എംഎസ്സി കെമിസ്ട്രി പ്രവേശന പരീക്ഷ നാളെ
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാന്പസിലെ എംഎസ്സി കെമിസ്ട്രി (മെറ്റിരിയൽ സയൻസ്) 201921 ബാച്ചിലേക്കുളള പ്രവേശന പരീക്ഷ നാളെ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ നാലു വരെ കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാന്പസിൽ നടക്കും. പരീക്ഷാർഥികൾ ഹാൾടിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി 1.30 ന് മുന്പായി പരീക്ഷ സെന്ററിൽ ഹാജരാകണം. ഹാൾടിക്കറ്റ് www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2806402.