പ്രവേശനപട്ടിക പ്രസിദ്ധീകരിച്ചു
കണ്ണൂര്‍ സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലേക്കുള്ള പ്രവേശനപട്ടിക പ്രസിദ്ധീകരിച്ചു.പട്ടികയും അഡ്മിഷൻ ഷെഡ്യൂളും www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. Login Id ഉപയോഗിച്ച് കോൾ ലെറ്റർ ഡൗണ്‍ലോഡ് ചെയ്യാം.
യുജി ഒന്നാം അലോട്ട്മെന്റ് നി൪ദേശങ്ങൾ
201920 അധ്യയനവർഷത്തെ ബിരുദപ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഈമാസം 10 മുതൽ 11 വരെ അഡ്മിഷൻ ഫീസ് എസ്ബിഐ കളക്ട് വഴി നിർബന്ധമായും അടയ്ക്കേണ്ടതാണ്. ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽനിന്ന് പുറത്താകുകയും ചെയ്യും. അഡ്മിഷന് ഫീസ് ജനറൽ വിഭാഗത്തിന് 720/ രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 660/ രൂപയുമാണ്. UG AdmissionAdmission fee (General/SEBC), UG AdmissionAdmission fee (SC/ST) എന്നീ കാറ്റഗറിയിൽ മാത്രം ഓൺലൈനായി ഫീസ് അടക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മറ്റ് കാറ്റഗറിയിൽ ഫീസടച്ചാൽ ഒരുകാരണവശാലും പരിഗണിക്കുന്നതല്ല.
അഡ്മിഷന് ഫീസ് അടച്ച വിദ്യാർഥികൾ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് അടച്ച വിവരം 11ന് വൈകുന്നേരം അഞ്ചിന് മുന്‍പായി വെബ്സൈറ്റിൽ നല്കി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. അഡ്മിഷൻ ഫീസ് അടച്ച വിവരം യഥാസമയം
www.admission.kannuruniversity.ac.inൽ ചേർക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കും. ഇങ്ങനെയുള്ള വിദ്യാർഥികളെ യാതൊരുകാരണവശാലും അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കില്‍ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടച്ച് ആ വിവരം നിശ്ചിതസമയത്തിനുള്ളിൽ വെബ്സൈറ്റിൽ ചേർക്കേണ്ടതാണ്.
അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങള്‍ക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷന് ഫീസ് അടച്ച വിവരം വെബ്സൈറ്റിൽ ചേർത്തശേഷം അവരുടെ ഹയർ ഓപ്ഷനുകൾ 11ന് വൈകുന്നേരം അഞ്ചിനുള്ളിൽ നീക്കംചെയ്യണം. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്ഷനുകൾ പിന്നീട് ഒരുകാരണവശാലും പുനഃസ്ഥാപിച്ച് കൊടുക്കുന്നതല്ല. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്. രണ്ടാം അലോട്ട്മെന്റ് 13നും മൂന്നാം അലോട്ട്മെന്റ് 18നും നടക്കും.
കോളജ് പ്രവേശനം
ഒന്നാം അലോട്ട്മെന്റിനുശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് രണ്ടും മൂന്നും അലോട്ട്മെന്റുകൾ നടത്തും. ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ മൂന്നാം അലോട്ട്മെന്റിനുശേഷം മാത്രം അതത് കോളജുകളിൽ അഡ്മിഷനുവേണ്ടി ഹാജരാകണം. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ മൂന്നാം അലോട്ട്മെന്റിനുശേഷം മാത്രം വെബ്സൈറ്റിൽനിന്ന് ലഭ്യമാകും. അലോട്ട്മെന്റ് മെമ്മോയോടൊപ്പം താഴെകൊടുത്തിരിക്കുന്ന രേഖകളും പ്രവേശനസമയത്ത് അതത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.1)ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, 2)രജിസ്ട്രേഷന് ഫീസ്, സർവ്വകലാശാല ഫീസ് എന്നിവ SBI Collect വഴി ഓണ്‍ലൈനായി അടച്ച രസീതീന്റെ പ്രിന്റൗട്ട്, 3)യോഗ്യത പരീക്ഷയുടെ അസല്‍ മാർക്ക് ലിസ്റ്റ്, 4)ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, 5)വിടുതല്‍ സർട്ടിഫിക്കറ്റ്, 6)കോഴ്സ് ആൻഡ് കോൺഡക്ട് സർട്ടിഫിക്കറ്റ്, 7)അസല്‍ കമ്മ്യൂണിറ്റി / ബിപിഎല്‍ സർട്ടിഫിക്കറ്റ്, 8)അസല്‍ നോണ്‍ക്രീമിലെയർ സർട്ടിഫിക്കറ്റ്(എസ്ഇബിസി വിഭാഗങ്ങള്‍ക്ക്), 9)ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസല്‍ സർട്ടിഫിക്കറ്റ്, 10)HSE, VHSE, CBSE, ISCE, NIOS, കേരള പ്ലസ് ടു തുല്യതാ പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളില്‍ നിന്ന് യോഗ്യതാ പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Cerificate ഹാജരാക്കേണ്ടതാണ്. 11)അപേക്ഷയില്‍ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.
ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റൗട്ട്
ഓണ്‍ലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റൗട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഇചലാന്‍ വഴി ഫീസ് അടച്ചവർക്ക് onlinesbi.com എന്ന വെബ്സൈറ്റിലെ Reprint remittance form എന്ന ലിങ്ക് വഴി പ്രിന്റൗട്ട് എടുക്കാം. ഓണ്‍ലൈൻ പേയ്മെന്റ് വഴി ഫീസ് അടച്ചവർ ഈ വെബ്സൈറ്റിലെ Payment History എന്ന ലിങ്ക് വഴി പ്രിന്റൗട്ട് എടുക്കേണ്ടതാണ്. ഈ പ്രിന്റൗട്ട് അഡ്മിഷൻസമയത്ത് നിർബന്ധമായും കോളജിൽ ഹാജരാക്കേണ്ടതാണ്.
മാനേജ്മെന്റ് ക്വാട്ട രജിസ്ട്രേഷൻ
മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഓണ്‍ലൈനായി രജിസ്ട്രേഷന് ചെയ്യാം. ഇതിനുമുന്‍പ് ഓണ്‍ലൈനായി രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 04972715261, 04972715284 എന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. പ്രവേശനവുമായി ബന്ധപ്പട്ട സംശയങ്ങൾക്ക് 04972715261, 04972715284 എന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.