കുസാറ്റിൽ വിവിധ ഒഴിവുകൾ
ടെക്നിക്കല്‍ അസിസ്റ്റന്റ്
കളമശേരി: കൊച്ചി സര്‍വകലാശാലയിലെ ഫിസിക്സ് വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫിസിക്സില്‍ ബിരുദം അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റേഷന്‍ അഥവാ ഇലക്ട്രോണിക്സില് ത്രിവത്സര ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 55 ശതമാനം മാര്‍ക്കുണ്ടാവണം. പ്രതിമാസ ശമ്പളം 28,385/രൂപ. അപേക്ഷാഫീസ് 670/രൂപ(ജനറല്‍/ ഒബിസി), എസ്സി/എസ്ടി: 130/രൂപ. www.cusat.ac.in വഴി സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.
അസിസ്റ്റന്റ് എൻജിനീയര്‍
അസിസ്റ്റന്റ് എൻജിനിയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒന്നാം ക്ലാസോടെ ഇലക്ട്രിക്കല്‍ എൻജിനീയറിംഗില്‍ ബിടെക് അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ ഇലക്ട്രിക്കല്‍ എൻജിനിയറിംഗില്‍ ഡിപ്ലോമയും ഗ്രേഡ് I ഇലക്ട്രിക്കല്‍ ഓവര്‍സിയര്‍ തസ്തികയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 42,305/ രൂപയാണ് ശമ്പളം. അപേക്ഷാഫീസ് 670 രൂപ(ജനറല്‍/ ഒബിസി), 130 രൂപ (എസ്സി/എസ്ടി). അപേക്ഷാഫോമും മറ്റുവിവരങ്ങളും www.cusat.ac.in ല്‍ ലഭ്യമാണ്.
വര്‍ക്ഷോപ് സൂപ്രണ്ട് ഒഴിവ്
കുഞ്ഞാലി മരക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എൻജിനീയറിംഗില്‍ ഒഴിവുള്ള വര്‍ക്ഷോപ് സൂപ്രണ്ട് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എംഇഒ ക്ലാസ് II കോമ്പീറ്റന്‍സി സര്‍ട്ടിഫിക്കറ്റുള്ള മറൈന്‍ എൻജിനീയര്‍മാര്‍ക്ക് അപേക്ഷിക്കാം. വര്‍ക്ഷോപ് പ്രവൃത്തി പരിചയം അഭികാമ്യം. 72,315/ രൂപയാണ് ശമ്പളം. അപേക്ഷാ ഫീസ് 670 രൂപ(ജനറല്‍/ ഒബിസി), 130 രൂപ (എസ്സി/എസ്ടി). ഓണ്‍ലൈന്‍ അപേക്ഷാ ഫോമും യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങളും www.cusat.ac.in ല്‍ ലഭ്യമാണ്.