വിദ്യാർഥികളുടെ പരാതി; പരീക്ഷ റദ്ദാക്കി
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലിയിൽ 30 ന് നടത്തിയ ബിഎഫ്എ ഏഴാം സെമസ്റ്റർ സൗന്ദര്യശാസ്ത്രം പരീക്ഷ റദ്ദാക്കി. ചോദ്യങ്ങൾ സിലബസിനു പുറത്തുള്ളതാണെന്നു ചൂണ്ടിക്കാട്ടി വിദ്യാർഥികൾ നൽകിയ പരാതിയെ തുടർന്നാണു പരീക്ഷ റദ്ദാക്കിയത്. പുന:പരീക്ഷ ആറിനു നടക്കുമെന്ന് സർവകലാശാല പരീക്ഷ വിഭാഗം അറിയിച്ചു. www.ssus.ac.in.