കെ മാറ്റ് പ്രവേശന പരീക്ഷ
എംബിഎ പ്രവേശനത്തിനുള്ള കെ മാറ്റ് 2020 ഓണ്‍ലൈന്‍ പ്രവേശന പരീക്ഷക്ക് ഇന്ന് വൈകുന്നേരം അഞ്ച് വരെ അപേക്ഷിക്കാം. വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റില്‍. അവസാന വര്‍ഷ ഡിഗ്രി പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
പരീക്ഷാഫലം
2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ ഹിന്ദി, എംഎ ഫംഗ്ഷണല്‍ ഹിന്ദി ആൻഡ് ട്രാന്സ്ലേഷന്, മൂന്നാം സെമസ്റ്റര്‍ എംഎ അറബിക് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.