കുസാറ്റിൽ സ്പോട്ട് അഡ്മിഷൻ
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എംടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കു ഗേറ്റ് യോഗ്യതയുള്ളവർക്കായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
താത്പര്യമുള്ളവർ നാളെ രാവിലെ ഒൻപതിനു തൃക്കാക്കര കാമ്പസിലുള്ള ഇലക്ട്രോണിക്സ് വകുപ്പിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം.
website: www.cusat.ac.in