പ്രവേശന പരീക്ഷ മാറ്റി
കണ്ണൂർ സർവകലാശാല മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റുകളിൽ പിജി പ്രവേശനത്തിനായി 25ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ 27ലേക്ക് മാറ്റി. മാത്തമാറ്റിക്സ് പ്രവേശന പരീക്ഷ രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയും സ്റ്റാറ്റിസ്റ്റിക്സ് പ്രവേശന പരീക്ഷ ഉച്ചകഴിഞ്ഞ് 1.30 മുതൽ വൈകുന്നേരം 4.30 വരെയും നടക്കും.
പരീക്ഷാഫലം
ഏഴാം സെമസ്റ്റർ ബിടെക് (ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം ജൂൺ ഒന്നിന് വൈകുന്നേരം അഞ്ചുവരെ സമർപ്പിക്കാം.
സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ (റഗുലർ, സപ്ലിമെന്ററി) എംഎ. ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് സ്റ്റഡീസ്, എംഎ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, എംഎസ്സി സ്റ്റാറ്റിസ്റ്റികിസ്, എംഎസ്സി എൻവയൺമെന്റൽ സയൻസ്, എംഎസ്സി വുഡ് സയൻസ് ആൻഡ് ടെക്നോളജി, എംഎസ്സി ജിയോഗ്രഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും ഈമാസം 30 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (റഗുലർ, സപ്ലിമെന്ററി) എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്, ഇംഗ്ലീഷ്, ആന്ത്രപ്പോളജി, എംഎസ്സി കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും ഈമാസം 31 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം. പരീക്ഷാഫലങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എംഎ മലയാളം വാചാ പരീക്ഷ
നാലാം സെമസ്റ്റർ എഎ മലയാളം (റഗുലർ, സപ്ലിമെന്ററി മേയ് 2019) വാചാ പരീക്ഷ 23 ന് നീലേശ്വരം ഡോ.പികെആർഎം കാന്പസിലെ മലയാള പഠനവകുപ്പിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പഠനവകുപ്പുമായി ബന്ധപ്പെടണം.