കോളജുകൾ മൂന്നിന് തുറക്കും
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള എല്ലാ കോളജുകളും പഠനവകുപ്പുകളും സെന്ററുകളും മധ്യവേനൽ അവധി കഴിഞ്ഞ് ജൂൺ മൂന്നുമുതൽ തുറന്നുപ്രവർത്തിക്കും.
പരീക്ഷകൾ പുനഃക്രമീകരിച്ചു
നാളെ കാഞ്ഞങ്ങാട് നെഹ്റു കോളജിൽ നടത്തേണ്ടിയിരുന്ന അവസാനവർഷ ബികോം/ബിബിഎ (വിദൂരവിദ്യഭ്യാസം ) ഡിഗ്രി (റഗുലർ /സപ്ളിമെന്ററി 2011 അഡ്മിഷൻ മുതൽ )യുടെ പ്രായോഗിക പരീക്ഷകൾ ജൂൺ മൂന്നിന് നടത്തേണ്ടവിധത്തിൽ പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.
പിജി പ്രവേശനം
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകളിലേക്ക് 201920 അധ്യയനവർഷത്തെ ഒന്നാംവർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി ഇന്നു വൈകുന്നേരം നാലുവരെ നീട്ടി.