മൂല്യനിർണയ ക്യാമ്പ് പുനരാരംഭിക്കുന്നു
തൃശൂർ: ആരോഗ്യ ശാസ്ത്ര സർവകലാശാല രണ്ടാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ ഡിജിറ്റൽ മൂല്യനിർണയ ക്യാമ്പ് ജൂൺ ഒന്നു മുതൽ സർവകലാശാല ആസ്ഥാനത്തു പുനരാരംഭിക്കും. ലോക്ക്ഡൗണിനെതുടർന്നു മൂല്യനിർണയം നിർത്തിവച്ചിരിക്കുകയായിരുന്നു.