ബോട്ടണി പഠനവകുപ്പില്‍ ഹെര്‍ബേറിയം ക്യുറേറ്റര്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഏപ്രില്‍ നാല്. പ്രതിമാസ മൊത്ത വേതനം: 22,000 രൂപ. പ്രായം: 2020 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. അര്‍ഹമായ വിഭാഗത്തിന് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍.
മൂല്യനിര്‍ണയ ക്യാമ്പുകള്‍ മാറ്റി
കാലിക്കട്ട് സര്‍വകലാശാലയില്‍ നടത്താനിരുന്ന എല്ലാ മൂല്യനിര്‍ണയ ക്യാമ്പുകളും മാറ്റി.
പരീക്ഷാ അപേക്ഷ
ഏഴാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി ഓണേഴ്സ് (2011 സ്കീം2012 മുതല്‍ പ്രവേശനം), മൂന്നാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്കീം2015 മുതല്‍ പ്രവേശനം) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഏപ്രില്‍ 13 വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ 15 വരെയും ഫീസടച്ച് ഏപ്രില്‍ 17 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
2019 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്സി റേഡിയേഷന് ഫിസിക്സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്സി അപ്ലൈഡ് സുവോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.