സർട്ടിഫിക്കറ്റ് കോഴ്സ്
കാലടി: സംസ്കൃത സർവകലാശാലയിലെ താരതമ്യ സാഹിത്യ വിഭാഗത്തിൽ, കോപ്പി എഡിറ്റിംഗ് ആൻഡ് പ്രൂഫ് റീഡിംഗ് എന്ന വിഷയത്തിൽ ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ആകെ 20 സീറ്റുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30. ഫോണ് 9495595666.