എട്ടി ന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം 2017 അഡ്മിഷൻ) പരീക്ഷകൾക്ക് ഗവ.ആർട്സ് കോളജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ വിദൂരവിദ്യാഭ്യാസ കേന്ദ്രം (എസ്.ഡി.ഇ) കാര്യവട്ടത്തും ടി.കെ.എം കോളജ്, കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ടികെടിഎംവിഎച്ച്എസ്എസ് കടപ്പാക്കട, കൊല്ലത്തും, എസ് എൻകോളജ്, ചേർത്തല, എംഎസ്എം കോളജ്, കായംകുളം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ യുഐഎം ആലപ്പുഴയിലും പരീക്ഷ എഴുതേണ്ട താണ്. വിദ്യാർഥികൾ ഹാൾടിക്കറ്റും ഐഡന്റിറ്റി കാർഡുമായി പരീക്ഷാകേന്ദ്രത്തിൽ എത്തണം.
ആറിന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബിസിഎ (വിദൂരവിദ്യാഭ്യാസം 2017 അഡ്മിഷൻ) പരീക്ഷകൾക്ക് ഗവ.ആർട്സ് കോളജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കാര്യവട്ടത്തും വിദൂരവിദ്യാഭ്യാസ കേന്ദ്രം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ അവിടെത്തന്നെയും, ടികെഎം കോളജ്, കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ടികെടിഎംവിഎച്ച്എസ്എസ് കടപ്പാക്കട, കൊല്ലത്തും, എംഎസ്എം കോളജ്, കായംകുളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ യുഐഎം ആലപ്പുഴയിലും ഡൗണ്‍ലോഡ് ചെയ്ത ഹാൾടിക്കറ്റും തിരിച്ചറിയൽ കാർഡുമായി പരീക്ഷയ്ക്ക് ഹാജരാകേണ്ട താണ്.
എട്ടു മുതൽ ആരംഭിക്കുന്ന (വിദൂരവിദ്യാഭ്യാസകേന്ദ്രം) ബിഎ ബിരുദ അഞ്ചും ആറും സെമസ്റ്റർ (2017 അഡ്മിഷൻ) പരീക്ഷകൾക്ക് യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം, എംജി കോളജ്, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടത്തും ഗവ.കോളജ്, നെടുമങ്ങാട്, ഗവ.ആർട്സ് കോളജ്, തിരുവനന്തപുരം, ക്രിസ്റ്റ്യൻ കോളജ്, കാട്ടാക്കട, വിടിഎംഎൻഎസ്എസ് കോളജ്, ധനുവച്ചപുരം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ ജോണ്‍ കോക്സ് മെമ്മോറിയൽ കോളജ്, കണ്ണമ്മൂലയിലും ഗവ.കോളജ്, ആറ്റിങ്ങൽ, എസ്എൻ കോളജ്, വർക്കല എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ടെക്നോളജി, ആറ്റിങ്ങലിലും ടികെഎം കോളജ്, കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കർമലറാണി ട്രെയിനിംഗ് കോളജ്, കൊല്ലത്തും സെന്റ് ജോണ്‍സ് കോളജ്, അഞ്ചൽ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ യുഐഎം പുനലൂരും എസ്ജി കോളജ്, കൊട്ടാരക്കര പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കെയുസിടിഇ ഗവ.എച്ച്എസ് കുളക്കട, കൊല്ലത്തും എസ്എൻ കോളജ്, കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കെയുസിടിഇ ഗവ.എച്ച്എസ്ഫോർ ബോയ്സ് തേവള്ളി, കൊല്ലത്തും എംഎസ്എം കോളജ്, കായംകുളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കെയുസിടിഇ ഗവ.എച്ച്എസ് ഫോർ ബോയ് സ്, കായംകുളത്തും എസ്ഡി കോളജ്, ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ ശ്രീബുദ്ധ കോളജ് ഓഫ് എൻജിനിയറിംഗ്,പാറ്റൂരും (ആലപ്പുഴ) എസ്ഡിഇ പാളയം/കാര്യവട്ടം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കെയുസിടിഇ കുമാരപുരത്തും പരീക്ഷ എഴുതേണ്ട താണ്. വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ടൈംടേബിൾ
എട്ടിന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം 2017 അഡ്മിഷൻ), ബിഎ ബിരുദം (വിദൂരവിദ്യാഭ്യാസം) എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇന്നലെ ആരംഭിച്ച പാർട്ട് മൂന്ന് ബി.കോം ആന്വൽ (പ്രൈവറ്റ് ആന്‍ഡ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ 8, 10 എന്നീ തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ യഥാക്രമം 9, 11 എന്നീ തീയതികളിലും രണ്ടാം വർഷ പരീക്ഷകൾ 15 നും ഒന്നാം വർഷ പരീക്ഷകൾ 23 നും പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന വർഷ പരീക്ഷാകേന്ദ്രങ്ങളിലും സമയത്തിലും മാറ്റമില്ല. രണ്ട്, ഒന്ന് വർഷങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലുളള മാറ്റം പിന്നാലെ അറിയിക്കും.
എട്ടിന് നടത്തുന്ന ബികോം എസ്ഡിഇ (2017 അഡ്മിഷൻ) അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷാകേന്ദ്രങ്ങളിലുളള മാറ്റം പിന്നാലെ അറിയിക്കും.
പരീക്ഷാഫീസ്
ജൂലൈയിൽ ആരംഭിക്കുന്ന കന്പൈൻഡ് ഒന്ന് രണ്ട് സെമസ്റ്റർ ബിആർക്ക് (2008 സ്കീം ട്രാൻസിറ്ററി വിദ്യാർഥികൾക്കു മാത്രം) മേഴ്സിചാൻസ്, കന്പൈൻഡ് ഒന്ന് രണ്ട് സെമസ്റ്റർ, മൂന്ന്, നാല്, അഞ്ച്, ആറ്, എട്ട്, ഒൻപത് സെമസ്റ്റർ ബിആർക്ക് (2008 സ്കീം) സപ്ലിമെന്ററി എന്നീ പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 10 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കോളജ് മാറ്റം അപേക്ഷാ തീയതി നീട്ടി
2020 21 അക്കാഡമിക് വർഷത്തിലെ അഞ്ചാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്ക് (സിബിസിഎസ്എസ്) കോഴ്സുകളുടെ കോളജ് മാറ്റത്തിന് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി വിജ്ഞാപന പ്രകാരം ഏപ്രിൽ 30 ആയിരുന്നത് ജൂണ്‍ 20 വരെ നീട്ടി.
2020 21 അക്കാഡമിക് വർഷത്തിലെ മൂന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്ക് (സിബിസിഎസ്എസ്) കോഴ്സുകളുടെ കോളജ് മാറ്റത്തിന് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി 30 വരെ നീട്ടി. വിജ്ഞാപനവും വിശദവിവരങ്ങളും വെബ്സൈറ്റിൽ