ഏപ്രിൽ 28ന് ആരംഭിക്കുന്ന പ്രിലിമിനറി എംഡി/എംഎസ് (ആയുർവേദ) ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷയ്ക്ക് 2020 26 മുതൽ ഏപ്രിൽ ആറു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ അപേക്ഷ
മേയ് നാലിന് ആരംഭിക്കുന്ന ഫൈനൽ പ്രഫഷണൽ ബിയുഎംഎസ് ഡിഗ്രി റെഗുലർ (2015 സ്കീം) പരീക്ഷയ്ക്ക് 2020 ഏപ്രിൽ മൂന്നു മുതൽ 16 വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മേയ് അഞ്ചിന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി (2016 & 2010 സ്കീം അർഹരായ മേഴ്സി ചാൻസ് വിദ്യാർത്ഥികൾക്കുൾപ്പെടെ) പരീക്ഷയ്ക്ക് ഏപ്രിൽ ഒന്നു മുതൽ 16 വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ തിയതി
ഏപ്രിൽ 15നു തുടങ്ങുന്ന ഒന്നാംവർഷ ബിഎസ്സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014 , 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ, ഏപ്രിൽ 17ന് തുടങ്ങുന്ന രണ്ടാംവർഷ ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ 15നു തുടങ്ങുന്ന ഒന്നാംവർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി (2014 , 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ, ഏപ്രിൽ 17നു തുടങ്ങുന്ന രണ്ടാംവർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ 15നു തുടങ്ങുന്ന ഒന്നാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി (2010 , 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.