കുസാറ്റിൽ സ്പോട്ട് അഡ്മിഷന്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ബിടെക്/ഇന്റഗ്രേറ്റഡ് എംഎസ്സി(ഫോട്ടോണിക്സ്)/ബിടെക് മറൈന്‍ എൻജിനീയറിംഗ്/ഇന്റഗ്രേറ്റഡ് എംഎസ്സി (സയന്‍സസ്) കോഴ്സുകളിലെ ജനറല്‍ ഉള്‍പ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് 14നു രാവിലെ ഒൻപതിന് കുസാറ്റ് സെമിനാര്‍ കോംപ്ലക്സില്‍ സ്പോട്ട് അഡ്മിഷന് നടക്കും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിലേക്ക് പ്രസ്തുത വിദ്യാർഥികളുടെ അഭാവത്തില്‍ ഒഇസി വിദ്യാർഥികളെ പരിഗണിക്കും.
റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.
വിശദ വിവരങ്ങള്‍ക്ക്: https://admissions.cusa t.ac.in.