പെന്‍ഷന്‍കാര്‍ സമ്മതപത്രം നല്‍കണം
കാലിക്കട്ട് സര്‍വകലാശാലാ പെന്‍ഷന്‍കാര്‍ ഒരു മാസത്തെ പെന്ഷന് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് ആഗ്രഹിക്കുന്നുവെങ്കില്‍ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം ഫിനാന്‍സ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. മേയ് മാസത്തെ ആകെ പെന്ഷന് അടിസ്ഥാന മാക്കിയാണ് സംഭാവന നല്‍കേണ്ടത്. പരമാവധി അഞ്ച് തവണയായാണ് പെന്‍ഷനില്‍ നിന്ന് കുറവ് ചെയ്യേണ്ടത്. കോവിഡ്19 ദുരിതാശ്വാസ പ്രവത്തനങ്ങള്‍ക്ക് പെന്‍ഷനര്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നല്കിയിട്ടുണ്ടെങ്കില് അത് ഒരു മാസത്തെ പെന്‍ഷനില്‍ നിന്നും കുറവ് വരുത്തി ബാക്കി തുക മാത്രം സംഭാവനയായി സ്വീകരിക്കും. ഇതിനായി പെന്‍ഷനര്‍മാര്‍ രസീത് സഹിതം അപേക്ഷിക്കണം.
പിജി പ്രവേശനം: 30 വരെ അപേക്ഷിക്കാം
കാലിക്കട്ട് സര്‍വകലാശാലാ പഠനവകുപ്പുകളിലെ പിജി പ്രവേശന പരീക്ഷയ്ക്കും, സ്വാശ്രയ കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന പിജി കോഴ്സുകളിലേക്കും അപേക്ഷിക്കാനുള്ള തിയതി 30 വരെ നീട്ടി. പ്രവേശന പരീക്ഷാ തിയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷയ്ക്ക് വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും.
എംടെക് നാനോസയന്‍സ് ആൻഡ് ടെക്നോളജി: അപേക്ഷ ക്ഷണിച്ചു
നാനോസയന്‍സ് ആൻഡ് ടെക്നോളജി പഠനവകുപ്പിലെ എംടെക് നാനോസയന്‍സ് ആൻഡ് ടെക്നോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനപ്രകാരം നിഷ്കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസ്: ജനറല്‍ 555 രൂപ, എസ് സി/ എസ്ടി 280 രൂപ. രണ്ട് ഘട്ടങ്ങളായി രജിസ്റ്റര്‍ ചെയ്യണം. ആദ്യ ഘട്ടത്തില്‍ ക്യാപ് ഐഡിയും പാസ്വേര്ഡും മൊബൈലില്‍ ലഭിക്കുന്നതിന് അടിസ്ഥാന വിവരങ്ങള്‍ നല്‍കുകയും രണ്ടാം ഘട്ടത്തില്‍ ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തിയാക്കുകയും വേണം. അപേക്ഷയുടെ അവസാനമാണ് ഫീസ് അടക്കേണ്ടത്. പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. വെബ്സൈറ്റ്: www.cuonline.ac.in ഫോണ്‍ : 0494 2407374
പിജി ഹാള്‍ടിക്കറ്റ്
നാലാം സെമസ്റ്റര്‍ പിജി (സിയുസിഎസ്എസ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍.
ബിബിഎ പ്രോജക്ട്/വൈവ
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബിബിഎ (2017 പ്രവേശനം) പ്രോജക്ടുകള്‍ ജൂണ്‍ 13ന് രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍ ഐഡി കാര്‍ഡ് സഹിതം ഹാജരായി കോര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള വൈവാ വോസി അന്ന് നടക്കും. കേന്ദ്രങ്ങള്‍: തൃശൂര്‍, പാലക്കാട് ജില്ലകള്‍ (തൃശൂര്‍ സെന്റ് തോമസ് കോളജ്), മലപ്പുറം (വളാഞ്ചേരി എംഇഎസ് കെവിഎം കോളജ്), കോഴിക്കോട് (മടപ്പള്ളി ഗവ. കോളജ്).