ഏപ്രിൽ 20ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി (2016 സ്കീം) സപ്ലിമെന്ററി പരീക്ഷയ്ക്ക് 20 മുതൽ 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മേഴ്സി ചാൻസ് രജിസ്ട്രേഷൻ
ബിഫാം അവസാന വർഷ പരീക്ഷ ഇനിയും പാസാകാത്ത 2010 പ്രവേശനക്കാരായ വിദ്യാർത്ഥികൾക്കു മേഴ്സി ചാൻസായി പരീക്ഷ എഴുതാൻ പത്തിനകം പഠിച്ചിരുന്ന സ്ഥാപന മേധാവിക്ക് അപേക്ഷ സമർപ്പിക്കണം. അത്തരം വിദ്യാർത്ഥികൾ സാധാരണ പരീക്ഷാഫീസിനു പുറമെ ആയിരം രൂപ സ്പെഷൽ പരീക്ഷാ ഫീസ് ഇനത്തിൽ സമർപ്പിക്കണം.
പരീക്ഷാ തിയതി
17ന് ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിഎഎംഎസ് പാർട്ട് 1 ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷ, 18ന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് 1 സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷ, 19ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് 1 സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷ, 25ന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് 2 (2010 സ്കീം) സപ്ലിമെന്ററി തിയറി പരീക്ഷ, തേർഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി (2012 & 2016 സ്കീം) സപ്ലിമെന്ററി തിയറി പരീക്ഷ, 26ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് 2 (2010 സ്കീം) സപ്ലിമെന്ററി തിയറി പരീക്ഷ, ഫൈനൽ പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി (2012 സ്കീം) റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷ എന്നിവയുടെ ടൈം ടേബിളുകൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
എംഡിഎസ് പാർട്ട് 1 സപ്ലിമെന്ററി (2018 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 13നകം അപേക്ഷിക്കണം.