എംഫിൽ പരീക്ഷാ തീയതി പ്രഖ്യാപിച്ചു
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ രണ്ടാം സെമസ്റ്റർ എംഫിൽ പരീക്ഷയുടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതികൾ പ്രഖ്യാപിച്ചു. പിഴ കൂടാതെ ഒക്ടോബർ 18 വരെയും പിഴയോടു കൂടി 25 വരെയും സൂപ്പർ ഫൈനോടു കൂടി നവംബർ ഒന്ന് വരെയും ഫീസ് അടയ്ക്കാം. ഡിസർട്ടേഷൻ സമർപ്പിക്കേണ്ട തീയതി ഒക്ടോബർ 16. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റായ www.ssus.ac.in സന്ദർശിക്കുക.