കാലിക്കട്ടിൽ എംഫില്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ 2020 അധ്യയന വർഷത്തെ എംഫില്‍ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ അഞ്ച് .ഫീസ് ജനറൽ 555/ രൂപ, എസ് സി/എസ് ടി 190/ രൂപ. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത് രണ്ട് ഘട്ടങ്ങളായാണ്. ആദ്യഘട്ടത്തിൽ ക്യാപ് ഐ ഡി യും പാസ് വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി www.cuonline.ac.in > Registration > MPhil 2020 Registration > 'New User (Create CAPID)’ എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്.
രണ്ടാം ഘട്ടത്തില്‍ മൊബൈലിൽ ലഭിച്ച ക്യാപ് ഐഡി യും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂർത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. അപേക്ഷാഫീസ് അടച്ചതിനുശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാവുകയുള്ളൂ.
അപേക്ഷയുടെ പ്രിന്റ്ഔട്ട് പഠനവകുപ്പുകളിലേക്കോ, റിസർച്ച് സെന്ററുകളിലേക്കോ അയക്കേണ്ടതില്ല. പ്രവേശന പരീക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് എംഫില്‍ 2020 വിജ്ഞാപനം കാണുക. എംഫില്‍ റെഗുലേഷൻ സംബന്ധിച്ചും ഒഴിവുകൾ സംബന്ധിച്ചുമുള്ള കൂടുതല്‍ വിവരങ്ങൾ www.cuonline.ac.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0494 2407016, 2407017.