കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കാലിക്കട്ട് സര്‍വകലാശാലയിലെ വിവിധ ബ്രാഞ്ചുകളിലേക്കുള്ള സന്ദര്‍ശനം പരമാവധി ചുരുക്കണമെന്ന് അറിയിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലയെ ബന്ധപ്പെടേണ്ടവര്‍ താഴെ കൊടുത്ത ഫോണ്‍ നമ്പറുകളില്‍ വിളിച്ചതിന് ശേഷം ആവശ്യമാണെങ്കില്‍ മാത്രം ഓഫീസുകളില്‍ എത്തുക. സര്‍വകലാശാലയുമായി ബന്ധപ്പെട്ട പൊതുവിവരങ്ങള്‍ക്ക് www.uoc.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫീസടയ്ക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും മറ്റും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തുക. വിദ്യാര്‍ഥികളുടെ പരാതികള്‍ , ഗ്രേസ് മാര്‍ക്കിനും വിദ്യാര്‍ഥി ക്ഷേമ വിഭാഗവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ തപാല്‍, ഇമെയില്‍ വിലാസങ്ങളില്‍ അയക്കാവുന്നതാണ്. ഇമെയില്‍ :
[email protected],
[email protected] വിലാസം: ഡീന്‍, വിദ്യാര്‍ഥി ക്ഷേമ വിഭാഗം, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, മലപ്പുറം, 673 635. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍, വോളണ്ടിയര്‍മാര്‍ എന്നിവരുടെ സന്ദര്‍ശനം അടിയന്തിര സാഹചര്യത്തില്‍ മാത്രമായി ചുരുക്കണം. അന്വേഷണങ്ങള്‍ക്ക്
[email protected] ല്‍ ബന്ധപ്പെടുക. വിവിധ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍. പരീക്ഷാ വിഭാഗം 0494 2407239, 7202, 7227, 7477. വിദൂര വിദ്യാഭ്യാസ വിഭാഗം 2407356, 7357, 7494, അഡ്മിഷന് വിഭാഗം 2407016, 7017, 7152, ഗവേഷണ ഡയറക്ടറേറ്റ് 2407497, 7545, വിദ്യാര്‍ഥി ക്ഷേമ വിഭാഗം 2407353, 7334, എന്‍എസ്എസ് വിഭാഗം 2407362, എക്സാം എസ്ഡിഇ 2407198, 7448.
സീറ്റ് വര്‍ധനയ്ക്ക് അപേക്ഷ ക്ഷണിച്ചു ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകള്‍, അറബിക് കോളജുകള്‍ എന്നിവയില്‍ സ്വാശ്രയ മേഖലയില്‍ നടത്തുന്ന കോഴ്സുകള്‍ക്ക് (201819 അധ്യയന വര്‍ഷത്തിലോ അതിന് മുമ്പോ അധ്യയനം തുടങ്ങിയ കോഴ്സുകള്‍ക്ക്) 202021 വര്‍ഷത്തേക്ക് താല്‍ക്കാലിക സീറ്റ് വര്‍ധന പരിഗണിക്കുന്നതിന് നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. ഒരു കോഴ്സിന് 3,000 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ പിഴകൂടാതെ 25 വരെയും 1,000 രൂപ പിഴയോടെ 31 വരെയും സ്വീകരിക്കും. അപേക്ഷയുടെ സ്കാന്‍ ചെയ്ത പകര്‍പ്പ്
[email protected] എന്ന ഇമെയിലിലേക്ക് അയക്കണം. അപേക്ഷയുടെ മാതൃകയും വിവരങ്ങളും www.uoc.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ അപേക്ഷ 17ന് ഫലം പ്രസിദ്ധീകരിച്ചവര്‍ക്ക് ഒമ്പതാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്) സപ്ലിമെന്ററി, അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍ബി (ത്രിവത്സരം) യൂണിറ്ററി സപ്ലിമെന്ററി സേ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് 20ന് ലഭ്യമാവും. പരീക്ഷ മാര്‍ച്ച് 23ന് ആരംഭിക്കും.
പരീക്ഷാഫലം 2019 ഏപ്രിലില്‍ നടത്തിയ അദീബെ ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷം, സപ്ലിമെന്ററി (പഴയ സ്കീം) പരീക്ഷാഫലം വെബ്സൈറ്റില്‍. മാര്‍ക്ക് ലിസ്റ്റ് വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും. പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷ എഴുതിയവര്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ മൂന്ന്.
2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ് സി അപ്ലൈഡ് സൈക്കോളജി, മൂന്നാം സെമസ്റ്റര്‍ എംഎ ഫോക്ലോര് സ്റ്റഡീസ്, മൂന്നാം സെമസ്റ്റര്‍ എംലിബ്ഐഎസ് സി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.