കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല നാടക വിഭാഗത്തിൽ ലൈറ്റ് ടെക്നീഷ്യനെ തെരഞ്ഞെടുക്കുന്നതിനായി 29ന് രാവിലെ 11ന് സർവകലാശാലാ ആസ്ഥാനത്ത് വച്ച് വാക്ഇൻഇന്റർവ്യൂ നടത്തും. നാടകത്തിൽ ബിരുദാനന്തര ബിരുദം, ലൈറ്റിംഗ് വർക്ക്ഷോപ്പിൽ നിന്നു വിദഗ്ധ പരിശീലനം, കംപ്യൂട്ടർ ഡിപ്ലോമയും, ലൈറ്റിംഗിൽ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഇന്റർവ്യൂവിനു ഹാജരാകണം. പ്രായ പരിധി 40 വയസ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.