ സ്ഥിതിയില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ ബസുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. ബസുകള്‍ പൂര്‍ണമായും പിന്മാറുന്ന സാഹചര്യമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനു മാത്രമായിരിക്കുമെന്നു കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തയോഗം വ്യക്തമാക്കി.
ബസ് വ്യവസായത്തെ രക്ഷിക്കാന്‍ പുനരുദ്ധാരണ പാക്കേജ് അത്യാവശ്യമാണ്. യാത്രാക്കൂലി മിനിമം 12 രൂപ ആക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി.ജെ. രാജു പറഞ്ഞു. ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്, ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളാണു യോഗത്തില്‍ പങ്കെടുത്തത്.
കോവിഡനന്തര സഭാജീവിതം: ശില്പശാല തുടങ്ങി
ചങ്ങനാശേരി: സഭയോടൊപ്പം പുതുയുഗത്തിലേക്ക് എന്ന പേരില്‍ കോവിഡനന്തര സഭാജീവിതശൈലി സംബന്ധിച്ച് ചങ്ങനാശേരി അതിരൂപത സംഘടിപ്പിക്കുന്ന ശില്പശാല ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.
കോവിഡിനെത്തുടർന്നു മാറിയ സാമൂഹിക സാഹചര്യത്തില്‍ കൂടുതല്‍ സമര്‍പ്പണത്തോടും കൂട്ടായ്മയോടും കൂടി സഭാംഗങ്ങള്‍ സഭാജീവിതവും സാമൂഹിക ജീവിതവും കെട്ടിപ്പെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെബിനാര്‍ രീതിയില്‍ സംഘടിപ്പിക്കുന്ന ശില്പശാലയില് ഉണര്‍വോടെ ആത്മീയ ജീവിതത്തിലേക്ക്, മാറിയ സാഹചര്യത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍, ഇക്കാലഘട്ടത്തിലെ മനഃശാസ്ത്രസമീപനങ്ങള്, സാമ്പത്തിക ഭദ്രതയ്ക്കുള്ള ചുവടുവയ്പ്പുകള്‍, വിദ്യാഭ്യാസമേഖലയിലെ നൂതന ആഭിമുഖ്യങ്ങള്‍, കാര്‍ഷികമേഖലയുടെ ഉണര്‍വിനായി, മാധ്യമസാധ്യതകളും മുന്‍കരുതലുകളും, സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പ്രതിസന്ധിയും പരിഹാരങ്ങളും, പൗരോഹിത്യ സന്യസ്ത പ്രവര്‍ത്തനശൈലി, പ്രവാസികള്‍ നാടിന്റെ സമ്പത്ത് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ വ്യക്തികള്‍ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ചങ്ങനാശേരിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത്, മീഡിയാ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റണി ഏത്തക്കാട്ട്, പി.ആര്.ഒ. അഡ്വ. ജോജി ചിറയില്‍, ജാഗ്രതാ സമിതി കോ-ഓർഡിനേറ്റര്‍ ഫാ. ആന്റണി തലച്ചല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.
കാരുണ്യ പദ്ധതി അവസാനിപ്പിക്കരുത്: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാ പദ്ധതിയെ ഇല്ലാതാക്കാനുള്ള നീക്കം ഏറെ വേദനാജനകമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 100 കോടിയോളം രൂപ കുടിശിക ആയതിനെ തുടര്‍ന്ന് ധനവകുപ്പ് കാരുണ്യ ചികിത്സാ പദ്ധതിയെ കൈവിട്ടു. കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരമുള്ള എല്ലാ ചികിത്സാ സഹായവും മേയ് 31ന് അവസാനിപ്പിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറങ്ങി.
യുഡിഎഫിന്റെ കാലത്ത് കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം കൊണ്ട് സുഗമമായി നടന്ന പദ്ധതിയാണിത്. കാരുണ്യലോട്ടറിയില്‍ നിന്നുള്ള വരുമാനം ധനവകുപ്പ് ഏറ്റെടുത്തതാണ് പ്രശ്നത്തിന്റെ കാതല്‍. അതു കാരുണ്യ ലോട്ടറിക്കു മാത്രമായി അടിയന്തരമായി പുനഃസ്ഥാപിക്കണം.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ അന്നു മുതല്‍ ഈ പദ്ധതിയോട് തികഞ്ഞ ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. ആദ്യം കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സുമായി ലയിപ്പിച്ച് കാരുണ്യയുടെ നടത്തിപ്പ് 2019 ഏപ്രില്‍ ഒന്നിനു റിലയന്‍സ് ഇന്‍ഷ്വറന്‍സിനു നല്കി. പക്ഷേ, സാമ്പത്തികമായി പൊളിഞ്ഞ റിലയന്‍സ് കാരുണ്യ പദ്ധതിയുമായി മുന്നോട്ടുപോയില്ല. ആശുപത്രികള്‍ക്കും രോഗികള്‍ക്കും പണം മുടങ്ങി-അദ്ദേഹം ആരോപി ച്ചു.
ഭുമി പാട്ടത്തിനു നല്കാന് തീരുമാനമില്ല: ദേവസ്വം ബോർഡ്
കൊച്ചി: ദേവസ്വം ബോര്‍ഡിന്റെ ഭൂമി കൃഷിക്കായി പാട്ടത്തിനു നല്കാന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും ജീവനക്കാരുടെയും ക്ഷേത്രോപദേശക സമിതിയുടെയും സഹകരണത്തോടെ കൃഷി ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ വിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതും ഭൂമി പാട്ടത്തിനു നല്‍കുന്നതും ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്.വി. ബാബു നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യമറിയിച്ചത്.
കൊറോണ പ്രതിരോധ പ്രവർത്തനം: ചുമതല ടി.കെ. ജോസിന്
തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ മുഴുവൻ ഏകോപന ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് നൽകി ഉത്തരവായി. ചുമതലയുണ്ടായിരുന്ന ഡോ. വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയായ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കും നാളെയും മറ്റന്നാളും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ ഏഴ് മുതൽ 20 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത.
യെല്ലോ അലർട്ട് (ജില്ലകൾ)
ഇന്ന്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ.
നാളെ: കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ.
ഞായറാഴ്ച: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ.
അപകടത്തിൽ മരിച്ച കോവിഡ് പോരാളികൾക്ക് 50 ലക്ഷം
തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ അപകടത്തിൽ മരിച്ച തൃശൂരിലെ രണ്ട് നഴ്സുമാരുടെ ആശ്രിതർക്ക് ഇൻഷ്വറൻസ് തുകയായി 50 ലക്ഷം രൂപ വീതം അനുവദിച്ചു. വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ച കുന്നംകുളം താലൂക്ക് ആശുപത്രിയി നഴ്സായിരുന്ന എ.എം. ആഷിഫ്, അന്തിക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ടെക്നീഷനായിരുന്ന ഡോണ ടി. വർഗീസ് എന്നിവരുടെ ആശ്രിതർക്കു തുക കൈമാറി.
പ്രധാൻമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് ഇൻഷ്വറൻസ് പദ്ധതിപ്രകാരമാണ് നഷ്ടപരിഹാരത്തുകയായി 50 ലക്ഷം രൂപ വീതം അനുവദിച്ചത്. സംസ്ഥാനത്ത് ആദ്യമായി അനുവദിക്കുന്ന നഷ്ടപരിഹാരത്തുകയാണിത്. ജില്ലാ കളക്ടർ എസ്. ഷാനവാസ് സമർപ്പിച്ച അപേക്ഷയെതുടർന്ന് കേന്ദ്ര ധനകാര്യ വകുപ്പ് ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്കു തുക കൈമാറി.
മുൻകരുതലുകൾ പാലിക്കും: മതനേതാക്കൾ
തിരുവനന്തപുരം: ആരാധനാലയത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതുൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകളെല്ലാം പാലിക്കാമെന്ന് മതനേതാക്കൾ ചർച്ചയിൽ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങളിൽ വരുന്നവരിൽ സാധാരണ നിലയിൽ മുതിർന്ന പൗരൻമാരും മറ്റു രോഗങ്ങളുള്ളവരും ഉണ്ടാകും.
റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ട ഇവർ ആരാധനാലയങ്ങളിൽ വരുന്നത് അപകടമാണെന്നാണ് സർക്കാർ കരുതുന്നത്. ഇവർക്ക് കോവിഡ് പെട്ടന്ന് പിടിപെടാൻ ഇടയുണ്ട്. മാത്രമല്ല രോഗം പിടിപെട്ടാൽ സുഖപ്പെടുത്താനും ബുദ്ധിമുട്ടാണ്. പ്രായമായവരിലും മറ്റ് രോഗമുള്ളവരിലും മരണനിരക്കും കൂടുതലാണ്. അതിനാൽ ഈ വിഭാഗത്തിലുള്ളവർക്ക് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തുന്നതിനോട് മതനേതാക്കൾ പൊതുവെ യോജിപ്പാണ് അറിയിച്ചത്.
ആരാധനാലയങ്ങൾ വഴി രോഗവ്യാപനമുണ്ടാകുന്നത് തടയാൻ ഒട്ടേറെ പ്രായോഗിക നിർദേശങ്ങൾ ചർച്ചയിൽ മതനേതാക്കൾ മുന്നോട്ടുവച്ചു. ഈ നിർദേശങ്ങൾ കേന്ദ്ര സർക്കാരിനു സമർപ്പിക്കും.
ക്രൈസ്തവ മതനേതാക്കളുമായി നടന്ന ചർച്ചയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ബിഷപ് ഡോ. ജോസഫ് കരിയിൽ, തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പ്രതിനിധി റവ. ഡോ. സി. ജോസഫ്, ബസേലിയോസ് മാർ പൗലോസ്, ബസേലിയോസ് തോമസ് ബാവ, റവ. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത, ബിഷപ് ധർമരാജ് റസാലം, ഇന്ത്യൻ പെന്തക്കോസ്റ്റൽ ചർച്ച് ജനറൽ സെക്രട്ടറി സാം വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.മുസ്ലിം നേതാക്കളുമായുള്ള ചർച്ചയിൽ പ്രഫ. ആലിക്കുട്ടി മുസലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, ടി.പി. അബ്ദുള്ളക്കോയ മഅദനി, തൊടിയൂർ മുഹമ്മദ് കുഞ്ഞി മുസലിയാർ, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, ആരിഫ് ഹാജി, ഡോ. ഫസൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.
ഹിന്ദു മത-സാമുദായിക നേതാക്കളുമായി നടന്ന ചർച്ചയിൽ സ്വാമി സാന്ദ്രാനന്ദ, പുന്നല ശ്രീകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ് എം. വി. മോഹനൻ, മലബാർ ദേവസ്വം പ്രസിഡന്റ് ഒ.കെ. വാസു, ഗുരുവായൂർ ദേവസ്വം പ്രസിഡന്റ് അഡ്വ. കെ.പി. മോഹൻദാസ്, കൂടൽമാണിക്യം ദേവസ്വം പ്രസിഡന്റ് പ്രദീപ് മേനോൻ, കഴക്കോട് രാധാകൃഷ്ണപോറ്റി (തന്ത്രി മണ്ഡലം), പാലക്കുടി ഉണ്ണികൃഷ്ണൻ (തന്ത്രി സമാജം) തുടങ്ങിയവർ പങ്കെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം: ധാരണപ്രകാരം ജോസഫ് വിഭാഗത്തിനു നൽകണമെന്നു കോൺഗ്രസ്
തിരുവനന്തപുരം: മുൻ ധാരണ അനുസരിച്ചു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകണമെന്ന കോൺഗ്രസ് അഭിപ്രായം ഹൈക്കമാൻഡിനെയും യുഡിഎഫിനെയും അറിയിക്കാൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതി തീരുമാനം.
കഴിഞ്ഞവർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് കേരള കോൺഗ്രസ് വിഭാഗങ്ങൾക്കിടയിൽ തർക്കം ഉണ്ടായപ്പോൾ അവസാന ആറു മാസം ജോസഫ് വിഭാഗത്തിനു നൽകുമെന്ന് കോൺഗ്രസ് ഉറപ്പു നൽകിയിരുന്നു. ഇതു നടപ്പാക്കണമെന്നാണു കോൺഗ്രസ് നിലപാട്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് തർക്കം ഉണ്ടായപ്പോൾ ജോസ് കെ. മാണി വിഭാഗത്തിന് എട്ടു മാസവും ശേഷിക്കുന്ന അവസാന ആറുമാസം പി.ജെ. ജോസഫ് പക്ഷത്തിനും നൽകാനാണു വാക്കാൽ ധാരണയുണ്ടാക്കിയത്. ഇക്കാര്യത്തിൽ വാക്കുപാലിക്കാൻ കോൺഗ്രസിന് ബാധ്യതയുണ്ട്. അതല്ലെങ്കിൽ ഘടകകക്ഷികൾക്ക് കോൺഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെടും. ഇക്കാര്യങ്ങൾ യുഡിഎഫിനെയും ജോസ് വിഭാഗം യുപിഎ ഘടകകക്ഷിയായതിനാൽ കോൺഗ്രസ് ഹൈക്കമാൻഡിനെയും അറിയിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തിന് നഷ്ടപ്പെട്ടാലും യുഡിഎഫിൽ അവർക്ക് പൂർണ സംരക്ഷണം ഉറപ്പുവരുത്തണമെന്നും യോഗത്തിൽ ധാരണയായി.
അതേസമയം, കേരള കോണ്‍ഗ്രസിലെ പ്രശ്നത്തില്‍ കോണ്‍ഗ്രസല്ല തീരുമാനം എടുക്കേണ്ടതെന്നും രണ്ടു കക്ഷികളെയും യുഡിഎഫിനൊപ്പം കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ജില്ലാപഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രീയകാര്യസമിതി വിശദമായി ചര്‍ച്ച ചെയ്തു. അതിലെ തീരുമാനങ്ങള്‍ യുഡിഎഫിനെ അറിയിക്കാന്‍ തന്നെയും പ്രതിപക്ഷനേതാവിനെയും ഉമ്മന്‍ചാണ്ടിയേയും ചുമതലപ്പെടുത്തി.
ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഹൈക്കമാന്‍ഡിനെയും അറിയിക്കും. ജോസ്പക്ഷം യുപിഎയുടെ ഭാഗമായതിനാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടത്തും മുൻപ് ഹൈക്കമാന്‍ഡിനെ അറിയിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട തീരുമാനം മാധ്യമങ്ങളെ അറിയിക്കാനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം പ്രഖ്യാപിക്കണം.കോവിഡിന്റെ മറവില്‍ വലിയ കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നത്.
പമ്പ ത്രിവേണിയിലെ മണലെടുപ്പും തോട്ടപ്പള്ളിയിലെ കരിമണല്‍ കടത്തുമൊക്കെ ഇതിന്റെ മറവിലാണ് നടത്തുന്നത്. അഴിമതി പുറത്തുകൊണ്ടുവരുന്നവരെ കേസില്‍ കുടുക്കുകയെന്ന തന്ത്രമാണ് സർക്കാർ സ്വീകരിക്കുന്നത്. ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കോൺഗ്രസ് എതിരല്ല.
എന്നാൽ, മുഴുവൻ വിദ്യാർഥികൾക്കും ആവശ്യമായ സാങ്കതികസൗകര്യം ഉറപ്പുവരുത്തിയശേഷം മാത്രമേ ഒാൺലൈൻ പഠനം തുടങ്ങാവൂ. കോവിഡ് പ്രതിരോധത്തിൽ സർക്കാരുമായി സഹകരിക്കുമ്പോഴും പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ തെറ്റുകൾ ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്വം തുടരും.
പാലക്കാട് ആനയെ പടക്കംവച്ചുകൊന്ന സംഭവം വർഗീയവത്കരിക്കാനും രാഹുല്‍ഗാന്ധിക്കെതിരെ തിരിച്ചുവിടാനും ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
കരാർ അതേപടി പാലിക്കണം: ജോസ് വിഭാഗം
കോട്ടയം: കെ.എം. മാണി രൂപം നൽകിയ കരാർ അതേപടി പാലിക്കണമെന്നാണ് കേരള കോണ്‍ഗ്രസ് -എം നിലപാടെന്നു ജോസ് വിഭാഗം നേതാക്കൾ. നിലവിലില്ലാത്ത കരാർ ഉണ്ടെന്നു സ്ഥാപിച്ചെടുക്കാൻ ജോസഫ് വിഭാഗം നടത്തുന്ന ശ്രമം രാഷ്ട്രീയ അധാർമികതയാണ്.
ഭീഷണിക്കു മുന്നിൽ യുഡിഎഫ് വഴങ്ങരുത്. ഒറ്റ രാത്രികൊണ്ടു നിലപാടു മാറ്റുന്നവർക്കു കാലുമാറ്റത്തിന്റെ പാരിതോഷികമായി ഏതെങ്കിലും പദവി നൽകുന്നതു മുന്നണി സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും കോട്ടയത്തു ചേർന്ന കേരള കോണ്‍ഗ്രസ്- എം ജോസ് വിഭാഗം പാർലമെന്ററി പാർട്ടി യോഗം അഭിപ്രായപ്പെട്ടു.
ജോസ് കെ. മാണി എംപി അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, സ്റ്റീഫൻ ജോർജ് എന്നിവർ പങ്കെടുത്തു.
മലപ്പുറം ജില്ലയ്ക്കെതിരെ വിദ്വേഷ പ്രചാരണം അരുത്: ചെന്നിത്തല മേനക ഗാന്ധിക്ക് കത്തയച്ചു
തിരുവനന്തപുരം: ആന കൊല്ലപ്പെട്ട അതീവ ദുഃഖകരമായ സംഭവത്തിന്റെ മറവില്‍ കേരളത്തിനും മലപ്പുറം ജില്ലയ്ക്കുമെതിരെ ബിജെപി എം പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധി നടത്തിയ വിദ്വേഷ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മേനക ഗാന്ധിക്കു കത്ത് നല്കി.
പാലക്കാട് ജില്ലയിലാണ് ആന കൊല്ലപ്പെട്ടത്. എന്നാല്‍, മലപ്പുറം ജില്ലയിലാണ് ഈ സംഭവം നടന്നതെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ജില്ലയാണ് മലപ്പുറമെന്നും അവിടെ ഇത്തരത്തില്‍ മൃഗങ്ങള്‍ക്കും മറ്റുമെതിരെ നിരന്തരമായി ക്രൂരതകള്‍ അരങ്ങേറുന്നുണ്ടെന്നും മനേക ഗാന്ധി പറഞ്ഞിരുന്നു. ബി ജെപിയുടെ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായാണ് മേനകാ ഗാന്ധി ഇങ്ങനെ പറഞ്ഞതെന്നു ചെന്നിത്തല കുറ്റപ്പെടുത്തി.
വികസനം വേണം, പരിസ്ഥിതിക്കു കോട്ടംതട്ടരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: പരിസ്ഥിതിക്കു കോട്ടം തട്ടാത്ത തരത്തിലുള്ള സുസ്ഥിര വികസന മാതൃകയാണു കാലഘട്ടത്തിന്റെ ആവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു മുന്നിൽ കണ്ടുകൊണ്ടാണു തുടക്കം മുതൽ സർക്കാർ ഇടപെടുന്നതെന്നും പ്രളയാനന്തര നവകേരള നിർമാണത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയുടെ സ്വാഭാവിക നിലനിൽപ്പുകളെ മാനിച്ചുകൊണ്ടുമുള്ള വികസന സമീപനത്തിനു സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും ലോക പരിസ്ഥിതി ദിനം പ്രമാണിച്ചു പ്രസിദ്ധീകരണത്തിനു നൽകിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു.
ജൈവ വൈവിധ്യമാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശമായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്തത്. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന്റെ അനിവാര്യതയാണ്. മനുഷ്യന്റെ ഇടപെടലിൽ ജൈവവൈവിധ്യങ്ങൾക്കു നാശനഷ്ടം വരുന്നു എന്നത് വസ്തുതയാണ്. അതിവർഷം, ആഗോളതാപനം, സമുദ്രങ്ങളുടെ മലിനീകരണം, മരുഭൂമിവൽക്കരണം, കൊടും വരൾച്ച- ഇങ്ങനെ അനേകം പ്രതിസന്ധികളെ ലോകം ഇന്ന് അഭിമുഖീകരിക്കുന്നു.
ഇത്തരമൊരു അവസ്ഥയിൽ നമ്മുടെ പച്ചപ്പും ജൈവ വൈവിധ്യവും എങ്ങനെ സംരക്ഷിക്കാം എന്നതാണ് മുന്നിലുള്ള പ്രധാന പ്രശ്നം. വരും തലമുറകൾക്കു വേണ്ടി കൂടിയുള്ളതാണ് ഭൂമി. ശ്വസിക്കാൻ ശുദ്ധവായുവും കുടിക്കാൻ തെളിനീരും കഴിക്കാൻ പോഷകസമൃദ്ധിയുള്ള ഭക്ഷണവും ഉറപ്പാക്കുന്നതിനു കൂടിയാവണം നമ്മുടെ ശ്രമങ്ങൾ.
ജൈവവൈവിധ്യ സംരക്ഷണത്തിന്റ അനിവാര്യത ഉദ്ഘോഷിക്കുന്നതിനൊപ്പം പ്രകൃതിയെ തകർക്കുന്ന പ്രവണതകൾക്കെതിരായ അവബോധമുണർത്തുന്നതു കൂടിയാണ് പരിസ്ഥിതി ദിനാചരണം. കേരളത്തിന്റെ ഹരിതകേരളം മിഷൻ അത്തരമൊരു മുൻകൈയാണ്. കേരളത്തിന്റെ സവിശേഷതകളായി പ്രകീർത്തിക്കപ്പെട്ടിരുന്ന വൃത്തിയും ജല സമൃദ്ധിയും വീണ്ടെ ടുക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കുക എന്നിവയാണ് ഹരിത കേരളം മിഷന്റെ മുഖ്യ ലക്ഷ്യങ്ങളെന്ന് അതിന്റെ മാർഗരേഖ വ്യക്തമാക്കുന്നു. ഭൂമിയും മണ്ണും വായുവും ജലവും മലിനമാക്കാതെ വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്ന സുസ്ഥിര വികസന പരിപ്രേക്ഷ്യം കേരളത്തിന്റെ പാരിസ്ഥിതിക സമനില വീണ്ടെ ടുക്കുന്നതിൽ ഏറ്റവും പ്രധാനമാണ്.
പരിസ്ഥിതിയും ജീവജാലങ്ങളും തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ ചൈതന്യവത്താക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വെല്ലുവിളികൾ നേരിടുന്നതിനുള്ള പ്രാദേശിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതും ഫലവൃക്ഷങ്ങൾ, വിവിധോദ്ദേശ്യ വൃക്ഷങ്ങൾ, ഒൗഷധ സസ്യങ്ങൾ എന്നിവ വെച്ചുപിടിപ്പിക്കുന്നതും ഹരിത കേരളം മിഷന്റെ ലക്ഷ്യങ്ങളിൽ പെടുന്നു. 2016-17ൽ 86 ലക്ഷം വൃക്ഷത്തൈകൾ ഇങ്ങനെ കേരളത്തിൽ നട്ടു. തുടർന്നുള്ള വർഷങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നടുന്ന പദ്ധതി നടപ്പാക്കി.
തുടർച്ചയായ രണ്ടു വർഷങ്ങളിലെ പ്രളയം തൈകളുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് വൃക്ഷവത്കരണ പ്രവർത്തനങ്ങളെ സ്ഥായിയാക്കുന്നതിനും കൃത്യമായ തുടർപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ നേതൃത്വത്തിൽ ഭൂമി കണ്ടെ ത്തി, തദ്ദേശീയമായ ജൈവ വൈവിദ്ധ്യം സംരക്ഷിക്കാൻ ഉതകുന്ന വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും ജൈവ വേലിയടക്കം സ്ഥാപിച്ച് പരിപാലിക്കുകയും ചെയ്യുന്നതാണ് പച്ചത്തുരുത്ത്.
ഈ വർഷം ഒരുകോടി ഒമ്പതു ലക്ഷം വൃക്ഷത്തൈകൾ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്. ജൂണ്‍ അഞ്ചിന് 81 ലക്ഷം തൈകൾ നടും. ജൂലൈ ഒന്നുമുതൽ 27 വരെയുള്ള ദിവസങ്ങളിൽ 28 ലക്ഷം തൈകൾ നടും. കൃഷിവകുപ്പും വനംവകുപ്പും ചേർന്നാണ് തൈകൾ തയ്യാറാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ 12 ലക്ഷം തൈകൾ ഒരുക്കി. പ്ലാവ്, മാവ്, മുരിങ്ങ, കറിവേപ്പ്, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, ഓറഞ്ച് തുടങ്ങിയവയുടെ തൈകളാണ് വിതരണത്തിന് തയാറാക്കിയിട്ടുള്ളത്. ’ഭൂമിക്ക് കുടചൂടാൻ ഒരുകോടി മരങ്ങൾ’ എന്ന ശീർഷകത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
കോവിഡനന്തര കേരളം ഭക്ഷ്യസുരക്ഷയിൽ പിന്നാക്കം പോകരുത് എന്ന കാഴ്ചപ്പാടാണ് സുഭിക്ഷ കേരളം പദ്ധതിയിലേക്ക് സർക്കാരിനെ നയിച്ചത്. ഈ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളത്തിന്റെ മണ്ണിലേക്ക് ഇറങ്ങുന്ന ഒരുകോടി വൃക്ഷവേരുകൾ നമ്മുടെ നല്ല നാളേക്കുള്ള ഉറപ്പാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഒാൺലൈൻ പഠനം: അധ്യാപകർക്കായി ക്ലാസ് ചലഞ്ച്
തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിൽ ക്ലാസ് എടുക്കാൻ താത്പര്യമുള്ള അധ്യാപകർക്കായി ക്ലാസ് ചലഞ്ച് എന്ന പേരിൽ ഒരു ഉദ്യമം ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന ഗവണ്മെന്റ് എയ്ഡഡ് സ്കൂൾ അധ്യാപകർ, ടിടിഐ ഡയറ്റ് അധ്യാപകർ, സമഗ്ര ശിക്ഷയ്ക്കു കീഴിൽ വരുന്ന അധ്യാപകർ എന്നിവർക്കു മൂന്നു മുതൽ അഞ്ചു മിനിറ്റു വരുന്ന തങ്ങളുടെ ഒരു വീഡിയോ പാഠം റെക്കോർഡ് ചെയ്ത് പ്രസ്തുത വീഡിയോ 8547869946 എന്ന വാട്ട്സ് ആപ്പ് നന്പറിലേക്കോ classchallen ge.dge@gm ail.com എന്ന മെയിൽ വിലാസത്തിലോ അയയ്ക്കുക.
ക്ലാസെടുക്കുന്ന അധ്യാപകന്റെയും സ്കൂളിന്റെയും പേര്, ക്ലാസ്, വിഷയം എന്നിവയും രേഖപ്പെടുത്തേണ്ടതാണ്.
ഓണ്‍ലൈന്‍ ക്ലാസ്: സ്റ്റേ ആവശ്യപ്പെട്ട ഹർജി തള്ളി
കൊച്ചി: എല്ലാ വിദ്യാര്‍ഥികള്‍ക്കും സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതു വരെ ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി നിരസിച്ചു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശിനി സി.സി. ഗിരിജ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.
ഹര്‍ജി വിശദ വാദത്തിനായി ഹൈക്കോടതി ഡിവിഷന് ബെഞ്ചിനു വിട്ടു. ഹര്‍ജി പരിഗണിക്കവെ ഇപ്പോള്‍ ട്രയല്‍ ക്ലാസുകളാണ് നടക്കുന്നതെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ 14ന് തുടങ്ങുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. 12ന് മുമ്പ് വിദ്യാര്‍ഥികള്‍ക്കെല്ലാം ക്ലാസില്‍ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കുമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഹർജി തള്ളിയത്.
ഓൺലൈൻ പഠനം: സഹായമൊരുക്കി സഹകരണ സംഘങ്ങൾ
തിരുവനന്തപുരം: ഓൺലൈൻ പഠനത്തിനായി സൗകര്യങ്ങളുടെ അഭാവമുള്ള ഒരു വിഭാഗം കുട്ടികൾക്ക് സഹായവുമായി സഹകരണ സംഘങ്ങൾ. വീടുകളിൽ ടെലിവിഷൻ സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി സഹകരണ സംഘങ്ങൾ ടെലിവിഷൻ സൗകര്യമൊരുക്കും.
അതത് പ്രദേശങ്ങളിലെ സ്കൂളിലെ പ്രഥമ അധ്യാപകർ നൽകുന്ന പട്ടിക പ്രകാരമുള്ളതോ, ഒരു സഹകരണ സംഘത്തിന്റെ പ്രവർത്തന പരിധിയിൽ താമസിക്കുന്ന, സംഘം കണ്ടെത്തുന്ന വിദ്യാർഥികൾക്കോ ടെലിവിഷൻ ലഭ്യമാക്കുകയാണ് ചെയ്യുക. ഇതിനായി സഹകരണ സംഘം രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചു.
ലൈഫ് മിഷൻ: രേഖകൾ 15 വരെ ഹാജരാക്കാം
തിരുവനന്തപുരം: ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടതും രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്ന അർഹരായ ഗുണഭോക്താക്കൾ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രേഖകൾ 15 വരെ ഹാജരാക്കണമെന്ന് ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യു.വി.ജോസ് അറിയിച്ചു.
ടെക് ബീ കരിയർ പ്രോഗ്രാമുമായി എച്ച്സിഎൽ
കൊച്ചി: പ്രമുഖ ആഗോള സാങ്കേതിക കന്പനിയായ എച്ച്സിഎൽ ടെക്നോളജീസ് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു മുഴുവൻസമയ തൊഴിൽ തേടുന്നവർക്കായി ടെക് ബീ കരിയർ പ്രോഗ്രാം ആരംഭിക്കുന്നു. എച്ച്സിഎലിന്റെ മുഴുവൻ സമയ ഐടി പ്രഫഷണലുകളാക്കാൻ ഉദ്യോഗാർഥികൾക്കു 12 മാസത്തെ വിപുലമായ പരിശീലനം നൽകുന്ന തൊഴിൽ സംയോജിത പ്രോഗ്രാമാണ് എച്ച്സിഎലിന്റെ ടെക് ബീ. രജിസ്റ്റർ ചെയ്യാൻ registrations.hcltechbee.com.
ഭൂരിപക്ഷം കോളജ് വിദ്യാർഥികളും ഓണ്‍ലൈൻ പഠനത്തിനു സജ്ജം: മന്ത്രി ജലീൽ
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽമാരുമായി വീഡിയോ കോണ്‍ഫറൻസിൽ ചർച്ച നടത്തി. ഓണ്‍ലൈൻ പഠനപ്രവർത്തനങ്ങൾക്ക് 90 ശതമാനത്തിൽ അധികം വിദ്യാർഥികളും സജ്ജരാണ് എന്നാണ് ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം പ്രിൻസിപ്പൽമാരും അറിയിച്ചത്.
വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലെ കുട്ടികൾക്കു പോലും ഇലക്ട്രോണിക് പഠനോപകരണങ്ങൾ ലഭ്യമാണ്. അട്ടപ്പാടിയിലെ കോളജിൽ ഏഴു പേർക്ക് മാത്രമാണ് ഇലക്ട്രോണിക് പഠനോപകരണങ്ങൾ ലഭ്യമല്ലാത്തത്. അതേസമയം മലയോര മേഖലയിൽ നിന്നുള്ള കോളജുകളിൽ ഇന്റർനെറ്റ് വേഗതയില്ലായ്മയെ കുറിച്ച് ആശങ്കയുണ്ട്. തുടർച്ചയായി അഞ്ചുമണിക്കൂർ ഓണ്‍ലൈൻ പഠനത്തിന്റെ വിഷമതകളും ചർച്ചയിൽ ഉയർന്നു. ലൈവ് ക്ലാസ്സുകൾക്ക് പകരം റെക്കോർഡ് ചെയ്ത വീഡിയോ ഉപയോഗിച്ച് ക്ലാസുകൾ നടത്തി ഭൂരിപക്ഷം കോളജുകളും ഈ പ്രശ്നം മറികടന്നിട്ടുണ്ട്.
അഫിലിയേറ്റ് ചെയ്ത കോളജുകളിലെ വിദ്യാർഥികൾക്കായി യൂട്യൂബ് ചാനൽ പോലുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് ക്ലാസ്സുകൾ നൽകുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്ന അഭിപ്രായം ഉയർന്നു. കോളജ് പിടിഎകൾ, പൂർവ വിദ്യാർത്ഥി സംഘടനകൾ എന്നിവരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ കോളേജ് തലത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതി നടപ്പാക്കണമെന്ന് നിർദേശിച്ചു.
കോളജുകളിലെ ഓണ്‍ലൈൻ അധ്യയന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണെങ്കിലും പരീക്ഷാ ജോലികൾക്ക് നിയോഗിക്കപ്പെട്ട അധ്യാപകർക്ക് ഈ സമയക്രമം ബാധകമല്ല.
വിദ്യാർഥികൾക്ക് ലഭ്യമായ ഇലക്ട്രോണിക് പഠന സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് എല്ലാ കോളജുകളും ഈ മാസം എട്ടിനകം ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം. ഇപ്പോഴത്തെ മാർഗനിർദേശങ്ങൾ താൽക്കാലികമാണെന്ന് മന്ത്രി പറഞ്ഞു.
ഹരിതം ജൈവകൃഷി പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു
കോട്ടയം: യുവജനങ്ങൾക്കിടയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെസിവൈഎം ആരംഭിക്കുന്ന ഹരിതം പദ്ധതിയുടെ ലോഗോ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പ്രകാശനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി ഏഴിനു കെസിവൈഎം പ്രവർത്തകരുടെ ഭവനങ്ങളിൽ മഴക്കാല പൂർവ ശുചീകരണം നടത്തി ജൈവകൃഷി ആരംഭിക്കും. മൂന്നു ലക്ഷത്തിലധികം വരുന്ന കെസിവൈഎം പ്രവർത്തകർ പങ്കാളികളാകും. കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ മിതമായ നിരക്കിൽ വിത്തും ഗ്രോബാഗും ജൈവ വളങ്ങളും അടങ്ങുന്ന കിറ്റ് ലഭ്യമാക്കും.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ജൈവകൃഷി ആരംഭിക്കുമെന്നും, യുവജനങ്ങൾക്കു കാർഷിക മേഖലയിലെ നൂതന മാർഗങ്ങളിൽ പരിശീലനം നൽകുമെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അറിയിച്ചു.
ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, ഡയറക്്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, വൈസ്പ്രസിഡന്റ് ജയ്സണ്‍ ചക്കേടത്ത് എന്നിവർ പ്രസംഗിച്ചു. താമരശേരി രൂപതാംഗം സാഞ്ജോ സണ്ണിയാണ് ലോഗാ വിഭാവനം ചെയ്തത്.
ഹൃദയാഘാതം:പുളിങ്കുന്ന് സ്വദേശി സൗദിയിൽ മരിച്ചു
റിയാദ്: മൂന്നു പതിറ്റാണ്ട് കാലം റിയാദിൽ സാമൂഹ്യ കലാസാംസ്കാരിക രംഗത്തു ശ്രദ്ധേയനായിരുന്ന ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് സ്വദേശി മാത്യു ജേക്കബ് (പ്രിൻസ്- 61) ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. കോവിഡ് ബാധിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ചിരുന്നു. പുളിങ്കുന്ന് വാച്ചാപറമ്പിൽ പാറശേരിൽ കുടുംബാംഗമായ മാത്യു റിയാദിലെ നിരവധി സംഘടനകളുടെ നേതൃത്വം വഹിച്ചിരുന്നു.
റിയാദിലെ ബിദായ ഹൗസ് ഫിനാൻസ് എന്ന കമ്പനിയിലെ അക്കൗണ്ട്സ് മാനേജർ ആയിരുന്നു മാത്യു. മല്ലപ്പള്ളി സ്വദേശിനി റാണി മാത്യുവാണ് ഭാര്യ. മക്കൾ: അങ്കിത് മാത്യു, അബിത് മാത്യു, അമൃത് മാത്യു, ആൻ മേരി മാത്യു. മരുമകൾ: ശ്രുതി.
ദുബായിയില്‍ മരിച്ചു
പയ്യന്നൂര്‍: രാമന്തളി പാലക്കോട് സ്വദേശി ദുബായിയില്‍ കോവിഡ് ബാധിച്ചു മരിച്ചു. പാലക്കോട് ജുമാ മസ്ജിദിന് സമീപത്തെ പരേതനായ ഒ.പി. കരീം ഹാജിയുടെയും സി.കെ. കുഞ്ഞായിസുവിന്റെയും മകന് സി.കെ. അബ്ദുസമദ് (52) ആണ് ദുബായിയിലെ ആശുപത്രിയില്‍ മരിച്ചത്. അഞ്ചു മാസം മുമ്പാണ് അവധി കഴിഞ്ഞു തിരിച്ചുപോയത്. ഭാര്യ: സമീറ(രാമന്തളി വടക്കുമ്പാട്). മക്കള്‍: സഹല, സഫ്വാന്, സഫ.
കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തമായി തുടരുന്നതിനാൽ ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
നാളെ രാത്രി വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരളതീരത്ത് മൂന്നര മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
സംസ്ഥാനത്ത് 82 പേർക്കു കോവിഡ്
തിരുവനന്തപുരം: അഞ്ച് ആരോഗ്യപ്രവർത്തകരുൾപ്പെടെ 82 പേർക്ക് ഇന്നലെ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചു. 53 പേർ വിദേശത്തുനിന്നും 19 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. അഞ്ച് പേർക്കു സന്പർക്കത്തിലൂടെയാണു രോഗം. 24 പേർ രോഗമുക്തി നേടി.
സംസ്ഥാനത്ത് ഇതുവരെ 1494 പേർക്കു കോവിഡ് പിടിപെട്ടു. 832 പേർ ചികിത്സയിൽ കഴിയുന്നു.
ഇന്നലെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം- 14, മലപ്പുറം - 11, ഇടുക്കി -9, കോട്ടയം- 8, ആലപ്പുഴ, കോഴിക്കോട്- 7 വീതം, പാലക്കാട്, കൊല്ലം, എറണാകുളം - 5 വീതം, തൃശൂർ-4, കാസർഗോഡ്- 3, കണ്ണൂർ, പത്തനംതിട്ട -2 വീതം.
ഇന്നലെ 4004 പേരുടെ സാന്പിളുകൾ പരിശോധനയ്ക്കു ശേഖരിച്ചു. സംസ്ഥാനത്ത് 1,60,304 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഹോട്ട്സ്പോട്ടുകൾ 128.
വീട്ടമ്മയുടെ കൊലപാതകം: ബന്ധു കസ്റ്റഡിയിൽ
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തു വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭർത്താവിനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി കസ്റ്റഡിയിൽ. കൊല്ലപ്പെട്ട ഷീബയുടെയും ആക്രമിക്കപ്പെട്ട സാലിയുടെയും ബന്ധുവും സാന്പത്തിക ഇടപാടുകാരനുമായിരുന്ന കുമരകം ചെങ്ങളം സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്.
ദീർഘനാളായി ഇവർ തമ്മിൽ സാന്പത്തിക ഇടപാടുകൾ നടത്തിവരികയായിരുന്നു. സാന്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.
മോഷണം പോയ കാറിനെപ്പറ്റി അന്വേഷണസംഘത്തിനു വ്യക്തമായ സൂചന ലഭിച്ചതോടെയാണു പ്രതി വലയിലായത്. കോട്ടയം - ആലപ്പുഴ ജില്ലാതിർത്തിയിലെ പെട്രോൾ പന്പിൽനിന്നു കാറിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ബന്ധുക്കളുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ ഒരു യുവാവിനെ നാട്ടിൽ കാണാനില്ലെന്നു ബന്ധുക്കൾതന്നെ പോലീസിനോടു സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് ഇയാളെ തേടി പോലീസ് തെരച്ചിൽ തുടങ്ങിയത്. ഇയാളാണ് ഇപ്പോൾ കസ്റ്റഡിയിൽ ആയിരിക്കുന്നത്.
പാറപ്പാടം ഷീബ മൻസിലിൽ ഷീബ (60)യാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ എം.എ. അബ്ദുൾ സാലിയു(65)ടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. വീട്ടിൽനിന്നു കടത്തിയ കാർ എറണാകുളം ഭാഗത്തേക്കു പോയതായി ആദ്യം പോലീസിനു സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ജില്ലയ്ക്കു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
മുൻവാതിൽ വഴി
വീടിന്റെ മുൻ വാതിലിലൂടെയാണു പ്രതി ഉള്ളിൽ കടന്നതെന്നു പോലീസ് ഉറപ്പിക്കുന്നു. മോഷണം മാത്രമാണ് ലക്ഷ്യമെങ്കിൽ വീട്ടുകാരെ ആക്രമിച്ചു വീഴ്ത്തിയ ശേഷം കവർച്ച നടത്തി എത്രയും വേഗം രക്ഷപ്പെടാനാണ് സാധാരണ ശ്രമിക്കുക. വീടിന്റെ വാതിലുകൾ അടച്ചു പൂട്ടാനോ മരണം ഉറപ്പാക്കാനോ കാത്തു നിൽക്കുകയില്ലെന്നു പോലീസ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.
എറണാകുളം, ആലപ്പുഴ, തലയോലപ്പറന്പ് കേന്ദ്രീകരിച്ചു സാന്പത്തിക ഇടപാടുകളെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നു. കുമരകം ഭാഗത്തുകൂടി വൈക്കത്തേക്കു കാർ എത്തിയതു കണക്കിലെടുത്ത് എറണാകുളം, ആലപ്പുഴ ജില്ലകളിൽവാഹനത്തിനായി പരിശോധന നടത്തിയിരുന്നു.
കുടുംബവുമായി ബന്ധമുള്ള എട്ടു പേരെ ഇതിനോടകംതന്നെ പോലീസ് വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെ വീട്ടിൽ സ്ഥിരമായി എത്തിയിരുന്നവരെയാണു പോലീസ് ചോദ്യം ചെയ്തത്. ഇന്നലെ കൊലപാതകം നടന്ന വീടും പരിസരവും പോലീസ് വീണ്ടും പരിശോധിച്ചു.
സെർവർ ദുർബലം: റേഷൻ വിതരണം അവതാളത്തിൽ
കോട്ടയം: ബിവറേജ് കോർപറേഷൻ ഓണ്‍ലൈൻ മദ്യവിതരണത്തിനു സ്ഥാപിച്ച സെർവറിൽ ഒരേസമയം 50 ലക്ഷം പേർക്കു രജിസ്റ്റർ ചെയ്തു മദ്യം വാങ്ങാം. അതേസമയം, സിവിൽ സപ്ലൈസ് കോർപറേഷൻ റേഷൻ വിതരണത്തിനു സ്ഥാപിച്ച സെർവറിനു കീഴിൽ ഒരേസമയം 14,000 റേഷൻ കടകളിലെ ഇ-പോസ് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനാവുന്നില്ല.
പതിനായിരത്തിലേറെ ഇ പോസുകൾ ഒരേസമയം പ്രവർത്തിച്ചാൽ സംവിധാനം നിശ്ചലമാകുന്ന സാഹചര്യമാണ്. അഞ്ചു കോടി രൂപ മുടക്കിൽ ആറു മാസം മുൻപു സ്ഥാപിച്ച സെർവറിന്റെ തകരാർ മൂലം ഒരാഴ്ചയായി വിവിധ ജില്ലകളിൽ റേഷൻ വിതരണം തടസപ്പെടുന്നു.
87 ലക്ഷം റേഷൻ കാർഡുടമകളും 14,250 റേഷൻ കടകളുമാണ് സംസ്ഥാനത്തുള്ളത്. ഒരേസമയം എല്ലാ റേഷൻ കടകളിലെയും ഇ-പോസ് പ്രവർത്തിപ്പിക്കാനാകുന്നില്ല. സെർവറിനു ശേഷി വർധിപ്പിക്കാതെ വിതരണം സുഗമമാവില്ല. റേഷൻ വിതരണത്തിൽ തിരക്കു കൂടുന്ന മാസാദ്യവും മാസാവസാനവുമാണ് സെർവർ കൂടുതലായി തടസപ്പെടുന്നത്.
ട്രോളിംഗ് നിരോധനം ഒൻപതു മുതൽ 52 ദിവസം
തിരുവനന്തപുരം: കേരള തീരപ്രദേശത്തെ കടലില്‍ ഒൻപതിന് അര്‍ധ രാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാനത്തെ അജൈവ ഖരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് കിന്‍ഫ്രയുടെ കൈവശമുള്ള ഭൂമിയില്‍ സാനിട്ടറി ലാന്‍ഡ്ഫില്‍ നിര്‍മിക്കുന്നതിന് അനുമതി നല്കാന് തീരുമാനിച്ചു. പരിസ്ഥിതി വകുപ്പിന്റെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും അനുമതി.
എറണാകുളം പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് ഫാക്ടില്‍നിന്നും വാങ്ങിയതും കിന്‍ഫ്രയുടെ കൈവശമുള്ളതുമായ 25 ഏക്കര്‍ സ്ഥലത്ത് സാനിട്ടറി ലാന്‍ഡ്ഫില്‍ നിര്‍മിക്കും.
എല്ലാ നദികളിലെയും എക്കൽ നീക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിലും പുഴകളിലും പ്രളയകാലത്ത് അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കം ചെയ്യാനും മന്ത്രിസഭാ യോഗ തീരുമാനം.
വനസംരക്ഷണ നിയമം തടസമാകുന്നതിനാൽ മണൽവാരലിന് അനുമതിയില്ല. കഴിഞ്ഞ പ്രളയകാലത്തുതന്നെ എക്കലും ചെളിയും നീക്കാൻ തീരുമാനിച്ചതാണെങ്കിലും ഫലപ്രദമായിരുന്നില്ല. ദുരന്തപ്രതികരണ നിയമം അനുസരിച്ചു നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.
ഓണ്‍ലൈൻ പഠനം വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങൾക്ക് ഉപയോഗിക്കണം: ഡോ. ലിഡ ജേക്കബ്
കൊച്ചി: ഓണ്‍ലൈൻ പഠനരീതിയെ ഒരു അവസരമായി കണക്കാക്കി വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങൾക്ക് ഉപയോഗിക്കണമെന്നു മുൻ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ലിഡ ജേക്കബ് . ‘ഓണ്‍ലൈൻ ക്ലാസുകൾ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
നാൽപതു ലക്ഷത്തിലേറെ വിദ്യാർഥികളിൽ കുറഞ്ഞൊരു ശതമാനത്തിന് ഓണ്‍ലൈൻ പഠനരീതി ഇപ്പോൾ അപ്രാപ്യമാണ്. ഇവരെ വിസ്മരിക്കാതെ മുന്നോട്ടുപോകണം.
ഭാഷ ഒഴികെയുള്ള വിഷയങ്ങളിൽ എൻസിആർടിഇ സിലിബസ് കൊണ്ടുവരണം. ഓണ്‍ലൈൻ പഠനത്തിനൊപ്പം വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം ഫോണിലൂടെയും വാട്സ്ആപ്പ് ഉൾപ്പെടെ സംവിധാനങ്ങളിലൂടെയും ദൃഢമാക്കണം. ഇപ്പോഴത്തെ തുടക്കം ഒരു പരിശീലനമായി കാണണം. ഓണ്‍ലൈൻ ക്ലാസുകളുടെ കാര്യത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും ഡോ. ലിഡ ജേക്കബ് പറഞ്ഞു.
ഡോ. ജാൻസി ജയിംസ് ![](/newsimages/Jancy462020.jpg)
കേരളത്തിലേതു നല്ലൊരു തുടക്കമാണെങ്കിലും ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് മഹാത്മാഗാന്ധി, കാസർഗോട്ടെ കേന്ദ്ര സർവകലാശാലകളുടെ മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ് പറഞ്ഞു. കുട്ടിയുടെ ആശയവിനിമയത്തിന് അവസരങ്ങളില്ലാത്ത ഒരു സംവിധാനത്തിലാണ് പഠനം നടക്കുന്നത്. സ്ഥിരമായി പഠിപ്പിക്കുന്നവർക്കുപുറമേ വിദഗ്ധരായ അധ്യാപകരുടെയും എഴുത്തുകാരുടെയും ശാസ്ത്രജ്ഞരുടെയുമൊക്കെ പ്രഭാഷണങ്ങൾ ഓണ്‍ലൈനിലൂടെ ലഭ്യമാക്കണമെന്നും ഡോ. ജാൻസി ജയിംസ് നിർദേശിച്ചു.
ഫാ. മാർട്ടിൻ മള്ളാത്ത് സിഎംഐ ![](/newsimages/Martinmallath462020.jpg)
മറ്റു സംസ്ഥാനങ്ങൾ തുടങ്ങുംമുന്പ് ഓണ്‍ലൈൻ പഠനരീതി കേരളം തുടങ്ങിയതിനെ സിഎംഐ വിദ്യാഭ്യാസ- മാധ്യമ വിഭാഗം ജനറൽ കൗസിലർ ഫാ. മാർട്ടിൻ മള്ളാത്ത് സിഎംഐ അഭിനന്ദിച്ചു.
ഓണ്‍ലൈൻ വിദ്യാഭ്യാസം ഒരു ബദൽ സംവിധാനം മാത്രമാണ്. വിദ്യാഭ്യാസത്തിനായിട്ടുള്ള വിവിധ തരം ആപ്പുകൾ പ്രയോജനപ്പെടുത്താൻ സാധിക്കണം. കുട്ടികളുടെ സൗകര്യമനുസരിച്ച് സമയക്രമീകരണം, സിലബസ് ക്രമീകരണം, ക്ലാസെടുക്കുന്ന രീതിയിലുള്ള ക്രമീകരണം എന്നിവ നടത്തണം. വിദ്യാർഥിയും അധ്യാപകരും തമ്മിലുളള ആശയവിനിമയത്തിനും സമയം കൊടുക്കണം.
ക്ലാസെടുക്കുന്ന വീഡിയോകളുടെ ദുരുപയോഗം ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയും ഉണ്ടാവേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. എം.സി. ദിലീപ് കുമാർ ![](/newsimages/dileepkumar462020.jpg)
ക്ലാസിൽ വന്നു കൂട്ടുകാരുമായി പങ്കുവച്ചും കളിച്ചുമൊക്കെ വളരേണ്ട കൊച്ചുകുട്ടികളെ സംബന്ധിച്ച് ഓണ്‍ലൈൻ പഠനം എത്രമാത്രം പ്രയോജനകരമാകും എന്നതിൽ സംശയമുണ്ടെന്നു കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ് കുമാർ പറഞ്ഞു. അതിനാൽ സാമൂഹിക അകലം പാലിച്ചുകൊണ്ടു തന്നെ 60 പേരുള്ള ഒരു ക്ലാസാണെങ്കിൽ 30 പേരുടെ ക്ലാസ് രാവിലെയും ഉച്ചകഴിഞ്ഞുമായി ക്രമപ്പെടുത്തിയാൽ നന്നായിരുന്നു. നേരിട്ടുള്ള ശിക്ഷണത്തിന്റെ നാലിലൊന്നു പോലും ഓണ്‍ലൈൻ പഠനത്തിലൂടെ ലഭിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. ബാബു ജോസഫ് ഓണ്‍ലൈൻ വിദ്യാഭ്യാസത്തിൽ അധ്യാപനത്തിന്റെ പ്രസക്തി കുറയുകയാണെന്നു കുസാറ്റ് മുൻ വൈസ് ചാൻസലർ ഡോ. ബാബു ജോസഫ് പറഞ്ഞു. കൊച്ചുകുട്ടികളുടെ കാര്യത്തിലാണ് ഏറെ വെല്ലുവിളി. വീട്ടിലിരുന്നു പഠിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല. ടിവിയോ സ്മാർട്ട്ഫോണോ ഉണ്ടെന്നു വിചാരിച്ചാൽ തന്നെ അത് ഉപയോഗിക്കുന്നത് ശരിയായിട്ടാണോ എന്നു നോക്കണമെങ്കിൽ വീട്ടിൽ ആരെങ്കിലും വേണം. അക്ഷരം പഠിപ്പിക്കുക, കൂട്ടാനും കുറയ്ക്കാനും പഠിപ്പിക്കുക എന്നതു മാത്രമല്ല വിദ്യാഭ്യാസം.
ഒരു കുട്ടിയുടെ വ്യക്തിത്വം തന്നെ രൂപപ്പെടുത്തുന്ന ഘട്ടമാണ് വിദ്യാഭ്യാസം. സാന്പ്രദായിക വിദ്യാഭ്യാസ ശൈലിക്ക് ഇതൊരു പകരമാവാൻ പോകുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഫാ. ജോസ് കരിവേലിക്കൽ ![](/newsimages/karivalikal462020.jpg)
ഓണ്‍ലൈൻ വിദ്യാഭ്യാസത്തിന്റെ പ്രായോഗികതയെക്കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നു കെസിബിസി എഡ്യൂക്കേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ പറഞ്ഞു.
വീട്ടിലും പൊതുസ്ഥലത്തും ടെലിവിഷനു മുന്‍പിലുമൊക്കെ ശ്രദ്ധയോടെ ക്ലാസുകൾ കേട്ടിരുന്നു പഠിക്കാൻ പഠിതാക്കൾക്ക് എത്രമാത്രം താൽപര്യമുണ്ടാകും എന്നതു വലിയ പ്രതിസന്ധിയാണ്. ഭാഷാനൈപുണ്യം, ആശയവിനിമയ കഴിവ്, ഇതൊക്കെ യന്ത്രവത്കൃത വിദ്യാഭ്യാസത്തിലൂടെ നടക്കുന്ന കാര്യങ്ങളല്ല. ഒരു ക്ലാസ് മുറിയിലൂടെ ലഭിക്കുന്ന ഘടകങ്ങൾ ഇതിലൂടെ ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.ഫാ. റോബി കണ്ണൻചിറ സിഎംഐ മോഡറേറ്ററായിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (ഓട്ടോണമസ്) പ്രിൻസിപ്പൽ ഇൻചാർജ് ഫാ. ഡോ. ജോളി ആൻഡ്രൂസ്, ചങ്ങനാശേരി അസംപ്ഷൻ കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. ജെയ്സിമോൾ അഗസ്റ്റിൻ, കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി. പി.എം. ഇബ്രാഹിം ഖാൻ, കെപിഎസ്ടിഎ പ്രസിഡന്റ് അജിത് കുമാർ, എകെപിസിടിഎ ജനറൽ സെക്രട്ടറി പ്രഫ. ആർ. ഇന്ദുലാൽ, ബെന്നി കുര്യൻ, തോമസ് സ്റ്റീഫൻ, ശ്വേത ആലപ്പാട്ട് (രാജഗിരി എൻജിനിയറിംഗ് കോളജ്) എന്നിവരും അഭിപ്രായങ്ങൾ പങ്കുവച്ചു.
മിനിമം വില, കാർഷിക വിള: റബർബോർഡ് നിർദേശം കേന്ദ്ര പരിഗണനയിൽ
കോട്ടയം: റബറിനു മിനിമം വില പ്രഖ്യാപിക്കുക, കാർഷിക വിളയായി അംഗീകരിക്കുക, വിലസ്ഥിരതാ പദ്ധതി ദേശീയ തലത്തിൽ നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ റബർ ബോർഡ് കേന്ദ്രസർക്കാരിനു സമർപ്പിച്ചു. ലോക്ക്ഡൗണ്‍ തുടക്കത്തിൽ വിദഗ്ധസമിതി തയാറാക്കിയ നിർദേശങ്ങൾ റബർ ബോർഡ് യോഗത്തിന്റെ അംഗീകാരത്തോടെയാണ് കേന്ദ്രവാണിജ്യമന്ത്രാലയത്തിനു നൽകിയത്.
കഴിഞ്ഞ സാന്പത്തിക വർഷം 7.12 ലക്ഷം ടണ്ണായിരുന്നു റബർ ആഭ്യന്തര ഉത്പാദനം. ഇക്കൊല്ലവും ഏഴു ലക്ഷം ടണ്‍ ഉത്പാദനം പ്രതീക്ഷിക്കുന്നു. നിലവിൽ 3.39 ലക്ഷം ടണ്‍ റബർ കർഷർക്കും വ്യാപാരികൾക്കും വ്യവസായികൾക്കുമായി സ്റ്റോക്കുണ്ട്. അഡ്വാൻസ്ഡ് ലൈസൻസിൽ വ്യവസായികൾക്കു നികുതിയില്ലാതെ 1.5 ലക്ഷം ടണ്‍ ഇറക്കുമതിക്ക് അനുമതിയുണ്ട്.
ഇത്തരത്തിൽ നടപ്പുവർഷം 12 ലക്ഷം ടണ്‍ റബർ ഇവിടെ ലഭ്യമാകും. അതേസമയം കോവിഡ് വ്യവസായ മാന്ദ്യം തുടർന്നാൽ ഒൻപതു ലക്ഷം ടണ്‍ മാത്രമായിരിക്കും റബർ വ്യവസായ ഉപയോഗം ചുരുങ്ങുകയും ചെയ്യും. ഇറക്കുമതി പതിവു തോതിലുണ്ടാൽ ആഭ്യന്തര വില ഇടിയാനുള്ള സാഹചര്യത്തിൽ മിനിമം വില നിശ്ചയിച്ചു ഇറക്കുമതി നിയന്ത്രിക്കുകയോ ഇറക്കുമതിക്കു പരിധി വയ്ക്കുകയോ ചെയ്യണമെന്നാണ് നിർദേശമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ.എൻ. രാഘവൻ വ്യക്തമാക്കി.
റബറിനെ കാർഷിക വിളയാക്കണമെന്ന നിർദേശം മുൻപും റബർ ബോർഡ് നൽകിയിരുന്നു. കാർഷിക വിളയായി അംഗീകാരം ലഭിച്ചാൽ കൃഷി മന്ത്രാലയത്തിൽനിന്നു വാണിജ്യവിളകളേക്കാൾ സാന്പത്തിക സഹായ സാധ്യതയുണ്ട്. അതേസമയം, നാണ്യവിള പട്ടികയിലുള്ള റബറിനു താങ്ങുവില നൽകാനാവില്ലെന്ന കടുത്ത നിലപാടാണ് കൃഷി മന്ത്രാലയത്തിന്റേത്. കാർഷിക വിള പട്ടികയിൽ വന്നാൽ കൂടുതൽ ബാങ്ക് സഹായത്തിനും സാധ്യതയുണ്ട്.
കേരളത്തിൽ നിലവിലുള്ള വിലസ്ഥിരതാ പദ്ധതി ദേശീയതലത്തിലാക്കിയാൽ കൂടിയ വില ലഭിക്കുകയും ഉത്പാദനം വർധിക്കുകയും ചെയ്യും. കേരളത്തിനിതു കൂടുതൽ നേട്ടമാകും. കേരളത്തിലെ 150 രൂപ വിലസ്ഥിരതയ്ക്കൊപ്പം കേന്ദ്രവിഹിതം കൂടിയാകുന്പോൾ വലിയ ആശ്വാസമാകും.
അഭ്യന്തര ഉത്പാദനം വർധിക്കുന്പോൾ റബർ ബോർഡിനു കർഷകരിൽനിന്നു നേരിട്ട് റബർ വാങ്ങി സ്റ്റോക്കു ചെയ്യാൻ സാന്പത്തിക സഹായം ആവശ്യപ്പെടുന്നതാണ് മറ്റൊരു നിർദേശം. അധികം വരുന്ന ചരക്ക് റബർ ബോർഡ് വാങ്ങി സ്റ്റോക്ക് ചെയ്താൽ വിലയിടിവ് തടയാനാകും. അതേസമയം, ഈ സ്റ്റോക്ക് റബർ ബോർഡിൽനിന്നു വാങ്ങുമെന്ന ഉറപ്പ് ടയർ വ്യവസായികളിൽനിന്നു ലഭിക്കുകയും വേണം.
160 കോടി രൂപയുടെ മറ്റൊരു സഹായപദ്ധതി ഏപ്രിലിൽ റബർ ബോർഡ് കേന്ദ്രത്തിന് നൽകിയിരുന്നു. ഒരു ഹെക്ടറിൽ കുറവുള്ളവർക്കും ടാപ്പിംഗ് തൊഴിലാളികൾക്കും സഹായം, റെയിൽ ഗാർഡിംഗിനും ആവർത്തന കൃഷിക്കും സബ്സിഡി തുടങ്ങിയവ നിർദേശങ്ങളിൽപ്പെടും.
റെജി ജോസഫ്
സംരംഭകരാകാതെ കർഷകർക്കു ഭാവിയിൽ നിലനിൽപ്പില്ല: ഇൻഫാം
കോട്ടയം: ആഗോളവിപണിയിലെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൃഷിയോടൊപ്പം കാർഷിക സംരംഭങ്ങളിലേക്കു കടക്കാതെ ഭാവിയിൽ കർഷകർക്കു നിലനിൽപ്പില്ലെന്നും ഇൻഫാം.
ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതി വെബ് കോണ്‍ഫറൻസ് ദേശീയ രക്ഷാധികാരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനംചെയ്തു. കാട്ടുപന്നിയും കാട്ടാനയും കടുവയുമുൾപ്പെടെ വന്യമൃഗ അക്രമത്തിലും ഇപ്പോൾ കോവിഡ് -19 മഹാമാരിയിലുമായി പ്രതിസന്ധിയിലായ കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളാതെ പദ്ധതികളും പാക്കേജുകളും പ്രഖ്യാപിക്കുന്നതിൽ അർഥമില്ല. കൃഷിഭൂമിയിലെ വന്യമൃഗശല്യത്തെ അതിജീവിക്കാൻ സർക്കാരിറക്കിയ ഉത്തരവുകൾ അപര്യാപ്തമാണ്. നിലവിലുള്ള ഉത്പന്നങ്ങൾക്കു ന്യായവില ലഭിക്കുന്നില്ലെങ്കിൽ വിളമാറ്റത്തിലേക്കു കർഷകർ തിരിയണമെന്നും ഇതിനായി ഭൂനിയമങ്ങൾ ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും മാർ ഇഞ്ചനാനിയിൽ പറഞ്ഞു.
കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വ്യാപാരക്കരാറുകളിൽ പൊളിച്ചെഴുത്തിനുള്ള അവസരം ഇന്ത്യയ്ക്കു ലഭിച്ചിരിക്കുന്നതിനാൽ കാർഷികോത്പന്ന ഇറക്കുമതി നിരോധിച്ച് രാജ്യത്തെ കർഷകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. കിസാൻ ക്രഡിറ്റ് കാർഡിൽ അംഗത്വമെടുക്കാനും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സബ്സിഡികൾ പരമാവധി കർഷകരിലെത്തിക്കുവാൻ ഇൻഫാം യൂണിറ്റുകൾ സജീവമാകണം.
മോറട്ടോറിയത്തിന്റെ ഗുണഫലങ്ങൾ കർഷകർക്കു ലഭ്യമാകുന്നില്ല. ഖാരീഫ് വിളകളുടെ താങ്ങുവില ഉയർത്തിയ കേന്ദ്രസർക്കാർ റബറുൾപ്പെടെ നാണ്യവിളകൾക്ക് ഉല്പാദനച്ചെലവിന്റെ 50 ശതമാനം കണക്കാക്കി ന്യായവില നൽകണമെന്നും ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.
ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ദേശീയ ജനറൽ സെക്രട്ടറി മോണ്‍. ആന്റണി കൊഴുവനാൽ, ദേശീയ ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ, ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി.സി.സെബാസ്റ്റ്യൻ, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി, സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോസ് കാവനാടി, ഫാ.ജോസ് തറപ്പേൽ, ദേശീയ സെക്രട്ടറിമാരായ ഫാ.ജോർജ് പൊട്ടയ്ക്കൽ, ജോസഫ് കാര്യാങ്കൽ, ബേബി പെരുമാലിൽ, സ്കറിയ നെല്ലംകുഴി,മാത്യു മാന്പറന്പിൽ എന്നിവർ പ്രസംഗിച്ചു.
ഒരു വിമാനസർവീസ്പോലും വേണ്ടെന്നു പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലേക്കുള്ള ഒരു വിമാനസർവീസ് പോലും വരേണ്ടെന്നു സംസ്ഥാന സർക്കാർ പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞ എല്ലാ വിമാനസർവീസുകൾക്കും അനുമതി കൊടുത്തു. വിദേശത്തു നിന്നു വിവിധ സംഘടകളും മറ്റും കൊണ്ടു വരുന്ന ചാർട്ടേർഡ് വിമാനങ്ങൾക്കും സർവീസ് നടത്താമെന്നു പറഞ്ഞ സ്വകാര്യ കന്പനിക്കും അനുമതി കൊടുത്തു.
സംസ്ഥാനത്തേക്കു വരുമെന്നു കേന്ദ്രം അറിയിച്ച അത്രയും സർവീസുകൾ നടത്താൻ അവർക്കു സാധിച്ചില്ല എന്നതാണു വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്കു വിമാന സർവീസുകൾ വരുന്നതു സംസ്ഥാന സർക്കാർ തടയുന്നു എന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ വിമർശനത്തിനു മറുപടി ആയിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.വിമാന സർവീസുകൾ ആരംഭിച്ച മേയ് ഏഴു മുതൽ ജൂണ്‍ രണ്ടു വരെയായി 140 വിമാന സർവീസുകൾ കേരളത്തിലേക്ക് എത്തി. ഇതുവഴി 24,333 പേർ എത്തിച്ചേർന്നു-അദ്ദേഹം പറഞ്ഞു.
വൈദികന്റെ സംസ്കാരം മാറ്റി
തിരുവനന്തപുരം: കഴിഞ്ഞദിവസം മരിച്ചശേഷം കോവിഡ് സ്ഥിരീകരിക്കപ്പെട്ട നാലാഞ്ചിറ സ്വദേശി ഫാ. കെ.ജി. വർഗീസിന്റെ സംസ്കാരം മാറ്റി. വൈദികന്റെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുവരുമെന്ന സൂചന ലഭിച്ചതോടെ വട്ടിയൂർക്കാവ് മലമുകൾ ഭാഗത്തെ സെമിത്തേരിക്കു സമീപം ജനങ്ങൾ തടിച്ചുകൂടിയിരുന്നു. വിവിധ സഭകളുടെ നിയന്ത്രണത്തിലുള്ളതാണ് ഈ ഭാഗത്തെ സെമിത്തേരികൾ.
മെഡിക്കൽ കോളജ് മോർച്ചറിയിലാണ് ഇപ്പോൾ ഫാ.കെ.ജി. വർഗീസിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാലാഞ്ചിറ ബെനഡിക്ട് നഗർ കൊപ്പാറഴികത്ത് കെ.ജി വർഗീസ് (77) കഴിഞ്ഞ ദിവസമാണ് മെഡിക്കൽകോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മാസം നാലാഞ്ചിറയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദളിത് ക്രൈസ്തവ വിദ്യാർഥികൾ പിന്തള്ളപ്പെടരുത്: ഡിസിഎംഎസ്
കോട്ടയം: സാന്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ദളിത് ക്രൈസ്തവ വിദ്യാർഥികൾ ഓണ്‍ലൈൻ വിദ്യാഭ്യാസ പദ്ധതിയിൽനിന്നു പിന്തള്ളപ്പെട്ടു പോകാതെ ശ്രദ്ധിക്കണമെന്നു ദളിത് കത്തോലിക്കാ മഹാജനസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറൻസിംഗ് യോഗത്തിൽ ഡയറക്ടർ ഫാ. ഡി ഷാജ്കുമാർ, പ്രസിഡന്റ് ജെയിംസ് ഇലവുങ്കൽ, ജനറൽ സെക്രട്ടറി എൻ ദേവദാസ്, ട്രഷറർ ജോർജ് എസ്. പള്ളിത്തറ എന്നിവർ നേതൃത്വം നൽകി.
താത്കാലിക ജീവനക്കാരി സഹകരണ ബാങ്കിൽ തീകൊളുത്തി മരിച്ചു
കൊല്ലം: പരവൂരില്‍ സഹകരണ ബാങ്കില്‍ വീട്ടമ്മ തീ കൊളുത്തി മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാ ണു പൂതക്കുളം സർവീസ് സഹകരണ ബാങ്കിനുള്ളിൽ പൂതക്കുളം പന്നിവിള കിഴക്കത്തിൽ അയ്യപ്പന്റെ ഭാര്യ സത്യദേവി (55) പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. ബാങ്കില്‍ താത്കാലികാടിസ്ഥാനത്തിൽ കളക്ഷന്‍ ഏജന്റാണ്.
ഉച്ചയോടെ ബാങ്കില്‍ എത്തുകയും ജീവനക്കാരുമായി സംസാരിച്ച് നില്ക്കുന്നതിനിടയില് ശരീരത്തിൽ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ ജീവനക്കാര്‍ എമര്‍ജന്‍സി വാതില്‍ വഴി ഓടി രക്ഷപ്പെട്ടു. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്നെങ്കിലും വിഫലമായി.
സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ചു ബാങ്കും സത്യദേവിയും തമ്മില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. സീനിയോറിറ്റി മറികടന്നു മറ്റൊരാളെ ഭരണ സമിതി സ്ഥിരപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സത്യദേവി അനുകൂല വിധി നേടി. എന്നാല്‍ ബാങ്ക് സ്ഥിരപ്പെടുത്തിയ എതിർകക്ഷി ഈ വിധിക്കെതിരെ സ്റ്റേ നേടി. ഈ കേസ് ഇപ്പോഴും കോടതിയില്‍ നടന്നുവരികയാണ്. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. മക്കൾ: അനൂപ്, അശ്വനി.
കോവിഡ്: മലയാളി നഴ്സ് ഡൽഹിയിൽ മരിച്ചു
കടുത്തുരുത്തി: കോവിഡ് ബാധിച്ചു ഡൽഹിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കടുത്തുരുത്തി ഞീഴൂർ കാഞ്ഞിരംമൂട്ടിൽ രാജമ്മ (62)യാണു മരിച്ചത്. ഡൽഹി ശിവാജി ആശുപത്രിയിലെ നഴ്സാണ്.
രണ്ടു ദിവസം മുന്‍പാണ് ഇവർക്കു രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ മരിച്ചു. 40 വർഷമായി ഡൽഹിയിലാണ് രാജമ്മയും കുടുംബവും. രണ്ടു വർഷം മുന്‍പാണ് അവസാനമായി നാട്ടിൽവന്നു മടങ്ങിയത്.
ഭർത്താവ് മധുസൂദനനും ബിഎസ്സി നഴ്സായ മകൾ ദിവ്യയും രാജമ്മയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സഹോദരങ്ങൾ: തങ്കമ്മ, ദേവകി, ശാരദ.
വിദ്യാർഥിനിയുടെ മരണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പഠനം ഓണ്‍ലൈനിൽ ആക്കാൻ തീരുമാനിച്ച സ്ഥിതിക്ക് എല്ലാ വിദ്യാർഥികൾക്കും അതിനുള്ള അവസരം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സർക്കാരിനോട് ശിപാർശ ചെയ്തു. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിന് അവകാശമുണ്ട്.
വളാഞ്ചേരിയിൽ പട്ടികവിഭാഗത്തിൽപ്പെട്ട ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിനി ദേവിക തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് നടത്തിയ നിരീക്ഷണത്തിലാണ് കമ്മീഷൻ അഭിപ്രായം പ്രകടിപ്പിച്ചത്. ഓണ്‍ലൈൻ പഠനത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഒരു കുട്ടിക്കും ഉണ്ടാവില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണം. സംഭവത്തെക്കുറിച്ച് പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം കെ. നസീർ ആവശ്യപ്പെട്ടു.
ആരാധനാലയങ്ങൾ തുറക്കണം: ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് കോവിഡ് 19 നിബന്ധനകൾക്ക് വിധേയമായി ആരാധനാലയങ്ങൾ തുറക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
മടങ്ങിവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികളെയും സമയബന്ധിതമായി തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും ഓണ്‍ലൈൻ പഠനത്തിനുള്ള അടിസ്ഥാനസൗകര്യം എല്ലാ വിദ്യാർഥികൾക്കും ഉറപ്പുവരുത്തിയിട്ടേ ഇനി ക്ലാസ് തുടങ്ങാവൂ എന്നും ഉമ്മൻ ചാണ്ടി നിർദേശിച്ചു. പ്രവാസികളുടെ മടക്കത്തിന്റെ കാര്യത്തിലും സ്കൂൾ കുട്ടികൾക്ക് ഓണ്‍ലൈൻ ക്ലാസ് ഒരുക്കുന്ന കാര്യത്തിലും സർക്കാരിന്റെ മുന്നൊരുക്കങ്ങൾ അന്പേ പാളി. ഇത് ഗൾഫിൽ 160ലധികം മലയാളികളുടെയും ദേവിക എന്ന പതിനാലുകാരിയായ ദളിത് വിദ്യാർഥിനിയുടെയും ജീവനെടുത്തു.
മദ്യം വിതരണം ചെയ്യാൻ കാട്ടിയ ജാഗ്രതയും ഉത്സാഹവും ഇക്കാര്യങ്ങളിലും ഉണ്ടാകണമെന്ന് ഉമ്മൻ ചാണ്ടി അഭ്യർഥിച്ചു.
ഭീഷണിപ്പെടുത്തി സ്ഥാനം സ്വന്തമാക്കാനാകില്ല: ചാഴികാടൻ
കോട്ടയം: യുഡിഎഫ് നേതൃത്വത്തെ ഭീഷണിപ്പെടുത്തി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കം വിലപ്പോവില്ലന്നു കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം ഉന്നതാധികാര സമിതി അംഗം തോമസ് ചാഴികാടൻ എംപി. കെ.എം. മാണി രൂപംകൊടുത്ത രാഷ്ട്രീയ ഉടന്പടി പ്രകാരമാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇക്കാര്യത്തിൽ ഉറച്ച നിലപാടാണ് കേരള കോണ്‍ഗ്രസ്- എം ജോസ് വിഭാഗത്തിനുള്ളത്. കഴിഞ്ഞ കുറെക്കാലമായി യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന ചാഞ്ചാട്ട രാഷ്ട്രീയം ജോസഫ് വിഭാഗം തുടരുകയാണ്. പാലാ ഉപതെരഞ്ഞെടുപ്പ് മുതൽ യുഡിഎഫിൽ കലഹം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ ഒരു മാധ്യമത്തിൽ നൽകിയ സപ്ലിമെന്റിൽ, യുഡിഎഫ് നഖശിഖാന്തം എതിർക്കുന്ന മുഖ്യമന്ത്രിയെ, പ്രശംസകൊണ്ടു മൂടിയത് ആരെ സഹായിക്കാനാണെന്ന് എല്ലാവർക്കുമറിയാം. യുഡിഎഫിന്റെ ഉന്നതമായ നേതൃത്വത്തെ വിവാദങ്ങൾ സൃഷ്ടിച്ചു മുൾമുനയിൽ നിർത്തി കാലുമാറ്റക്കാരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കാനുള്ള ശ്രമം പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ചാഴികാടൻ പറഞ്ഞു.
ഉത്ര കൊലപാതകം: ബാങ്ക് ലോക്കറില്‍ 10 പവന് സ്വര്‍ണം
അടൂര്‍: അഞ്ചലിലെ ഉത്രയുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഭര്‍ത്താവ് സൂരജിനെ ഇന്നലെ അടൂരിലെത്തിച്ച് വീണ്ടും തെളിവെടുത്തു.
ഉത്രയുടെ വീട്ടുകാര്‍ വിവാഹസമയത്തും പിന്നീട് മകനുമായി നല്കിയ സ്വര്‍ണത്തിന്റെ വീണ്ടെടുപ്പുമായി ബന്ധപ്പെട്ടാണ് തെളിവെടുപ്പ് നടന്നത്. സ്വര്‍ണം സൂക്ഷിച്ചതായി പറയുന്ന അടൂരിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ അന്വേഷണോദ്യോഗസ്ഥരെത്തി തെളിവെടുപ്പ് നടത്തി.
സൂരജ് ഒപ്പമുണ്ടായിരുന്നെങ്കിലും ഇയാളെ ബാങ്കിലേക്കു കൊണ്ടുവന്നില്ല. ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്നത് 10 പവന് സ്വര്‍ണമാണെന്നു കണ്ടെത്തി. ഇതു കൂടാതെ ആറു പവന് സ്വര്‍ണം ഒരു ലക്ഷം രൂപയ്ക്കു ബാങ്കില്‍ കാര്‍ഷിക വായ്പയ്ക്കു പണയം വച്ചിട്ടുള്ളതുമായി കണ്ടെത്തി. ഇതിന്റെ പണയ കാലാവധി കഴിഞ്ഞതാണ്.
നേരത്തെ വീടിനു സമീപത്തെ റബര്‍തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് 37.5 പവന് സ്വര്‍ണമാണ്. ഈ സ്വര്‍ണം ഉത്രയ്ക്ക് ഭര്‍ത്തൃവീട്ടില്‍ പാമ്പു കടിയേറ്റ മാര്‍ച്ച് രണ്ടിനു ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത് വീട്ടില്‍ കൊണ്ടുവന്നതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അച്ഛന് സുരേന്ദ്രന്റെ അറിവോടെയാണ് സ്വര്‍ണം രണ്ട് കവറുകളിലാക്കി പുരയിടത്തില്‍ കുഴിച്ചിട്ടിരുന്നത്. സ്വര്‍ണം കുഴിച്ചിട്ട സ്ഥലം സുരേന്ദ്രനാണ് അന്വേഷണ സംഘത്തിനു കാട്ടിക്കൊടുത്തത്.
54 പവന് സ്വര്‍ണാഭരണത്തിന്റെ കണക്കാണ് ഇതേവരെ ലഭ്യമായിട്ടുള്ളത്. ഉത്രയ്ക്കും മകനുമായി 100 പവനോളം സ്വര്‍ണം ഉണ്ടായിരുന്നെന്നാണ് കണക്കാക്കിയിരിക്കുന്നത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന വനിതാ കമ്മീഷനു കൈമാറി.
ഉത്തരവാദി സര്‍ക്കാർ: ജെവൈഎസ്
കൊച്ചി: വാളാഞ്ചേരിയില്‍ ഓൺലൈൻ പഠനം സാധ്യമാകാത്തതിനെത്തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തതിന് യഥാര്‍ഥ കാരണക്കാര്‍ സര്‍ക്കാരാണെന്ന് ജെവൈഎസ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
വയനാട് അടക്കമുള്ള ആദിവാസി പിന്നാക്ക ദളിത് മേഖലകളില്‍ വൈദ്യുതി പോലുമില്ലാത്ത ആദിവാസി ഊരുകളാണുള്ളത്. ഇതു പോലുള്ള സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും വ്യക്തമാക്കണമെന്ന് സംസ്ഥാന ചെയര്മാന് പി.ആര്. ബിജു ആരോപിച്ചു.
അന്തർജില്ലാ ബോട്ട് സർവീസ് ഇന്നുമുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ അന്തർജില്ലാ ബോട്ട് സർവീസുകൾ ഇന്നു പുനഃരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വർധിപ്പിച്ച ബോട്ട് യാത്രക്കൂലി കുറച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കാനും തീരുമാനിച്ചു. എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കും. ബോട്ടിൽ നിന്നു യാത്ര അനുവദിക്കില്ല.
സംസ്ഥാന ജലഗതാഗത വകുപ്പിന് ആകെ 54 ബോട്ടുകളും അഞ്ച് റെസ്ക്യു ബോട്ടുകളുമാണുള്ളത്. ഇതിൽ വൈക്കം-എറണാകുളം റൂട്ടിൽ ഓടുന്ന ബോട്ട് മൂന്നു ജില്ലകളെ ബന്ധിപ്പിക്കുന്നതായതിനാൽ ഇപ്പോൾ സർവീസ് നടത്തില്ല.
താഴത്തങ്ങാടി കൊലപാതകം: പ്രതി വീട്ടിലുണ്ടായിരുന്നതായി നിഗമനം
താഴത്തങ്ങാടി (കോട്ടയം): ഷീബയെ (55) കൊലപ്പെടുത്തുകയും മുഹമ്മദ് സാലി (65)യെ ആക്രമിക്കുകയും ചെയ്തയാൾ രാവിലെതന്നെ വീട്ടിലെത്തി ഇവർക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
ഇരുവരെയും കൂടാതെ മറ്റൊരാൾക്കും രാവിലെ പ്രഭാതഭക്ഷണം കൊടുക്കാനുള്ള തയാറെടുപ്പുകൾ അടുക്കളയിൽ കണ്ടെത്തി. അടുക്കളയിൽ ചപ്പാത്തി ഉണ്ടാക്കുകയും രണ്ടു പേർ മാത്രമുള്ള വീട്ടിൽ മുട്ടക്കറി ഉണ്ടാക്കാനായി മൂന്നു മുട്ട പുഴുങ്ങുകയും ചെയ്തിരുന്നു. രാവിലെ ഇവരുടെ വീട്ടിലെത്തിയ ആൾക്കുകൂടി പ്രഭാത ഭക്ഷണം കൊടുക്കാനുള്ള തയാറെടുപ്പ് ഷീബ നടത്തിയിരുന്നുവെന്നാണു ഇതു സൂചിപ്പിക്കുന്നത്.
വീട്ടിൽ മീൻകറി ഉണ്ടായിരുന്നിട്ടും രാവിലെ അരക്കിലോ മീൻ വീണ്ടും ഷീബ വാങ്ങിയപ്പോൾ കച്ചവടക്കാരനോടു വ്യക്തമല്ലാത്ത രീതിയിൽ പറഞ്ഞതും അതിഥിയുണ്ടെന്ന സാഹചര്യമാണെന്നും പോലീസ് കരുതുന്നു. ദന്പതികളോട് അടുപ്പമുള്ളയാൾ രാവിലെ വീട്ടിലെത്തിയ ശേഷം ഇവർക്കൊപ്പം സമയം ചെലവഴിച്ചു. തുടർന്നു കൃത്യം നടത്തി മടങ്ങിയതാകാമെന്നും പോലീസ് കണക്കുകൂട്ടുന്നുണ്ട്.
ആക്രമണത്തിന് ഇരയായ കുടുംബവുമായി അടുപ്പമുള്ളയാളാണു പ്രതിയെന്നതു ശരിവയ്ക്കുന്നതാണു കൊലപാതകം നടന്ന വീട്ടിലെ സാഹചര്യങ്ങൾ. പാചകം ചെയ്യുന്പോൾ വീടിന്റെ പിൻവാതിൽ തുറന്നിടുന്നതാണ് ഷീബയുടെ രീതി.
സംഭവ ദിവസം അടുക്കളയിൽ ഭക്ഷണം പാചകത്തിന് ഒരുക്കിവച്ചിട്ടും അടുക്കള വാതിൽ അടച്ചിട്ടിരിക്കുകയായിരുന്നു. അടുക്കളയ്ക്കുള്ളിൽനിന്നു വാതിൽ കുറ്റിയിട്ടിരുന്നു. മുൻവാതിൽ പുറത്തുനിന്നു പൂട്ടിയിരുന്നു. വീടിന്റെ വാതിൽ തകർക്കാതെയാണു പ്രതി ഉള്ളിൽ പ്രവേശിച്ചത്. അതുതന്നെ പ്രതി പരിചയക്കാരനാണെന്നതിലേക്കു വിരൽ ചൂണ്ടുന്നു.
ആക്രമിക്കപ്പെട്ടതു കാണാതായ അറുപുഴ ദന്പതികളുടെ ബന്ധുക്കൾ
താഴത്തങ്ങാടി: ഏതാനും വർഷം മുന്‍പ് താഴത്തങ്ങാടി അറുപുഴയിൽനിന്നു കാറുമായി കാണാതായ ദന്പതികളുടെ അകന്ന ബന്ധുക്കളാണ് ഇപ്പോൾ ആക്രമണത്തിന് ഇരയായ സാലിയും ഷീബയും.
ദുരൂഹസാഹചര്യത്തിൽ കാണാതായ താഴത്തങ്ങാടി അറുപുഴ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37)എന്നിവരെക്കുറിച്ച് ഇതുവരെ യാതൊരു സൂചനകളും ലഭിച്ചിട്ടില്ല. പാറപ്പാടത്തും അറുപുഴയിലും വാഗണ്‍ ആർ കാറാണു കാണാതായത്. ഹാഷിം- ഹബീബ ദന്പതികളുമായി പാറപ്പാടം അബ്ദുൾ സാലിക്കും ഷീബയ്ക്കും അകന്ന ബന്ധമുണ്ടെന്നു ഹബീബയുടെ ബന്ധുക്കളാണ് സൂചന നൽകിയത്. ഇതേപ്പറ്റി അന്വേഷണം നടത്തണമെന്നും ഹബീബയുടെ ബന്ധുക്കൾ പോലീസിനോട് ആവശ്യപ്പെട്ടു.
ജനാധിപത്യ കേരള കോൺഗ്രസ് ധർണ നടത്തി
കോട്ടയം: കാർഷിക കടങ്ങൾക്ക് പലിശ ഇളവ് അനുവദിക്കുക, ജിഎസ്ടി വിഹിതം സംസ്ഥാനത്തിന് ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹെഡ് പോസ്റ്റോഫീസിനു മുന്പിൽ പാർട്ടി ചെയർമാൻ ഡോ.കെ.സി. ജോസഫ് ഉദ്ഘാടനംചെയ്തു.
ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് അധ്യക്ഷതവഹിച്ചു. അജിതാ സാബു, ജയിംസ് കുര്യൻ, വിനുജോബ്, ലൂയിസ് കുര്യൻ, വി.കെ. ഷിബു, ജയ്മോൻ മറുതാച്ചിക്കൽ, കെ.കെ. സാബു എന്നിവർ പ്രസംഗിച്ചു.
പടക്കം കടിച്ച കാട്ടാന നോവുന്ന ഓർമയായി
പാലക്കാട്: ഭക്ഷണത്തിനായി ജനവാസമേഖലയിലെത്തിയ ഗർഭിണിയായ പിടിയാന പടക്കം നിറച്ച കൈതച്ചക്ക തിന്ന് ദാരുണമായി ചെരിഞ്ഞ സംഭവത്തിൽ പ്രതിഷേധവും രോഷവും ശക്തമാകുന്നു.
മണ്ണാർക്കാട് തിരുവിഴാംകുന്നിലാണ് വായിലിരുന്നു പടക്കം പൊട്ടി മുറിവേറ്റ കാട്ടാന ചരിഞ്ഞത്. പടക്കം ഉള്ളിൽ വച്ചുകൊടുത്ത പൈനാപ്പിൾ കടിച്ചപ്പോൾ പടക്കംപൊട്ടി ഗുരുതരാവസ്ഥയിലായാണ് ആന ചെരിഞ്ഞതെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് സോഷ്യൽ മീഡിയയിലടക്കം സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധമുയർന്നത്.
ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം, ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അനുഷ്ക ശർമ, ജോൺ ഏബ്രഹാം, ടൈഗർ ഷ്രെഫ്, വരുൺ ധവാൻ,രൺദീപ് ഹുഡ, ആദിത്യ ഷെട്ടി എന്നിവർ രംഗത്തെത്തി.
മണ്ണാർക്കാട് തിരുവിഴാംകുന്ന് അന്പലപ്പാറയിലാണ് വായിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നു കരുതുന്ന മുറിവുകളോടെ കാട്ടാനയെ കണ്ടത്. സൈലന്റ് വാലി വനമേഖലയിൽനിന്നു പുറത്തിറങ്ങിയ 15 വയസ് തോന്നിക്കുന്ന ആനയാണ് കഴിഞ്ഞ 27 നു ചരിഞ്ഞത്. പിടിയാന ഭക്ഷണം കഴിക്കുന്നതിനിടയിൽ വായിൽ വച്ചു പടക്കമോ മറ്റോ പൊട്ടിത്തെറിച്ചതാകാം അതീവ ഗുരുതരമായി പരിക്കേൽക്കാൻ കാരണമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്.
വായുടെ ഒരു ഭാഗവും നാവും ചിതറിപ്പോയിരുന്നു. അതിരൂക്ഷമായ വേദനയോടെ ആന ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ ഓടിനടന്നിരുന്നു. വ്രണങ്ങളിൽ പുഴുവും ഈച്ചയുമായി നദിയിൽ ഇറങ്ങി വായ് വെള്ളത്തിൽ താഴ്ത്തിയാണ് ആന നിന്നിരുന്നത്. അവശനിലയിലായ ആനയെ രക്ഷിക്കാൻ വനംവകുപ്പ് രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. രണ്ടു കുങ്കിയാനകളെ എത്തിച്ചു രക്ഷിക്കാൻ പരിശ്രമിച്ചെങ്കിലും പിടിയാന വെള്ളത്തിൽനിന്നും കയറാൻ കൂട്ടാക്കിയില്ല. ഒടുവിൽ നിന്നനില്പിൽ ചരിഞ്ഞു.
പിടിയാന ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ ആനയെ മരണത്തിലേക്കു തള്ളിവിട്ടവർക്കെതിരെ കർശന നടപടി വേണമെന്നു വ്യാപക ആവശ്യമുയർന്നിട്ടുണ്ട്. ആനയുടെ വയറ്റിൽനിന്നും കിട്ടിയ കുട്ടിയുടെ ചിത്രമെന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ചിത്രവും പ്രചരിക്കുന്നുണ്ട്. ഈ ചിത്രം യഥാർഥ ചിത്രംതന്നെയാണ്.
ശ്വാസകോശത്തിൽ വെള്ളം കയറി മരണം
ശ്വാസകോശത്തിൽ വെള്ളം കയറിയതിനാലാണ് ആന ചെരിഞ്ഞതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന ഗർഭിണിയാണെന്നും റിപ്പോർട്ടിൽ വ്യക്തമായി.
പടക്കം പൊട്ടി ആനയുടെ വായ്ഭാഗം പൂർണമായും തകർന്നിരുന്നുവെന്നു കാട്ടാനയെ പോസ്റ്റ്മോർട്ടം ചെയ്ത തൃശൂരിലെ ഫോറസ്റ്റ് സർജൻ ഡോ.ഡേവിഡ് ഏബ്രഹാം പറഞ്ഞു.
പൃഥ്വിരാജിനൊപ്പം എത്തിയ ആള്‍ക്കു കോവിഡ്
കൊച്ചി: പൃഥ്വിരാജിനൊപ്പം സിനിമാ ഷൂട്ടിംഗ് കഴിഞ്ഞു ജോര്‍ദാനില്‍നിന്ന് എത്തിയ ആള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. സിനിമാ സംഘത്തോടൊപ്പമെത്തിയ മലപ്പുറം വള്ളുവങ്ങാട് സ്വദേശിയായ 58കാരനാണ് കോവിഡ്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാര്‍ച്ചിലാണ് പൃഥ്വിരാജും സംഘവും ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിംഗ് നിർത്തിവയ്ക്കേണ്ടി വന്നു. പിന്നീടു ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും ലോക്ക് ഡൗണിൽ ജോർദാനിൽ കുടുങ്ങി. കഴിഞ്ഞ മാസം 22നാണ് പൃഥ്വിരാജും സംഘവും കൊച്ചിയിൽ മടങ്ങിയെത്തിയത്.
ഭീം ആപ്പിലൂടെ ഡാറ്റ ചോര്‍ന്നിട്ടില്ല: എന്‍പിസിഐ
കൊച്ചി: ഭീം ആപ്പിലൂടെ ഡാറ്റ ചോര്‍ച്ച നടന്നിട്ടില്ലെന്നും വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും ദേശീയ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ(എന്‍പിസിഐ). പുറത്തുവന്ന വാര്ത്തകളെകുറിച്ച് എന്‍പിസിഐ സ്വതന്ത്ര്യ അന്വേഷണം നടത്തിയിരുന്നു.
ഭീമിനെ സംബന്ധിച്ച് ഒരു പ്രമുഖ ഡിജിറ്റല്‍ റിസ്ക് നിരീക്ഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടുവരെ പരിശോധിച്ചശേഷമാണ് വിവരങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഉറപ്പിച്ചത്. ഡിജിറ്റല്‍ റിസ്ക് മോണിറ്ററിംഗ് എന്ന സ്ഥാപനത്തിന്റെ കണ്ടെത്തൽ ഉപഭോക്താക്കളുടെ ഒരു വിവരവും ചോര്‍ന്നിട്ടില്ലെന്നാണ്.
പന്പ മണലെടുപ്പിൽ സർക്കാരില്‍ തർക്കം: ചെളിയും എക്കലും നീക്കും
തിരുവനന്തപുരം: പന്പ ത്രിവേണി മണലെടുപ്പുമായി ബന്ധപ്പെട്ടു സ൪ക്കാരിൽ ത൪ക്കം രൂക്ഷം. വനത്തിനുള്ളിലെ മണൽ പുറത്തേയ്ക്കു കൊണ്ടുപോകാൻ വനസംരക്ഷണ നിയമ പ്രകാരം കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണെന്നു മന്ത്രി കെ. രാജു പറഞ്ഞു. മണൽ കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞ വനംവകുപ്പ് നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ വനംമന്ത്രിയെ അതൃപ്തി അറിയിച്ചു.
മണൽ പുറത്തേയ്ക്കു കൊണ്ടു പോയി വിൽപന നടത്താൻ സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെ കേന്ദ്ര അനുമതി ആവശ്യമാണെന്നു മന്ത്രിസഭായോഗത്തിൽ കെ. രാജു പറഞ്ഞു. എന്നാൽ, പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളിയും എക്കലും ദുരന്ത പ്രതികരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ നീക്കാം. 25,000 ടൺ ചെളിയും എക്കലും നീക്കാനാണ് അനുമതി. ഇതിന്റെ മറവിൽ മണൽ പുറത്തേയ്ക്കു കൊണ്ടു പോകുകയായിരുന്നു. ഇതു തടഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരേ ദുരന്ത പ്രതികരണ നിയമം അനുസരിച്ചു കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.
എന്നാൽ, മണലെടുപ്പു വിലക്കി വനംവകുപ്പ് പിന്നീട് ഉത്തരവിറക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ വനംമന്ത്രിയെ അതൃപ്തി അറിയിച്ചതായാണു വിവരം. വനംമന്ത്രി കെ. രാജുവും വനം സെക്രട്ടറി യും മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്.
അബുദാബിയില്‍നിന്നെത്തിയ ചെങ്ങമനാട് സ്വദേശിക്കു കോവിഡ്
നെടുമ്പാശേരി: അബുദാബിയില്‍നിന്നെത്തി വീട്ടിൽ നിരീക്ഷണത്തില്‍ കഴിഞ്ഞുവന്ന എറണാകുളം ചെങ്ങമനാട് കുളവന്‍കുന്ന് സ്വദേശിയായ 35കാരന് കോവിഡ് സ്ഥിരീകരിച്ചു. മേയ് 17നാണ് ഇദ്ദേഹം ദുബായില്‍നിന്ന് നെടുന്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിയത്.
രോഗലക്ഷണങ്ങളൊന്നും പ്രകടമാകാതെ നിരീക്ഷണ തീയതി അവസാനിക്കാറായപ്പോഴാണ് ഒപ്പം വിമാനത്തില്‍ സഞ്ചരിച്ച പലര്‍ക്കും രോഗം സ്ഥിരീകരിച്ചത്. അതോടെ ഞായറാഴ്ച യുവാവിന്റെ സവ്രം പരിശോധനയ്ക്കയച്ചപ്പോള്‍ ഫലം പോസിറ്റീവായി. തുടര്‍ന്ന് തിങ്കളാഴ്ചയും പരിശോധന നടത്തിയതോടെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. അതോടെ ചൊവ്വാഴ്ച കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
എക്കൽ നീക്കം: വനംവകുപ്പിനു തടയാനാകില്ലെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നദികളിലെയും എക്കൽ നീക്കാൻ നി൪ദേശിച്ചിട്ടുണ്ടെന്നും പമ്പയിലെ എക്കൽ നീക്കാൻ ദുരന്ത പ്രതികരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചാൽ വനംവകുപ്പിനു തടയാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വനത്തിനു നടുവിലൂടെ പോകുന്ന എല്ലാ നദിയുടെയും അധികാരം വനംവകുപ്പിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനത്തിനുള്ളിലെ മണലിന്റെ അവകാശം വനംവകുപ്പിനാണെന്ന വനം മന്ത്രി കെ. രാജുവിന്റെ അഭിപ്രായം മുഖ്യമന്ത്രി തള്ളി. സംസ്ഥാനത്തെ എല്ലാ നദികളിലും അടിഞ്ഞുകൂടിയ എക്കൽ ദുരന്തപ്രതികരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ നീക്കാൻ കളക്ടർമാ൪ക്ക് അധികാരമുണ്ട്. കഴിഞ്ഞപ്രളയത്തിൽ അടിഞ്ഞു കൂടിയ എക്കൽ നീക്കം വേഗത്തിലാക്കാനാണ് മുൻ ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപിയും അവിടേയ്ക്കു പോയത്.
മെഡിക്കൽ കോളജുകളിലെ വൈദ്യുതി വിഭാഗം ശക്തിപ്പെടുത്തും
തിരുവനന്തപുരം: കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജുകളിലെ വൈദ്യുതിവിഭാഗം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. പൊതുമരാമത്ത് വൈദ്യുതി വിഭാഗത്തില്‍ പുതുതായി ആരംഭിച്ച പാരിപ്പള്ളി മെഡിക്കല്‍ കോളജ്, കളമശേരി മെഡിക്കല്‍ കോളജ്, പാലക്കാട് മെഡിക്കല്‍ കോളജ്, മഞ്ചേരി മെഡിക്കല്‍ കോളജ് എന്നീ ഓഫീസുകളുടെയും തളിപ്പറമ്പ്, കാഞ്ഞങ്ങാട്, ആറ്റിങ്ങല്‍ എന്നീ സെഷന് ഓഫീസുകളുടെയും പ്രവര്‍ത്തനത്തിന് 43 ലൈന്മാന് തസ്തികകള്‍ താത്കാലികമായി സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളജുകളില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസില്‍ നിഷ്കര്‍ഷിച്ച തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതിന് അസോസിയേറ്റ് പ്രഫസറുടെ നാലു തസ്തികകളും അസിസ്റ്റന്റ് പ്രഫസറുടെ ഒരു തസ്തികയും സൃഷ്ടിക്കും.
കരിയാറില്‍ വഞ്ചി മുങ്ങി മരണമടഞ്ഞ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ സജി മെഗാസിന്റെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടു ലക്ഷം രൂപ അനുവദിക്കും.
ദേശീയപാതാ വികസനം പുരോഗമിക്കുന്നു
തിരുവനന്തപുരം:ദേശീയപാത 45 മീറ്റര്‍ വീതിയില്‍ നാലുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തി നല്ല നിലയില്‍ പുരോഗമിക്കുകയാണെന്നു മന്ത്രിസഭ വിലയിരുത്തി.സംസ്ഥാനത്ത് ആകെ 1782 കിലോമീറ്ററിലാണ് ദേശീയപാതയുള്ളത്. 40,000 കോടി രൂപ പദ്ധതിക്ക് ചെലവു വരുമെന്നാണ് ദേശീയപാത അഥോറിറ്റി കണക്കാക്കിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കലാണ് ഈ പദ്ധതിക്ക് വലിയ തടസമായിരുന്നത്. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സംസ്ഥാനത്തിന്റെ ഇടപെടല്‍ കൊണ്ട് കഴിഞ്ഞു.
മണൽനീക്ക ശ്രമം മന്ത്രിസഭാ തീരുമാനങ്ങൾ മറികടന്ന്: ചെന്നിത്തല
തിരുവനന്തപുരം: പന്പയിലെ മണൽ നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അനുമതി നല്‍കേണ്ടത് വനംവകുപ്പാണെന്ന മന്ത്രിസഭാ തീരുമാനം ഉണ്ടായിരിക്കെ ആ തീരുമാനങ്ങൾ എല്ലാം മറികടന്ന് മണൽ നീക്കം ചെയ്യാൻ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും എന്ത് അധികാരമാണുള്ളതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
2019 ലെ മന്ത്രിസഭാ തീരുമാനം മറികടന്നാണ് വിരമിച്ച ചീഫ് സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയും ഡിജിപിയും നിലയ്ക്കലെത്തി മണൽകൊള്ള നടത്താനുള്ള നീക്കത്തിനു വഴിയൊരുക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
ഫസ്റ്റ് ബെൽ ഓൺലൈൻ പഠനം: ട്രയൽ റൺ രണ്ടാഴ്ചത്തേക്കു നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിച്ച ഫസ്റ്റ് ബെൽ ഓൺലൈൻ പഠനസംവിധാനം രണ്ടാഴ്ച ട്രയൽ റൺ ആയി തുടരാൻ മന്ത്രിസഭായോഗ തീരുമാനം.
ഒരാഴ്ച ട്രയൽ റൺ എന്ന ധാരണ തിരുത്തിയാണു മന്ത്രിസഭാ നടപടി. ഓൺലൈൻ പഠനസൗകര്യം ലഭ്യമല്ലാത്ത കുട്ടികളെയെല്ലാം ഇതിന്റെ ഭാഗമാക്കുന്നതിനായാണ് രണ്ടാഴ്ചത്തേക്ക് ട്രയൽ നീട്ടുന്നത്. ഇപ്പോൾ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ രണ്ടാഴ്ച കഴിഞ്ഞു വീണ്ടും വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും. എല്ലാവർക്കും പഠന സൗകര്യം ഉറപ്പാക്കിയ ശേഷമേ പൂർണതോതിലുള്ള അധ്യയനം ആരംഭിക്കൂ. കഴിഞ്ഞ ദിവസം മലപ്പുറം ഇരുമ്പിളിയം ജിഎച്ച്എസ്എസ് വിദ്യാർഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിൽ വിശദ ച൪ച്ച നടന്നില്ല.
ഓൺലൈൻ വിദ്യാഭ്യാസത്തിന് ടെലിവിഷനില്ലാത്ത വീടുകളിലെ കുട്ടികൾക്ക് അയൽപക്ക പഠനകേന്ദ്രം സ്ഥാപിക്കാൻ നടപടിയാരംഭിച്ചിട്ടുണ്ട്. കെഎസ്എഫ്ഇ സബ്ഡിഡി തുകയുപയോഗിച്ചും തദ്ദേശഭരണസ്ഥാപനങ്ങൾ മുൻകൈയെടുത്തുമാണ് ഇവ ഒരുക്കേണ്ടത്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ 1.20 ലക്ഷം ലാപ് ടോപ്പുകളും 7000 പ്രോജക്ടറുകളും 4455 ടെലിവിഷനുകളും സൗകര്യമില്ലാത്തിടത്ത് ഉപയോഗിക്കും.
മണൽക്കൊള്ളയ്ക്കു പിന്നിൽ ജയരാജൻ: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: പമ്പയിലെ മണൽക്കൊള്ളയ്ക്കു പിന്നിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജനും കുടുംബവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോടികളുടെ അഴിമതിയാണു നടന്നിരിക്കുന്നത്. പ്രളയം വരുമെന്നും അതിനാൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചാണു കണ്ണൂരിൽ ആദ്യം മണൽ കടത്താൻ ശ്രമിച്ചത്. തുടർന്നാണ് പന്പയിലെ മണൽ വാരാൻ ശ്രമം തുടങ്ങിയതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഓണ്‍ലൈൻ പഠനം ഒരുക്കുന്നതിൽ വീഴ്ചയില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണ്‍ലൈൻ പഠനസംവിധാനം ഒരുക്കുന്നതിൽ വിദ്യാഭ്യാസവകുപ്പിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഓണ്‍ലൈൻ ക്ലാസുകൾ ലഭ്യമാകാത്ത കുട്ടികൾക്കു വേണ്ട സൗകര്യമേർപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അധ്യാപകർ, പിടിഎ, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഓണ്‍ലൈൻ ക്ലാസുകൾ ആദ്യത്തെ രണ്ടാഴ്ച ട്രയൽ സംപ്രേഷണമാണ്. അപ്പോഴേക്കും എല്ലാ കുട്ടികളെയും ഇതിന്റെ ഭാഗമാക്കാനാകും. ഇപ്പോൾ ടിവിയോ മൊബൈൽ ഫോണോ ഇല്ല എന്നതിന്റെ പേരിൽ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം ഇരുന്പിളിയം ഗവ. ഹൈസ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദേവികഎന്ന കുട്ടിയുടെ മരണം ഏറെ ദുഃഖകരമാണ്. മരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രളയഫണ്ട് തട്ടിപ്പ്: കുറ്റപത്രം വൈകി, പ്രതികള്‍ക്കു ജാമ്യം
മൂവാറ്റുപുഴ: പ്രളയ ദുരിതാശ്വാസനിധിയില്‍നിന്നു പ്രളയ ബാധിതര്‍ക്കു നല്‍കേണ്ട ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സിപിഎം പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രതികള്‍ക്കു മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നും രണ്ടും ആറും പ്രതികളായ വിഷ്ണുപ്രസാദ്, ബി. മഹേഷ്, എന്‍.എന്‍. നിതിന്‍ എന്നിവര്‍ക്കാണു ജാമ്യം. കേസ് രജിസ്റ്റര്‍ ചെയ്തു മൂന്നു മാസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നു സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
എൻജിനിയറിംഗ് ഡിപ്ലോമ പരീക്ഷ എട്ടു മുതൽ
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന എൻജിനിയറിംഗ് / ടെക്നോളജി ത്രിവത്സര ഡിപ്ലോമ പരീക്ഷകൾ (ഒന്നാം ഘട്ടം) എട്ടു മുതൽ വിവിധ പോളിടെക്നിക്കുകളിൽ ആരംഭിക്കും.
ഒന്നാം ഘട്ടത്തിൽ ആറാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷയും ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷകളുമാണ് നടക്കുക.
സംസ്ഥാനത്തെ വിവിധ പോളിടെക്നിക് കോളജുകളിൽ പഠിക്കുന്ന ലക്ഷദ്വീപ് നിവാസികളായ അൻപതോളം വിദ്യാർഥികൾക്കായി നിലവിലെ സാഹചര്യത്തിൽ ലക്ഷദ്വീപിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
കോവിഡ് 19 പശ്ചാത്തലത്തിൽ വിദൂര സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി അവരവരുടെ താമസസ്ഥലത്തിനു അടുത്തുള്ള പോളിടെക്നിക് കോളജുകളിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റി അനുവദിച്ചിട്ടുണ്ട്.
പരീക്ഷാർഥികൾക്ക് അവരവരുടെ ലോഗിനിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അംഗീകൃത കോളജ്/ സർക്കാർ തിരിച്ചറിയൽ രേഖയുമായി പരീക്ഷ എഴുതാം. കോവിഡ് 19 ആരോഗ്യ മാർഗനിർദേശം അനുസരിച്ച് നടത്തപ്പെടുന്ന പരീക്ഷയിൽ പരീക്ഷാർഥികൾ നിർബന്ധമായും മുഖാവരണം ധരിക്കണം. പരീക്ഷാ ഹാളിൽ പേന, മറ്റ് പരീക്ഷാ സംബന്ധിയായ ഉപകരണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ അനുവദിക്കില്ല.
ബ്ലാക്ക് ബാൾപോയിന്റ് പേന ഉപയോഗിച്ച് ഉത്തരക്കടലാസിന്റെ ആമുഖ പേജ് (ഫേസിംഗ് ഷീറ്റ്) പൂരിപ്പിക്കണം. ഉത്തരക്കടലാസിന്റെ ഡാറ്റാ പാർട്ട് വേർപ്പെടുത്തുന്നതിന് സ്കെയിൽ കൊണ്ടു വരണം.
നിർദിഷ്ട സമയത്തിനു അര മണിക്കൂർ മുമ്പ് പരീക്ഷാ ഹാളിൽ പ്രവേശിക്കണം. പരീക്ഷയുടെ പൂർണ സമയം പരീക്ഷാ ഹാളിൽ ചെലവഴിച്ചതിനു ശേഷം മാത്രമേ ഉത്തരക്കടലാസും ഡാറ്റ പാർട്ടും തിരികെ നൽകി പുറത്ത് പോകാൻ പാടൂള്ളൂ.
പരീക്ഷാ കേന്ദ്രങ്ങളിൽ കൂട്ടം കൂടുന്നത് അനുവദനീയമല്ല.
പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകുമെന്ന് കേരള വിസി
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാരണം പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്ന് കേരളാ സർവകലാശാലാ വൈസ് ചാൻസലർ വി.പി മഹാദേവൻ പിള്ള അറിയിച്ചു.
ജൂണ്‍ രണ്ടിന് ആരംഭിച്ച പരീക്ഷകൾ 99 ശതമാനം വിദ്യാർഥികൾ എഴുതിയിട്ടുണ്ട്. പത്രം, ടി.വി, റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പരീക്ഷ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. പരീക്ഷ എഴുതാൻ കഴിയാത്തതിന് മതിയായ കാരണങ്ങളുള്ള ഏതെങ്കിലും വിദ്യാർഥികളുണ്ടെ ങ്കിൽ അവർക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുമെന്നും വിസി അറിയിച്ചു.
മികച്ച സ്മാർട് കാമ്പസ് സംവിധാനങ്ങളൊരുക്കുന്ന കോളജ് യൂണിയനുകൾക്ക് അവാർഡ്
തിരുവനന്തപുരം: കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന അക്കാഡമിക് പ്രതിസന്ധിയെ അതിജീവിക്കാൻ ’സ്മാർട്ട് കാമ്പസ്’ ഒരുക്കുന്ന മൂന്നു കോളേജ് യൂണിയനുകൾക്ക് 20000 രൂപയുടെ കാഷ് അവാർഡുകൾ നൽകുമെന്നു സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ അറിയിച്ചു.
മത്സ്യഫെഡ് തീരദേശത്ത് 100 ഓൺലൈൻ പഠന കേന്ദ്രങ്ങൾ ആരംഭിക്കുന്നു
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി തീരദേശത്ത് മത്സ്യഫെഡ് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതായി മത്സ്യഫെഡ് ചെയർമാൻ അറിയിച്ചു. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ സംഘം വക കെട്ടിടങ്ങൾ, വായനശാലകൾ, തീരദേശത്തുളള സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരിക്കും ഓൺലൈൻ പഠന സൗകര്യം.
ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മത്സ്യഫെഡും മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളും ചേർന്ന് കണ്ടെത്തും. സംസ്ഥാനത്തെ തീദേശത്ത് ഇത്തരം 100 കേന്ദ്രങ്ങളിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നാഷണൽ കോണ്‍ഫറൻസ്
കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജ് സിവിൽ എൻജിനിയറിംഗ് വിഭാഗം ദ്വിദിന നാഷണൽ കോണ്‍ഫറൻസ് ഓണ്‍ലൈനായി നടത്തി. മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട് ഉദ്ഘാടനം ചെയ്തു.
റവ.ഡോ. ബെന്നറ്റ് കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. 82 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സെഡ് വി. ളാകപ്പറന്പിൽ, മേധാവി ഡോ. മിനി മാത്യു, കണ്‍വീനർ പ്രഫ. ബിനു എം. ഐസക് എന്നിവർ പ്രസംഗിച്ചു.
ഡോ. എബി ഇ. തോമസ്, വിനയ് മാത്യൂസ്, പ്രഫ. ബെലാർമിൻ സേവ്യർ, പ്രഫ. ഗ്രേസ് മേരി എബ്രഹാം, പ്രഫ. എം.വി. വർക്കി, മൃണാൾ രാജാ എന്നിവർ നേതൃത്വം നൽകി.
പൊതുവിദ്യാഭ്യാസ വകുപ്പ് ബദൽ വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ എണ്ണം ശേഖരിക്കുന്നു
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ ബദൽ വിദ്യാലയങ്ങളിലെ പഠിതാക്കളുടെ കണക്കെടുക്കുന്നു.
പഠിതാക്കളുടെ കണക്കു സമർപ്പിക്കാൻ ഇന്നലെയാണ് ജില്ലാ വിദ്യാഭ്യാസ അധികൃതർ എഇഒമാർ മുഖേന ബദൽ സ്കൂൾ അധ്യാപകർക്കു നിർദേശം നൽകിയത്. ഓണ്‍ലൈൻ ക്ലാസുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യം നടത്തിയ കണക്കെടുപ്പിൽ ബദൽ വിദ്യാലയങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ആരംഭിച്ചതാണ് ബദൽ സ്കൂൾ എന്ന ഏകാധ്യാപക വിദ്യാലയങ്ങൾ.
ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് ഇവിടെയുള്ളത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ബദൽ സ്കൂളുകളുണ്ട്. ഇടുക്കി യിലാണ് സ്കൂളുകൾ അധികവും. നാമമാത്രമാണ് കംപ്യൂട്ടർ ഉള്ള വീടുകൾ. ടെലിവിഷൻ ചാനലിലൂടെയുള്ള ക്ലാസാണ് ബദൽ സ്കൂൾ പഠിതാക്കൾക്കു കുറച്ചെങ്കിലും പ്രയോജനപ്പെടുത്താനാകുക.