തിരുവനന്തപുരം: മതരഹിത വിദ്യാർഥികളുടെ സർക്കാർ കണക്കിൽ തെറ്റ്. മതവും ജാതിയും രേഖപ്പെടുത്താതെ ഒന്നേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ സ്കൂളുകളിൽ പ്രവേശനം നേടിയതെന്ന് സർക്കാർ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചുന്നു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
സർക്കാർ കണക്കുകൾ പ്രകാരം കാസർഗോഡ് ജില്ലയിൽ രണ്ടായിരത്തിലധികം വിദ്യാർഥികളുടെ കണക്ക് തെറ്റാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കാസർഗോഡ് ആറ് സ്കൂളുകളിൽ ഒരു വിദ്യാർഥിപോലും മതരഹിത വിഭാഗത്തിൽ ഇല്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മലപ്പുറത്തെ വിദ്യാർഥികളുടെ കണക്കുകളിലും തെറ്റുസംഭവിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.