സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ (റഗുലർ/സപ്ലിമെന്ററി) എംഎൽഐഎസ്സി, എംഎസ്സി മോളിക്യുലാർ ബയോളജി/ഫിസിക്സ്, എംഎ മ്യൂസിക്/അപ്ലൈഡ് ഇക്കണോമിക്സ്/ ഹിന്ദി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ജൂൺ ഒന്നിന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
ഒന്നും രണ്ടും വർഷ (വിദൂര വിദ്യാഭ്യാസ) എംഎ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, എംകോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ജൂൺ നാലിന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം. പരീക്ഷാഫലങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഇന്റേണൽ മാർക്ക് സമർപ്പണം
രണ്ടാം സെമസ്റ്റർ ബിഎഡ് പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ഇന്നുമുതൽ 30 വരെ ഓൺലൈനായി സമർപ്പിക്കാം. ജൂൺ ഏഴിന് വൈകുന്നേരം അഞ്ചിനു മുന്പ് പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കണം. ലിങ്ക് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
27 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംസിഎ (റഗുലർ/സപ്ലിമെന്ററി) ജൂലൈ 2019 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ബിരുദ മൂല്യനിർണയ ക്യാന്പുകൾ
201920 അധ്യയനവർഷത്തെ ക്ലാസുകൾ ജൂൺ മൂന്നിന് ആരംഭിക്കണം. രണ്ടാം സെമസ്റ്റർ ബിരുദ മൂല്യനിർണയ ക്യാന്പുകൾ 31 ന് മുന്പ് അവസാനിപ്പിക്കാൻ തീരുമാനിച്ചു.
രണ്ടാം സെമസ്റ്റർ ബിരുദ മൂല്യനിർണയ ക്യാന്പുകളിൽ നേരത്തെ അറിയിപ്പ് ലഭിച്ചിട്ടും പല അധ്യാപകരും ഹാജരാകാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
സർവകലാശാല നിയമങ്ങളും സർക്കാർ നിർദേശങ്ങളും പ്രകാരം മുഴുവൻ അധ്യാപകരും നിർബന്ധമായും ക്യാന്പുകളിൽ ഹാജരാകണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരേ സർവകലാശാല നിയമപരമായ നടപടി സ്വീകരിക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു.
തുറന്ന സംവാദം നാളെ
കണ്ണൂർ സർവകലാശാലയിൽ മലയാളത്തിൽ ഗവേഷണം നടത്തുന്ന സോന ഭാസ്കരൻ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം നാളെ രാവിലെ 11ന് നീലേശ്വരത്തെ ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാന്പസിലെ മലയാളം വിഭാഗത്തിൽ നടത്തും. പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ ഡോ.പി.കെ. രാജൻ മെമ്മോറിയൽ കാന്പസിലെ മലയാളം വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.