മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തിയതികള്‍
മാറ്റിവെച്ച അഫ്സല്‍ഉല്‍ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 26, 27 തിയതികളില്‍ നടക്കും.
അഫിലിയേറ്റഡ് കോളജുകളിലെ മാറ്റിവെച്ച നാലാം സെമസ്റ്റര്‍ പി.ജി (സിയുസിഎസ്എസ്, 2016 മുതല്‍ പ്രവേശനം) റഗുലര്‍ ,സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ 28 മുതല്‍ ആരംഭിക്കും.
ആറാം സെമസ്റ്റര്‍ ബികോം മൂല്യനിര്‍ണയ ക്യാമ്പ് 12ന്
ആറാം സെമസ്റ്റര്‍ ബികോം (സിയുസിബിസിഎസ്എസ്) മാര്‍ച്ച് 2020 പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് 12ന് നടക്കും. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയുന്നതിന് അതത് ക്യാമ്പ് ചെയര്മാന്മാരുമായി ബന്ധപ്പെടണം. സര്‍വകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. നിയമന ഉത്തരവ് ലഭിക്കാത്തവര്‍ രാവിലെ 9.30നകം ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റി ക്യാമ്പില്‍ പങ്കെടുക്കണം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആരോഗ്യ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ക്യാമ്പ് ചെയര്പേഴ്സണ്മാര് ഉറപ്പുവരുത്തണം.
ടെക്നിക്കല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം
ലൈഫ് സയന്‍സ് പഠനവകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 25 വൈകുന്നേരം അഞ്ച് മണി. യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ലൈഫ് സയന്‍സിലുള്ള പി.ജി. പി.എച്ച്.ഡി അഭിലഷണീയ യോഗ്യതയായിരിക്കും. പ്രതിമാസ മൊത്ത വേതനം: 22,000 രൂപ. പ്രായം 2020 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.
യുജി മൂല്യ നിര്‍ണയ ക്യാമ്പ്
ആറാം സെമസ്റ്റര്‍ യു.ജി (സിയുസിബിസിഎസ്എസ്) മാര്‍ച്ച് 2020 പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പ് മെയ് 12 മുതല്‍ ആരംഭിക്കും.
സിൻഡിക്കറ്റ് യോഗം
സിൻഡിക്കറ്റ് യോഗം 15 ന് നടക്കും.