ഏപ്രിൽ പതിനാറിന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2012 സ്കീം) പരീക്ഷയ്ക്കു പതിനെട്ടുവരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി 20 വരെയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി 21 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
റീടോട്ടലിംഗ് ഫലം
2019 ഒക്ടോബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീ ടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.