സർട്ടിഫിക്കറ്റ് കോഴ്സ്
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വാസ്തു വിദ്യാവിഭാഗത്തിന്റെ നേതൃത്വത്തിൽ കേരള ട്രഡീഷൻ ഓഫ് ആർകിടെക്ചർ സ്റ്റഡി ബെയ്സ്ഡ് ഓണ്‍ സാൻസ്ക്രിറ്റ് സോഴ്സസ് എന്ന വിഷയത്തിൽ 60 മണിക്കൂർ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. 3000 രൂപ ഫീസും (രജിസ്ട്രേഷൻ ഫീസ് 50രൂപ) നൽകണം. രാവിലെ 9.30 ന് മുൻപും ഉച്ചകഴിഞ്ഞ് 3.30 ന് ശേഷവും ശനിയാഴ്ച ദിവസങ്ങളിലുമാണ് ക്ലാസുകൾ. സർവകലാശാല വിദ്യാർഥികൾക്ക് പാർട്ട്ടൈം ആയി കോഴ്സ് ചെയ്യാം. അപേക്ഷകർ ജൂലൈ 20 നകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9446086894 എന്ന ഫോണ്‍ നന്പറിലോ വാസ്തുവിഭാഗം അധ്യക്ഷയുമായോ ബന്ധപ്പെടണം.