മാർച്ച് 24ന് ആരംഭിക്കുന്ന രണ്ടാം വർഷ ബിസിവിടി ഡിഗ്രി സപ്ലിമെന്ററി (2014 സ്കീം) പരീക്ഷയ്ക്ക് മാർച്ച് ആറുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് 31ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിസിവിടി ഡിഗ്രി സപ്ലിമെന്ററി (2011 & 2014 സ്കീം) പരീക്ഷയ്ക്ക് മാർച്ച് ഒൻപതുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് 19ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് 1 (2010 സ്കീം) സപ്ലിമെന്ററി പരീക്ഷ, മാർച്ച് 26ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് 2 (2010 സ്കീം) സപ്ലിമെന്ററി പരീക്ഷ എന്നിവയ്ക്ക് മാർച്ച് നാലുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് 18ന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് 1 (2010 സ്കീം) സപ്ലിമെന്ററി പരീക്ഷയ്ക്കു മാർച്ച് നാലുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് 30ന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി (2012 സ്കീം) സപ്ലിമെന്ററി പരീക്ഷയ്ക്കു മാർച്ച് ആറുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ അപേക്ഷ
ഏപ്രിൽ ഏഴിന് ആരംഭിക്കുന്ന മൂന്നാം വർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം: അർഹരായ മേഴ്സി ചാൻസ് വിദ്യാർത്ഥികളുൾപ്പെടെ & 2016 സ്കീം) പരീക്ഷയ്ക്ക് മാർച്ച് ആറുമുതൽ 18 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ ടൈംടേബിൾ
മാർച്ച് 17ന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ & സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഡ്മിറ്റ് കാർഡ്
മാർച്ച് രണ്ടിന് തുടങ്ങുന്ന രണ്ടാം വർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാർഡ് വെബ് സൈറ്റിൽ ലഭ്യമാണ്.
ഫലം പ്രസിദ്ധീകരിച്ചു
മൂന്നാം വർഷ ബി എസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.