പുനര്‍മൂല്യനിര്‍ണയ അപേക്ഷ
29ന് ഫലം പ്രസിദ്ധീകരിച്ച അഞ്ചാം സെമസ്റ്റര്‍ ബിഎസ് സി/ ബിസിഎ (സിയുസിബിസിഎസ്എസ്) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം ആറാം സെമസ്റ്റര്‍ ബിടെക്/പാര്‍ട്ട്ടൈം ബിടെക് (09, 14 സ്കീം) റഗുലര്‍/ സപ്ലിമെന്ററി ഏപ്രില്‍ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം. ഫീസ് ഡ്യൂ കാരണം ഫലം തടഞ്ഞുവെച്ചവര്‍ പരീക്ഷാഭവനില്‍ നേരിട്ട് ഹാജരാകേണ്ടതില്ല. ബാക്കി തുക അടച്ച രശീതി
[email protected]/
[email protected] എന്നീ ഏതെങ്കിലും ഇമെയിലുകളില്‍ അയക്കാവുന്നതാണ്.
2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംകോം (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബികോം/ ബിബിഎ/ ബിഎ (സിസിഎസ്എസ്) ഏപ്രില്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍ ആറാം സെമസ്റ്റര്‍ ബിവോക് സോഫ്റ്റ്വെയര് ഡവലപ്മെന്റ്, അഞ്ചാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ, ആറാം സെമസ്റ്റര്‍ ബിഎംഎംസി പ്രാക്ടിക്കല്‍ പരീക്ഷാ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.