ഫീസ് എസ്ബിഐ കളക്ട് വഴി അടയ്ക്കണം
സർവകലാശാലകളിൽ വിവിധ ഇനങ്ങൾക്കായി അടയ്ക്കേണ്ട ഫീസ് ഓണ്‍ലൈൻ സംവിധാനം വഴിയാക്കുവാൻ സർക്കാർ കർശന നിർദേശം നൽകിയ സാഹചര്യത്തിൽ വിദ്യാർഥികൾ ഫീസുകൾ എസ്ബിഐ കളക്ട് വഴി മാത്രം അടയ്ക്കണമെന്ന് വൈസ് ചാൻസലർ അറിയിച്ചു. ഇതിനായുള്ള ഓണ്‍ലൈൻ ഫീ പേയ്മെന്റ് എസ്ബിഐ കളക്ട് സംവിധാനം സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
ബിഎ ഇക്കണോമിക്സ് (വിദൂരവിദ്യാഭ്യാസം) പ്രാക്ടിക്കൽ പരീക്ഷ
കണ്ണൂർ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസം വഴിയുള്ള അവസാനവർഷ ബിഎ ഇക്കണോമിക്സ് ഡിഗ്രി (റഗുലർ, സപ്ലിമെന്ററി) മാർച്ച് 2019 പരീക്ഷയുടെ ഭാഗമായ ഇൻഫർമാറ്റിക്സ് ഇൻ ഇക്കണോമിക്സ്’ പ്രായോഗിക പരീക്ഷ ആറ്, ഏഴ്, തീയതികളിൽ നടക്കും. പയ്യന്നൂർ കോളജ്, എസ്എസ് കോളജ് ശ്രീകണ്ഠപുരം, സർ സയ്യിദ് കോളജ് തളിപ്പറമ്പ് ,കോഓപ്പറേറ്റീവ് കോളജ് മാടായി എന്നിവിടങ്ങളിൽ രജിസ്റ്റർചെയ്ത വിദ്യാർഥികൾ മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലും കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ.വിമൻസ് കോളജ്, കണ്ണൂർ എസ്എൻ കോളജ്, തലശേരി ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ രജിസ്റ്റർചെയ്ത വിദ്യാർഥികൾ കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ഐടി എഡ്യുക്കേഷൻ സെന്ററിലും കാസർഗോഡ് ഗവ.കോളജ്, മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയൽ ഗവ.കോളജ് എന്നിവിടങ്ങളിൽ രജിസ്റ്റർചെയ്ത വിദ്യാർഥികൾ പാലക്കുന്ന് ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജിലും കാഞ്ഞങ്ങാട് നെഹ്റു കോളജ് എളേരിത്തട്ട്, കെഎൻഎം ഗവ.കോളജ് എന്നിവിടങ്ങളിൽ രജിസ്റ്റർചെയ്ത വിദ്യാഥികൾ കാഞ്ഞങ്ങാട് നെഹ്റു കോളജിലും കൂത്തുപറമ്പ് നിർമലഗിരി കോളജ്, മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളജ്, എംജി കോളജ് ഇരിട്ടി എന്നിവിടങ്ങളിൽ രജിസ്റ്റർചെയ്ത വിദ്യാർഥികൾ കൂത്തുപറന്പ് നിർമലഗിരി കോളജിലും മാനന്തവാടി ഗവ.കോളജിൽ രജിസ്റ്റർചെയ്ത വിദ്യാർഥികൾ അതേകോളജിലും പരീക്ഷയ്ക്ക് ഹാജരാകണം. ഷെഡ്യൂൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .