തിയറ്റർ ഫോട്ടോഗ്രഫർ നിയമനം
കാലിക്കട്ട് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലേക്ക് തിയറ്റർ ഫോട്ടോഗ്രഫർ കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 25 വൈകുന്നേരം അഞ്ച് . മാസ വേതനം 30,385 രൂപ. വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം 2019 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി ആർക് ( 040911 പ്രവേശനം, 12 സ്കീം) റഗുലർ,സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യ നിർണയത്തിന് ജൂൺ 15 വരെ അപേക്ഷിക്കാം. ഫീസ് കുടിശിക ആയത് കാരണം ഫലം തടഞ്ഞുവെക്കപ്പെട്ടവർ 0494 2407234 എന്ന നമ്പറിൽ ബന്ധപ്പെടുക. പരീക്ഷാഭവനിൽ നേരിട്ട് വരേണ്ടതില്ല. ബാക്കി തുക അടച്ച രസീതി (
[email protected],
[email protected]) ഇ മെയിൽ അയക്കുക