പണമൊടുക്കുന്നതിന് വെർച്വൽ ടോക്കണ്‍ സന്പ്രദായം
സർവകലാശാലയുടെ ആലപ്പുഴ, കാര്യവട്ടം, പാളയം കാന്പസുകളിൽ പ്രവർത്തിക്കുന്ന ക്യാഷ് കൗണ്ടറുകളിൽ, ഓണ്‍ലൈൻ വഴി പണം അടയ്ക്കുവാൻ ബുദ്ധിമുട്ടുളളവർക്കായി, പണമൊടുക്കുവാൻ വെർച്വൽ ടോക്കണ്‍ സന്പ്രദായം നടപ്പിലാക്കി.
പരീക്ഷകളുടെ ഒഴികെ മറ്റു ഫീസ് ഇനങ്ങൾ തലേദിവസം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് അടുത്ത പ്രവൃത്തി ദിനത്തിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ തെരഞ്ഞെടുത്ത കൗണ്ട റിൽ നേരിട്ട് അടയ്ക്കാം. വിശദവിവരങ്ങൾക്ക് http://www.keralauniversity.ac.in>,
സന്ദർശിക്കുക.
പരീക്ഷാഫീസ്
ജൂണിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബിഎച്ച്എംസിടി റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, മേഴ്സിചാൻസ് പരീക്ഷകൾക്ക് എട്ടു വരെയും പിഴയോടെ 10 വരെയും അധികപിഴയോടെ 12 വരെയും അപക്ഷിക്കാം.
പരീക്ഷാകേന്ദ്രം
എട്ടിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ ബിഎ കോഴ്സ് അഞ്ചും ആറും സെമസ്റ്റർ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എട്ടിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ബിഎ കോഴ്സ് അഞ്ചും ആറും സെമസ്റ്റർ പരീക്ഷയ്ക്ക് ഗവ.കോളജ്, ആറ്റിങ്ങൽ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ ജോണ്‍ കോക്സ് മെമ്മോറിയൽ കോളജ്, കുമാരപുരത്ത് പരീക്ഷ എഴുതേണ്ട താണ്. മറ്റു പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
എട്ടിന് ആരംഭിക്കുന്ന (വിദൂരവിദ്യാഭ്യാസ കേന്ദ്രം) ബിഎ ബിരുദ അഞ്ചും ആറും സെമസ്റ്റർ (2017 അഡ്മിഷൻ) പരീക്ഷകൾക്ക് യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം, എംജി കോളജ്, തിരുവനന്തപുരം, എസ്എൻ.കോളജ്, വർക്കല എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടത്തും ഗവ.കോളജ്, നെടുമങ്ങാട്, ഗവ.ആർട്സ് കോളജ്, തിരുവനന്തപുരം, ക്രിസ്റ്റ്യൻ കോളജ്, കാട്ടാക്കട, വിടിഎംഎൻഎസ്എസ് കോളജ്, ധനുവച്ചപുരം, ഗവ.കോളജ്, ആറ്റിങ്ങൽ എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ ജോണ്‍ കോക്സ് മെമ്മോറിയൽ കോളജ്, കണ്ണമ്മൂലയിലും ടികെഎം.കോളജ്, കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കർമലറാണി ട്രെയിനിംഗ് കോളജ്, കൊല്ലത്തും സെന്റ് ജോണ്‍സ് കോളേജ്, അഞ്ചൽ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ യുഐഎം പുനലൂരും എസ്ജി കോളജ്, കൊട്ടാരക്കര പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കെയുസിടഇ ഗവ.എച്ച്എസ് കുളക്കട, കൊല്ലത്തും എസ്എൻ കോളജ്, കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കെയുസിറ്റിഇ ഗവ.എച്ച്എസ് ഫോർ ബോയ്സ്, തേവള്ളി, കൊല്ലത്തും എംഎസ്എം കോളജ്, കായംകുളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കെയുസിടിഇ ഗവ.എച്ച്എസ് ഫോർ ബോയ്സ്, കായംകുളത്തും എസ്ഡി കോളജ്, ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ ശ്രീബുദ്ധ കോളജ് ഓഫ് എൻജിനിയറിംഗ്, പാറ്റൂർ, നൂറനാടും എസ്ഡിഇ പാളയം/കാര്യവട്ടം കാന്പസ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കെയുസിടചഇ കുമാരപുരത്തും പരീക്ഷ എഴുതേണ്ട താണ്. വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ടൈംടേബിൾ
നാലാം സെമസ്റ്റർ സിബിസിഎസ്/സിആർ സിബിസിഎസ് ബിഎ/ബികോം/ബിസിഎ/ബിഎസ്ഡബ്ല്യൂ/ബിവോക്/ബിബി.എ/ബിപിഎ പരീക്ഷകൾ 15 മുതൽ അതതു കേന്ദ്രങ്ങളിൽ പുനഃരാരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ പിന്നീട് അറിയിക്കുന്നതാണ്.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് (റീസ്ട്രേക്ച്ചേർഡ്) (മേഴ്സിചാൻസ് 2008 അഡ്മിഷൻ വരെ) (2005 സ്കീം) മാർച്ച് 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.