കാലിക്കട്ട് സർവകലശാലയില് പിആര്‍ഒ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജൂണ്‍ 18 വൈകുന്നേരം അഞ്ചിന്. പ്രതിമാസ മൊത്തവേതനം: 51,000 രൂപ. യോഗ്യത: ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് പിജിയും ഏതെങ്കില് പ്രമുഖ പത്രത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവും. ജേര്‍ണലിസം ഡിഗ്രി, ഡിപ്ലോമ അഭിലഷണീയം. പ്രായം 2020 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. വിവരങ്ങള്‍: www.uoc.ac.in.
ബാങ്കേഴ്സ് അക്കാഡമി പ്രോജക്ട് സമര്‍പ്പണ കേന്ദ്രത്തില്‍ മാറ്റം
എരഞ്ഞിപ്പാലം ചക്കോരത്തുകുളം ബാങ്കേഴ്സ് അക്കാഡമി ഫോര്‍ കരിയര്‍ എക്സലന്‍സ് സമര്‍പ്പണ കേന്ദ്രമായുള്ള കാലിക്കട്ട് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ (2017 പ്രവേശനം) ബിഎ/ ബിഎസ് സി/ ബികോം വിദ്യാര്‍ഥികള്‍ അവരുടെ പ്രോജക്ടുകള്‍ കുന്നമംഗലം കാരന്തൂര്‍ സിടെക് കംപ്യൂട്ടേഴ്സ് ആൻഡ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിലാണ് സമര്‍പ്പിക്കേണ്ടത്.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റര്‍ ബിഎ/ ബിഎസ്ഡബ്ല്യൂ/ ബിവിസി/ ബിടിഎഫ്പി/ ബിടിടിഎം/ ബിഎ അഫ്സല്‍ഉല്‍ഉലമ (സിയുസിബിസിഎസ്എസ്) നവംബര്‍ 2019 പരീക്ഷാഫലം വെബ്സൈറ്റില്‍. നര്മൂല്യനിര്ണയത്തിന് ജൂണ്‍ 12 വരെ അപേക്ഷിക്കാം.