അനൗപചാരിക സംസ്കൃത കോഴ്സ്
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലളിതമായ രീതിയിൽ സംസ്കൃതം സ്വായത്തമാക്കുന്നതിന് രണ്ടു പുതിയ കോഴ്സുകൾ ആരംഭിച്ചു. സർവകലാശാല വൈസ് ചാൻസിലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. എം.മണിമോഹനൻ അധ്യക്ഷത വഹിച്ചു.