കുസാറ്റ്: ബി.ടെക് മറൈൻ എൻജിനിയറിംഗ് ക്ലാസുകൾ 13 മുതൽ
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യിലെ കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനിയറിംഗിൽ ബി.ടെക് ഒന്നാം വർഷ ക്ലാസുകൾ ഈ മാസം 13ന് ആരംഭിക്കും.
വിദ്യാർഥികൾ 12ന് വൈകുന്നേരം ആറിനു മുമ്പായി ഹോസ്റ്റൽ പ്രവേശനം നേടണം. പിടിഎ മീറ്റിംഗ് 13നു പകരം 16നു നടക്കുമെന്ന് ഡയറക്ടർ അറിയിച്ചു.