എംസിഎ, എംഎസ്സി കംപ്യൂട്ടർ സയൻസ് പ്രവേശന പരീക്ഷ 28ന്
കണ്ണൂർ, കാസർഗോഡ് മണ്ഡലങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പ് റീ പോളിംഗ് നടക്കുന്നതിനാൽ കണ്ണൂർ സർവകലാശാലയിലെ ഐടി പഠനവകുപ്പുകളിലേക്കുള്ള എംസിഎ, എംഎസ്സി കംപ്യൂട്ടർ സയൻസ് പ്രവേശന മേയ് 19 ൽനിന്ന് മേയ് 28 ലേക്ക് മാറ്റി. പരീക്ഷാസമയത്തിൽ മാറ്റമില്ല. പ്രവേശനത്തിനായി ഓൺലൈൻ രജിസ്റ്റർ ചെയ്തവർ സർവകലാശാല വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിനിൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. തപാൽമുഖേന പ്രത്യേകം ഹാൾടിക്കറ്റ് അയക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടണം. ഫോൺ: 0497 2715261, 0497 2715284.
എംഎൽഐഎസ്സി പ്രവേശന പരീക്ഷ 20ന്
കണ്ണൂർ സർവകലാശാല താവക്കര കാന്പസിലെ ഒന്നാം വർഷ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (എംഎൽഐഎസ്സി) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ 20ന് രാവിലെ 11 മുതൽ ഒന്നുവരെ സർവകലാശാല ആസ്ഥാനത്തെ ചെറുശേരി ഓഡിറ്റോറിയത്തിൽ നടക്കും. ഫോൺ: 0497 2709075, 9061516438.
ടൈംടേബിൾ
ജൂൺ 21 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാവിജ്ഞാപനം
ഹെൽത്ത് സയൻസ് പഠനവകുപ്പിലെ എംഎസ്സി മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി പാർട്ട് ഒന്ന് രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയും, പാർട്ട് രണ്ട്ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളും വിജ്ഞാപനം ചെയ്തു. ഈമാസം 22 വരെ പിഴയില്ലാതെയും 24 വരെ 170 രൂപ പിഴയോടും കൂടെ അപേക്ഷിക്കാം.