പരീക്ഷാകേന്ദ്രത്തിൽ മാറ്റം
ഇന്നു നടക്കുന്ന രണ്ടാം സെമസ്റ്റർ ബിഎ അഫ്സൽ ഉൽ ഉലമ പരീക്ഷയ്ക്കും നാളെ മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷകൾക്കും തൻബീഹുൽ ഇസ്ലാം വിമൻസ് കോളജ് പരീക്ഷാകേന്ദ്രമായി ലഭിച്ച മുഴുവൻ വിദ്യാർഥികളുടെയും പരീക്ഷാകേന്ദ്രം തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ആയിരിക്കും. മുഴുവൻ വിദ്യാർഥികളും ഹാൾടിക്കറ്റുമായി തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ഹാജരാകണം. പരീക്ഷാ സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കുന്നതല്ല.
ഹാൾടിക്കറ്റ്
നാളെ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎഡ് (റഗുലർ, സപ്ലിമെന്ററി) മേയ് 2019 പരീക്ഷയുടെ ഹാൾടിക്കറ്റ് സർകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഇന്റേണൽ മാർക്ക് സമർപ്പണം
നാലാം സെമസ്റ്റർ ബിഎഡ് പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ഇന്നു മുതൽ പത്ത് വരെ സർവകലാശാല വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കണം.
പരീക്ഷാഫീസ് വർധിപ്പിച്ചു
സർക്കാർ ഉത്തരവ് പ്രകാരം കണ്ണൂർ സർവകലാശാലയിലെ പരീക്ഷാവിഭാഗവുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും ചാർജുകളും 2019 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ അഞ്ചു ശതമാനം വർധിപ്പിച്ച് ഉത്തരവായിട്ടുണ്ട്. ഉത്തരവ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ നൽകുന്ന തീയതി 10 വരെ നീട്ടി
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറന്പ് കാന്പസിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ബിപിഎഡ്, എംപിഎഡ് എന്നീ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഈമാസം 10 വരെ നീട്ടി. പ്രവേശന പരീക്ഷ 14, 16 തീയതികളിൽ നടക്കും.