നാലാംസെമസ്റ്റർ ബിഎഡ് (റഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ ജൂൺ ആറിന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.
സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം
ഫലം പ്രസിദ്ധീകരിച്ച ഒന്നും രണ്ടും വർഷ വിദൂരവിദ്യാഭ്യാസ പിജി (ജൂൺ 2018) വിദ്യാർഥികൾക്ക് സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് 29 വരെ പിഴയില്ലാതെയും 31 വരെ 170 രൂപ പിഴയോടുകൂടെയും അപേക്ഷിക്കാം. 2017 അഡ്മിഷൻ വിദ്യാർഥികൾ ഓൺലൈനായും മറ്റു വിദ്യാർഥികൾ ഓഫ് ലൈനായുമാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 04972715477, 256,432 എന്നീ നന്പറുകളിൽ ബന്ധപ്പെടാം.
ഫൈനൽ ഗ്രേഡ്കാർഡുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും
ബിഎ, ബിഎസ്സി, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം എന്നീ കോഴ്സുകളുടെ ഏപ്രിൽ 2019 പരീക്ഷകളുടെ ഫൈനൽ ഗ്രേഡ്കാർഡുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും അതത് കോളജുകളിൽനിന്ന് കൈപ്പറ്റാം. ബികോം, ബിബിഎ, ബിബിഎ ടിടിഎം, ബിഎ അഫ്സൽ ഉലമ എന്നീ കോഴ്സുകളുടെ ഗ്രേസ് മാർക്കും റീവാല്വേഷൻ മാർക്കും ഉൾപ്പെടുത്തി റിവൈസ് ചെയ്ത ഗ്രേഡ്കാർഡുകൾ 27 മുതൽ സർവകലാശാല വെബ്സൈറ്റിൽനിന്ന് ഡൌൺലോഡ് ചെയ്യാം. ഇവയുടെ അസൽ പിന്നീട് പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളോടൊപ്പം കോളജുകളിലേക്ക് അയയ്ക്കും.
അവസാന വര്‍ഷ ബികോം/ബിബിഎ (വിദൂര വിദ്യാഭ്യാസം) പ്രായോഗിക പരീക്ഷകള്‍
മാര്‍ച്ച് 2019 ലെ അവസാന വര്‍ഷ ബികോം/ബിബിഎ (വിദൂരവിദ്യാഭ്യാസം) ഡിഗ്രി (റഗുലര്‍/സപ്ലിമെന്ററി2011 അഡ്മിഷന് മുതല്‍) യുടെ പ്രായോഗിക പരീക്ഷകള്‍ 28 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. താഴെപ്പറയുന്ന കോളജുകളില്‍ രജിസ്റ്റര്‍ചെയ്ത വിദ്യാര്‍ഥികള്‍ ബ്രാക്കറ്റില്‍ സൂചിപ്പിച്ച കേന്ദ്രങ്ങളില്‍ പ്രായോഗിക പരീക്ഷയ്ക്കു ഹാജരാകണം.
1. കാഞ്ഞങ്ങാട് നെഹ്റു കോളജ് (കാഞ്ഞങ്ങാട് നെഹ്റു കോളജ്), 2. കാസര്‍ഗോഡ് ഗവ. കോളജ്, രാജപുരം സെന്റ് പയസ് ടെൻത് കോളജ്, എളരിത്തട്ട് ഇകെഎന്‍എം ഗവ.കോളജ് (കാസര്‍ഗോഡ് സാദിയ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്). 3. പയ്യന്നൂര്‍ കോളജ് (നെരുവന്പ്രം കോളജ് ഓഫ് അപ്ലൈഡ് സയൻസസ്), 4. മാടായി കോഓപ്പറേറ്റീവ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്, തളിപ്പറമ്പ് സര് സയ്യിദ് കോളജ്, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ്(മാങ്ങാട്ടുപറന്പ് സ്കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്), 5. കണ്ണൂര്‍ കൃഷ്ണമേനോന് ഗവ. വനിതാ കോളജ്, കൂത്തുപറമ്പ് നിര്‍മലഗിരി കോളജ്(കൂത്തുപറമ്പ് നിര്‍മലഗിരി കോളജ്), 6. കണ്ണൂര്‍ എസ്എന്‍ കോളജ് (ചാല ചിന്മയ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്), 7. തലശേരി ബ്രണ്ണന്‍ കോളജ് (പാലയാട് ഐടിഇസി), 8. മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളജ്, ഇരിട്ടി എംജി കോളജ് (മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളജ്), 9. ഇരിട്ടി എംജി കോളജ് (മുട്ടന്നൂര് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്), 10. മാനന്തവാടി ഗവ. കോളജ് (മാനന്തവാടി ഡബ്ല്യുഎംഒഐജി ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്, പികെകെഎം കോളജ് ഓഫ് ആര്‍ട്സ് ആൻഡ് സയന്‍സ് മാനന്തവാടി ), 11. മഞ്ചേശ്വരം ജിപിഎം ഗവ. കോളജ് (മഞ്ചേശ്വരം ജിപിഎം ഗവ. കോളജ്)
വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ 27 ന് ലഭ്യമാകും. മാനന്തവാടി ഗവ.കോളജ്, ഇരിട്ടി എംജി കോളജ് എന്നീ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കു ഹാജരാകേണ്ട കോളജ് ഏതെന്നറിയാന്‍ സര്‍വകലാശാല വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
ഡപ്യൂട്ടേഷൻ നിയമനം
കണ്ണൂർ സർവകലാശാലയിൽ ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവീസസ് തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ വഴിയുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തത്പരരായവർ വിശദമായ ബയോഡാറ്റയും അനുബന്ധരേഖകളും അടക്കംചെയ്ത അപേക്ഷ ബന്ധപ്പെട്ട ഓഫീസ് മേധാവി വഴി സമർപ്പിക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽനിന്ന് ലഭിക്കും. (www.kannuruniversity.ac.in)
എംഎ മ്യൂസിക് കോഴ്സ് സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എംഎ മ്യൂസിക് കോഴ്സ് പ്രവേശനത്തിന് എസ്സി/എസ്ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഓരോ സീറ്റ് വീതം ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുമായി ജൂൺ മൂന്നിനകം വകുപ്പ് മേധാവി മുന്‍പാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 9895232334, 0497 2806404.