ജൂൺ 12, 14 തീയതികളിൽ നടക്കുന്ന ആറാം സെമസ്റ്റർ എംസിഎ (റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററിജൂലൈ 2019) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബിഎഎൽഎൽബി (റഗുലർ, സപ്ലിമെന്ററിഏപ്രിൽ 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ ജൂൺ 11ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും.
എംഎസ്സി ക്ലിനിക്കൽ ആൻഡ് കൗൺസലിംഗ് സൈക്കോളജി (റഗുലർ, സപ്ലിമെന്ററിമേയ് 2019), എംസിഎ (റഗുലർ, സപ്ലിമെന്ററിമേയ് 2019), എൽഎൽഎം (റഗുലർ മേയ് 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ ജൂൺ 12ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും.
കാസർഗോഡ് ഗവ. കോളജിലെ 201719 ബാച്ച് എംഎസ്സി ജിയോളജി (റഗുലർ) വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ (മാർച്ച് 2018) പരീക്ഷയുടെ പുതുക്കിയ ഫലവും നാലാം സെമസ്റ്റർ (റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററിഏപ്രിൽ 2019) പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ ജൂൺ 13 ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷകൾ
അവസാന വർഷ ബിസിഎ (വിദൂരവിദ്യാഭ്യാസം) ഡിഗ്രി (റഗുലർ /സപ്ലിമെന്ററി 2011 അഡ്മിഷൻ മുതൽ) യുടെ പ്രോജക്ട് പ്രസന്റേഷൻ പരീക്ഷകൾ ജൂൺ മൂന്ന്, നാല് തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. താഴെ പറയുന്ന കോളജുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ബ്രാക്കറ്റിൽ സൂചിപ്പിച്ച കേന്ദ്രങ്ങളിൽ പ്രായോഗിക പരീക്ഷയ്ക്കു ഹാജരാകണം.
1. കാഞ്ഞങ്ങാട് നെഹ്റു കോളജ്, പയ്യന്നൂർ കോളജ്, തളിപ്പറമ്പ് സർ സയ്യിദ് കോളജ് (മാങ്ങാട്ടുപറമ്പ് സ്കൂൾ ഓഫ് ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി)
2. ഇരിട്ടി എംജി കോളജ്, കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിതാ കോളജ്, തലശേരി ഗവ. ബ്രണ്ണൻ കോളജ് (ചാല ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളജ്)
3. മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ്, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ്, കൂത്തുപറമ്പ് നിർമലഗിരി കോളജ്, (തോട്ടട ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്)
4. കണ്ണൂർ എസ്എൻ കോളജ് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷയ്ക്കു ഹാജരാകേണ്ട കോളജ് ഏതെന്നറിയാൻ സർവകലാശാല വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
എംഎ മ്യൂസിക് എസ്സി/എസ്ടി വിഭാഗങ്ങൾക്ക് അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എംഎ മ്യൂസിക് കോഴ്സ് പ്രവേശനത്തിന് എസ്സി/എസ്ടി വിഭാഗങ്ങൾക്കു സംവരണം ചെയ്ത ഓരോ സീറ്റ് വീതം ഒഴിവുണ്ട്. അപേക്ഷകർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ജൂൺ മൂന്നിനകം വകുപ്പ് മേധാവി മുന്പാകെ ഹാജരാകണം. ഫോൺ: 9895232334, 0497 2806404.