ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്ന ഫസ്റ്റ് സെമസ്റ്റർ ബിഎഎസ്എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2018 സ്കീം) പരീക്ഷയ്ക്ക് മാർച്ച് അഞ്ചു മുതൽ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ തിയതി പുനഃക്രമീകരിച്ചു
മാർച്ച് 16നു നടത്താനിരുന്ന തേർഡ് ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷയും, മാർച്ച് 17നു നടത്താനിരുന്ന തേർഡ് ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2012 സ്കീം) തിയറി പരീക്ഷയും മാർച്ച് 25ലേക്കും, മാർച്ച് 18നു നടത്താനിരുന്ന ഫൈനൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2012 സ്കീം) തിയറി പരീക്ഷ മാർച്ച് 26ലേക്കും മാറ്റി പുനഃക്രമീകരിച്ചു.
പരീക്ഷാ തിയതി
മാർച്ച് 11ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഎസ്എൽപി ഡിഗ്രി റെഗുലർ (2018 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് 23ന് ആരംഭിക്കുന്ന ഒന്നാം വർഷ എംഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് 23ന് ആരംഭിക്കുന്ന സെക്കൻഡ് ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 & 2015 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.