ആറാം സെമസ്റ്റർ പ്രോജക്ടുകൾ സമർപ്പിക്കണം
വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ (2017 പ്രവേശനം) പ്രോജക്ടുകൾ ബികോം വിദ്യാർഥികൾ ജൂൺ ഒന്ന് മുതൽ മൂന്ന് വരെയും ബിഎ, ബിഎസ് സി വിദ്യാർഥികൾ ജൂൺ നാല് മുതൽ ആറുവരെയും നിശ്ചിത കേന്ദ്രങ്ങളിൽ സമർപ്പിക്കണം. സമർപ്പിക്കേണ്ട കേന്ദ്രങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 04942407356,7494.
പരീക്ഷ
ഇന്നും നാളെയും നടത്താനിരുന്ന രണ്ടാംവർഷ അഫ്സലുൽ ഉലമ പ്രിലിമിനറി (2015 മുതൽ 2018 വരെ പ്രവേശനം) റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ ജൂൺ എട്ട്,10 തീയതികളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
2019 ഏപ്രിലിൽ നടത്തിയ ഒന്ന്, മൂന്ന് വർഷ ബിഎച്ച്എം പരീക്ഷാ ഫലം വെബ്സൈറ്റിൽ. പുനർമൂല്യ നിർണയത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം.
പുനർമൂല്യ
നാലാം സെമസ്റ്റർ ബിഎ മൾട്ടീമീഡിയ/ബിഎംഎംസി ഏപ്രിൽ 2019, രണ്ടാം സെമസ്റ്റർ ബിഎംഎംസി (ഇൻട്രൊഡക്ഷൻ ടു സിനിമ) ഏപ്രിൽ 2018, രണ്ടാം സെമസ്റ്റർ ബിഎ മൾട്ടീമീഡിയ/ബിഎംഎംസി ഏപ്രിൽ 2019 പരീക്ഷാ പുനർമൂല്യനിർണയഫലം വെബ്സൈറ്റിൽ. ഉത്തരകടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.