കുസാറ്റിൽ അപേക്ഷകൾ മേയ് 15 വരെ
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠന, ഗവേഷണ വകുപ്പുകളും സ്കൂളുകളും കേന്ദ്രങ്ങളും മേയ് 15 വരെ പിഎച്ച്ഡി, എംഫിൽ, ഡിപ്ലോമ പ്രവേശനത്തിനുള്ള അപേക്ഷാഫോമുകൾ വിതരണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.