2019 സെപ്റ്റംബറിൽ നടത്തിയ സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് ഒന്ന് സപ്ലിമെന്ററി (2010 സ്കീം), സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി (2010 സ്കീം), ഫസ്റ്റ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി (2010 സ്കീം), സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2012 സ്കീം), ഒക്ടോബറിൽ നടത്തിയ സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി മാർച്ച് അഞ്ചിനകം അപേക്ഷിക്കേണ്ടതാണ്.
പരീക്ഷാ തീയതി
മാർച്ച് ഇരുപത്തഞ്ചിനു തുടങ്ങുന്ന പോസ്റ്റ് എംഎസ്സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് ഇരുപത്തഞ്ചിനു തുടങ്ങുന്ന രണ്ടാംവർഷ ബിഎസ്സി എംആർടി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് പതിനെട്ടിനാരംഭിക്കുന്ന രണ്ടാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് രണ്ടു മുതലാരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.