കാലടി സർവകലാശാലയിൽ ബിരുദ കോഴ്സുകൾ
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും 20192020 അധ്യയന വർഷത്തിലേക്ക് സേ പരീക്ഷ പാസായവർക്കുവേണ്ടി സംസ്കൃതംസാഹിത്യം, സംസ്കൃതംവേദാന്തം, സംസ്കൃതംവ്യാകരണം, സംസ്കൃതംന്യായം, സംസ്കൃതംജനറൽ, സാൻസ്ക്രിറ്റ് ആന്‍ഡ് ഇൻഫർമേഷൻ ടെക്നോളജി, സംഗീതം, നൃത്തം, ബി.എഫ്.എ (ചിത്രകല, ചുമർചിത്രകല, ശില്പകല) എന്നീ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവകലാശാല വെബ്സൈറ്റായ www.ssus.ac.in/ www.ssus.online.org വഴി അപേക്ഷ സമർപ്പിക്കാം.