ബിരുദ സീറ്റുകളിൽ ഒഴിവ്
കാലടി: സംസ്കൃത സർവകലാശാല മുഖ്യകേന്ദ്രത്തിൽ ചിത്രകലാ, മോഹിനിയാട്ടം വിഭാഗങ്ങളിലെ ബിരുദ കോഴ്സുകളുടെ ഒഴിവുള്ള സംവരണ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചിത്രകലാവിഭാഗം (രണ്ട്), മോഹിനിയാട്ടം (ഒന്ന്) എന്നിങ്ങനെയാണ് സീറ്റ് ഒഴിവുള്ളത്. എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സർവകലാശാലയുടെ വെബ് സൈറ്റ് വഴി സമർപ്പിക്കണം. അവസാന തീയതി ജൂലൈ മൂന്ന്. അപേക്ഷയുടെ പ്രിന്റ് കോപ്പിയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ജൂലൈ അഞ്ചിന് മുൻപായി അതാത് വകുപ്പ് ഓഫീസുകളിൽ നൽകണം.