കുസാറ്റ്: ബി.ടെക് ഏഴ്, എട്ട് സെമസ്റ്റർ പരീക്ഷകൾ മാറ്റി
കളമശേരി: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുഗതാഗതം നിരോധിച്ചിരിക്കുന്നതിനാൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ജൂൺ എട്ടു മുതൽ നടത്താൻ നിശ്ചയി ച്ചിരുന്ന ബി.ടെക് ഏഴ്, എട്ട് സെമസ്റ്റർ പരീക്ഷകൾ (2015 സ്കീം) മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. മാറ്റിവച്ച പരീക്ഷകൾ ജൂൺ 29 മുതൽ നടത്തുമെന്നും പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും.